ദിവസങ്ങളേറെയായി ഈ പീ.സി. ഓടിക്കൊണ്ടിരിക്കുന്നു. ഇത്തവണ, വെറും എട്ട് ദിവസങ്ങള്‍ മാത്രം.
Microsoft Windows 2000 [Version 5.00.2195]
(C) Copyright 1985-2000 Microsoft Corp.
C:\>ver
Microsoft Windows 2000 [Version 5.00.2195]
എന്തായാലും, കുറെയോടി ക്ഷീണിച്ച് കഴിയുമ്പോള്‍, ചില മലയാളം പേജുകളുടെ പരുവം ഈ വിധം ശോചനീയമാകുന്നു.
ഒന്നു റീബൂട്ടുകയാണെങ്കില്‍, പേജുകളുടെ സൌന്ദര്യം തിരികെ വരികയും ചെയ്യുന്നു.
ബഗ്‌സില്ലയ്ക്ക് തീറ്റ കൊടുക്കാനൊരു മടി. അതു കൊണ്ട്, എന്താവാം കാരണം? ഇതു പോലെ വേറെ ആര്‍ക്കെങ്കിലും ഒരു സമാന അനുഭവം പങ്ക് വെയ്ക്കാനുണ്ടോ?
പരിഹാരമായി, “ഐ.ഇ. ഉപയോഗിക്കൂ..” എന്നതൊഴിച്ച് ബാക്കിയെന്തും സ്വാഗതം.
2 അഭിപ്രായങ്ങൾ:
Strange!
ഏതായാലും ഇങ്ങിനെയൊരു ദുരവസ്ഥ എന്റെ പീസിയ്ക്ക് വന്നിട്ടില്ല. Tray -യിലേക്ക് മിനിമൈസ് ചെയ്താല്‍ gecko ചില പ്രശ്നങ്ങള്‍ കാണിക്കാറുണ്ട്. അത്തരത്തിലുള്ള സംഭവങ്ങളൊന്നും നടന്നിട്ടില്ലല്ലോ?
എനിക്കും ഇതേ അനുഭവം ഉണ്ട്.. കണ്ടിട്ട് ‘ഫോണ്ട് കാഷിങ്ങാണ്‘ കപ്പലിലെ കള്ളന്‍ എന്നു തോന്നുന്നു. ശരിയാവണമെന്നില്ല, എന്റെ തോന്നലാവാമ്. ഫോണ്ട് കാഷ് ക്ലിയറ്‍ ചെയ്യാന്‍ എവിടെയോ ഒരു മാര്‍ഗ്ഗം കണ്ടിട്ടുണ്ട്. എവിടെയാണെന്നു ഓര്‍മ്മയുണ്ടോ? ഞാന്‍ സാധാരണ 2-3 ദിവസത്തിലൊരിക്കെ റീബൂട്ട് ചെയ്തു പ്രശ്നം തീര്‍ക്കാറാണ് പതിവ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ