കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജൂൺ 18, 2006

ബാനറുകള്‍ക്ക് പിന്നില്‍

തനിമലയാളം.ഓര്‍ഗ് പേജുകള്‍ക്ക് പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരുപാട് പേരുടെ പ്രയത്നങ്ങളുടെ കഥകളുണ്ട്.

തിരക്കേറിയ ഈ പ്രൊഫഷനലുകളോട് തനിമലയാളത്തിന് വേണ്ടി പലകാര്യങ്ങളും പലപ്പോഴും ഇത്തിരി അതിരു കടന്ന സ്വാതന്ത്ര്യത്തോടെ തന്നെ ചോദിച്ചു വാങ്ങിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

തങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ച്, വേണ്ട കാര്യങ്ങള്‍ സന്നദ്ധമനോഭാവത്തോടെ ചെയ്തു തരുന്ന ഇവരോട് എങ്ങിനെ നന്ദി പറഞ്ഞു പ്രകടിപ്പിക്കും എന്ന വലിയ ചോദ്യത്തിന് ഉത്തരമില്ല.

തനിമലയാളം പേജില്‍ പ്രത്യക്ഷപ്പെട്ട “തനിമലയാളം” ബാനറുകള്‍ ഇതിനകം ചിലരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്ന് കരുതുന്നു.

അതിലൊന്നിതാ:

കുമാറിന്റെ സംഭാവനകളാണവ. അദ്ദേഹം, അഡ്വര്‍ടൈസിംഗ് പ്രൊഫഷണലാണ് എന്നറിഞ്ഞ്, അനില്‍ വഴിയാണ് “ലോഗോ വേണം, ലോഗോ വേണമെന്ന” ആവശ്യം അവതരിപ്പിച്ചത്. ചേട്ടന്‍ പറയുമ്പോള്‍ അനിയന്‍ “എനിക്കെങ്ങും മേലാ”യെന്നങ്ങ് കടുപ്പിച്ചു പറയില്ലല്ലോ എന്ന അതിബുദ്ധിയാണ് അങ്ങനത്തെ നീക്കത്തിനു പിന്നിലുണ്ടായിരുന്നത്. (അനിലും കുമാറും ചേട്ടനും അനിയനുമാണെന്ന കാര്യം അറിയാത്തവരുണ്ടോ..?)

ബാനറുകള്‍ ചെയ്യാന്‍ കുമാറ് തന്നെ നമുക്കിടയിലുണ്ടായിരുന്നു എന്നത് അഭിമാനവും സന്തോഷവും ഉളവാക്കുന്നു. ഒരു വലിയ ജിഗ്‌സോ പസ്സിലിലെ, ചേരേണ്ട കഷണങ്ങള്‍ ചേരേണ്ടിടത്ത് ചേരുമ്പോഴത്തെ സന്തോഷം.

ചോദിച്ചവ ചെയ്തു തരാനുള്ള ആ സന്നദ്ധത ഒരു വലിയ ബഹുമതി ആയിത്തന്നെ കരുതട്ടെ.

നന്ദി...

25 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

കുമാറിന്.

അനിലിനും.

നന്ദി...!!

വക്കാരിമഷ്‌ടാ പറഞ്ഞു...

കുമാറിന്.

അനിലിനും..

ഏവൂരാനും...

നന്ദി..നന്ദി....നന്ദി.......

Reshma പറഞ്ഞു...

മനോഹരം ഈ ബാനറുകള്‍!

Inji Pennu പറഞ്ഞു...

1. കുമാറു ചേട്ടനും അനില്‍ ചേട്ടനും സഹോദരന്മാരാണു എന്നു മനസ്സിലായി.

2. കുമാറു ചേട്ടനു ഒത്തിരി സമയം ഉണ്ടെന്നു മന‍സ്സിലായി... ;-) ഒരു ബാനര്‍ജി ആണു എന്നും മനസ്സിലായി...

3. ഏവൂരാന്‍ ചേട്ടാന്‍ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ബഹു മിടുക്കനാണെന്നും മനസ്സിലായി....

ഇത്രേം നല്ലതങ്കപ്പെട്ട മനുഷ്യരുള്ളതു കൊണ്ടാണു ഈ മലയാളം ബ്ലോഗ് ഇങ്ങിനെ മനോഹരമായി മുന്നോട്ടു പോവുന്നതു.. ഒത്തിരി ഒത്തിര്‍ നന്ദി...

ബിന്ദു പറഞ്ഞു...

ഇതിന്റെയെല്ലാം പിന്നില്‍ പ്രവൃത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി. :)

വിശാല മനസ്കന്‍ പറഞ്ഞു...

ഈ കലക്കന്‍ ബാനറുണ്ടാക്കിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുമാറിന് നന്ദി. അനിലിന് നന്ദി. ഏവൂരാന് നന്ദി.

പിന്നെ ശനിയനോട്.. പിന്നെ സിബുവിനോട്.. കെവിനോട്... വിശ്വത്തിനോട്..എന്റെ സ്നേഹവും നന്ദിയും ക്രെഡിപാടും അറിയിക്കട്ടെ.

സ്നേഹിതന്‍ പറഞ്ഞു...

മനോഹരമായ ബാനറുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച കുമാറിനും അനിലിനും ഏവൂരാനും നന്ദി.

ദേവന്‍ പറഞ്ഞു...

കലക്കി

Thulasi പറഞ്ഞു...

ഏവൂരാനെ, ഇന്ന്‌ മാധ്യമം ദിനപത്രത്തില്‍ വന്നിട്ടുണ്ട്‌ തനിമലയാളം ബ്ലൊഗിന്റെ ബാനര്‍ !!
അഭിനന്ദനങ്ങള്‍

sami പറഞ്ഞു...

ഇതിന്റെയെല്ലാം പിന്നില്‍ പ്രവൃത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി. :)

സെമി

Adithyan പറഞ്ഞു...

നന്നായിരിയ്ക്കുന്നു... അഭിനന്ദനങ്ങള്‍

കണ്ണൂസ്‌ പറഞ്ഞു...

നിങ്ങക്കൊക്കെ ഉള്ളത്‌ ദൈവം തന്നോളും!!!

ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

കുമാര്‍ജിക്കും, അനില്‍ജിക്കും, നിശ്ശബ്ദമായി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി!

നാം വളരുന്നത് നമ്മുടെ കൂട്ടായ പ്രവര്‍ത്തന്ത്തിലൂടെയാവുമ്പോള്‍ നമ്മുടെ വളര്‍ച്ചയും, നേട്ടങ്ങളും കൂടുതല്‍ മധുരതരമാണ്..

സുനില്‍ പറഞ്ഞു...

അനിലേ നന്ദിയുണ്ട്‌ ലിങ്ക് തന്നതിന്.
തുളസീ, ഈ റിപ്പോറ്ട്ട് എന്റെ നാട്ടില്‍ നിന്നാണല്ലോ (പെരിന്തല്‍മണ്ണ)അതെന്താ ‍‍ാങനെ വരാന്‍? കോഴിക്കോട്‌ എഡിഷനില്‍ മാത്രമേ ഈ റിപ്പോറ്ട് ഉള്ളൂ? -സു-

വിശാല മനസ്കന്‍ പറഞ്ഞു...

ലിങ്കിന് നന്ദി അനില്‍.
അപ്പോള്‍ മാധ്യമം കാരും ബൂലോഗത്തെപ്പറ്റി കേട്ടു. നൈസ്.

വക്കാരിമഷ്‌ടാ പറഞ്ഞു...

മാധ്യമ റിപ്പോര്‍‌ട്ടിനെക്കുറിച്ച് അറിവു തന്ന തുളസിക്കും ലിങ്കു തന്ന അനില്‍‌ജിക്കും നന്ദി. മാധ്യമ താരം കണ്ണങ്കുട്ടിക്ക് (എന്ത്യേ..എവിടെപ്പോയീ?) അഭിനന്ദനങ്ങള്‍!

ദേവന്‍ പറഞ്ഞു...

ഒണ്‍ മോര്‍ ഇന്‍ പത്രം. ഐവാ!
കണ്ണന്‌ അഭിനന്ദനങ്ങള്‍. അനിലേട്ടനു നന്ദികള്‍

saptavarnangal പറഞ്ഞു...

ബൂലോകത്തെ കൈയ്‌ പിടിച്ചു നയിക്കുന്ന നല്ല മനസ്സുകള്‍ക്ക്‌ എല്ലാ നന്‍മകളും നേരുന്നു!

Thulasi പറഞ്ഞു...

സുനിലേട്ടാ,

മാധ്യമം കമ്പ്യൂട്ടറുമായി ബന്ധപെട്ട വിഷയങ്ങള്‍ക്ക്‌ ബുധനാഴ്ച്ചകളില്‍ ഒരു പേജ്‌ നീക്കി വെയ്ക്കാറുണ്ട്‌, സ്കൂളുകള്‍ കേന്ദൃികരിച്ച്‌ അവര്‍ക്ക്‌ കമ്പ്യൂട്റ്റര്‍ ക്ലബ്ബുകളും ഉണ്ട്‌.സുനിലേട്ടന്റെ ലെഖനം ഞാന്‍ അവര്‍ക്ക്‌ അയചു കൊടുത്തിട്ടുണ്ടായിരുന്നു. അങ്ങനെ ആയിരിക്കാം അവര്‍ ബ്ലോഗുകള്‍ ശ്രദ്ധിച്ചത്‌

സു | Su പറഞ്ഞു...

കുമാറിനും അനിലേട്ടനും ഏവൂരാനും നന്ദി :)

പരസ്പരം പറഞ്ഞു...

എന്റെ ഗ്രാമത്തിലൊരുപാടുള്ള ഇത്തരം ഇടവഴികളിലൂടെ ഞാന്‍ എത്രയോ നടന്നിരിക്കുന്നു. ഓരോ പ്രാവശ്യവും തനി മലയാളം തുറക്കുമ്പോള്‍ അതിലൂടെ നടക്കുവാന്‍ എന്റെ മനസ്സ് വെമ്പല്‍കൊള്ളുന്നു. ഈ ഇടവഴികളിലൂടെ കണ്ണിന് കുളിര്‍മ്മയും ഒരുപാട് ഗ്രഹാതുരത്വവും സമ്മാനിച്ച ‍കുമാറിനും,അനിലിനും പിന്നെ ഈ പോസ്റ്റിലൂടെ അതിന് അതീവ ഹ്രദ്യമായ വാക്കുകളിലൂടെ നന്ദി രേഖപ്പെടുത്തിയ ഏവൂരാനും എന്റെ ഭാവുകങ്ങള്‍.

ദേവന്‍ പറഞ്ഞു...

ഈ തിരിവിലെവിടയോ നമ്മുടെ ബാല്യം ഒളിച്ചിരുന്നു

എന്ന് ഗൂഗിളില്‍ സേര്‍ച്ച്‌ അടിച്ചേ പരസ്പരമേ :)

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

കേരളം, മലയാളം ..
എല്ലാം അതിലുണ്ട്‌...
ഒന്നാന്തരം.

.::Anil അനില്‍::. പറഞ്ഞു...

ബാനര്‍ക്കേസില്‍ ഞമ്മളു പ്രതിയല്ലാട്ടാ.
വേറെ വല്ല വകുപ്പിലും വേണോങ്കി അറസ്റ്റ് ചെയ്തോളീ.

മാധ്യമം പത്രപ്രവര്‍ത്തകരെ മലയാളം ബ്ലോഗിങ്ങിനെപ്പറ്റി കഴിഞ്ഞവര്‍ഷം നമ്മള്‍ ബോധവാന്മാരാക്കാന്‍ നോക്കിയിരുന്നത് ഓര്‍ക്കുമല്ലോ അല്ലേ? എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാന്നു പറയണത് ഇതായിരിക്കും ;)
http://madhyamamjournos.blogspot.com/2005/06/our-new-blog.html
http://madhyamamjournos.blogspot.com/2005/06/madhyamam-desk-

malappuram-noushad.html
http://madhyamamjournos.blogspot.com/2005/06/p.html
http://sudhanil.blogspot.com/2005/06/blog-post_22.html

evuraan പറഞ്ഞു...

തുളസീ,

അവര്‍ക്കെഴുതിയിരുന്നു എന്ന് പറഞ്ഞതു കൊണ്ട് ചോദിക്കുകയാണ്,

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താമോ?

നന്ദി...

അനുയായികള്‍

Index