കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, മാർച്ച് 08, 2006

ലിനക്സില്‍‌ വീ.സീ.ഡി. ഉണ്ടാക്കുന്നതെങ്ങിനെ?

ലിനക്സ് ഉപയോഗിച്ച് വീ.സീ.ഡി.-കള്‍ എങ്ങനെ നിര്‍മ്മിക്കാം എന്ന് നോക്കാം.

വേണ്ട പാക്കേജുകള്‍:

  1. ffmpeg
  2. vcdimager
  3. cdrdao
  4. mencoder (optional)

MPEG sequence, v1, system multiplex ഫയലുകളെ മാത്രമെ വീ.സീ.ഡി. ആക്കാനൊക്കൂ എന്നിരിക്കെ, മറ്റ് ഫോര്‍മാറ്റുകളില്‍ (ഘടനകളില്‍) ഉള്ളവയെ മേല്പറഞ്ഞ ഘടനയിലേക്ക് മാറ്റാനാണ് ffmpeg, mencoder തുടങ്ങിയവ.

ആദ്യമായ്, ഫയല്‍ ക്വാളിഫൈ ചെയ്യുമോ എന്ന് നോക്കാം.


$ file PENGU1.mpg
PENGU1.mpg: MPEG sequence, v1, system multiplex


കൊള്ളാം..! PENGU1.mpg എന്ന ഫയല്‍ വീ.സീ.ഡി. ഉണ്ടാക്കാന് ചെയ്യാന്‍ പറ്റിയതാണ്.

ഇനി താഴെയുള്ള രണ്ടു ഉദാഹരണങ്ങളിലെ ഫയലുകള്‍ രൂപഭേദം ചെയ്തെങ്കില്‍ മാത്രമെ പറ്റുകയുള്ളൂ:


$ file PENGU1.avi
PENGU1.avi: RIFF (little-endian) data, AVI, 512 x 384, 25.00 fps, video: XviD, audio: MPEG-1 Layer 3 (stereo, 44100 Hz)

$ file PENGUV2.mpg
PENGU2.mpg: MPEG sequence, v2, system multiplex


ഇവയെ രൂ‍പഭേദം വരുത്താന്‍:


$ ffmpeg -i ./PENGU1.avi -bf 2 -r 25 -s 4cif -target vcd PENGU1.mpg
$ ffmpeg -i ./PENGUV2.mpg -bf 2 -r 25 -s 4cif -target vcd PENGUV1.mpg


ഇവിടെ, PENGU1.mpg, PENGUV1.mpg എന്നീ MPEG sequence, v1, system multiplex ഫയലുകള്‍ ഉണ്ടാക്കപ്പെടുന്നു.

ഇനി, vcdimager ഉപയോഗിച്ച് ക്യു (cue) ഫയലും ബിന് (bin)‍‌ ഫയലും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം..

$ vcdimager -l "PADAM1" PENGU1.mpg -v
++ WARN: initializing libvcd 0.7.21 [linux-gnu/i386]
++ WARN:
++ WARN: this is the UNSTABLE development branch!
++ WARN: use only if you know what you are doing
++ WARN: see http://www.hvrlab.org/~hvr/vcdimager/ for more information
++ WARN:
finished ok, image created with 224789 sectors [49:57:14] (528703728 bytes)ഇതു തീരുമ്പോള്‍ videocd.bin, videocd.cue എന്നിങ്ങനെ രണ്ട് ഫയലുകള്‍ ഉണ്ടാക്കപ്പെടുന്നു. ഇവയെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍,


$ vcd-info -b ./videocd.bin
$ vcd-info -c ./videocd.cueഎന്നുള്ളവ ഉപയോഗിക്കുക.

ഇപ്പോള്‍ ക്യു, ബിന്‍‌ ഫയലുകള്‍ തയാറായതിനാല്‍, സീ.ഡി. എഴുതുവാന്:


$ /usr/bin/cdrdao write --device --overburn --device /dev/cdrw --eject -v2 ./videocd.cue


ചില പൌരാണിക സീ.ഡി. ബര്‍ണറുകള്‍ --overburn എന്നതിനെപ്പറ്റി മുരളുകയാണെങ്കില്‍, ആ ഓപ്ഷനില്ലാതെ മേല്പറഞ്ഞത് നോക്കുക. --overburn എന്ന സംഭവം, സാധാരണയുള്ള 80 മിനിറ്റിലും കൂടുതല്‍ ദൈര്‍‌ഘ്യമുള്ളവ റെക്കോര്‍ഡ് ചെയ്യാന് (അതായത്, 80-ന് പകരം, കഷ്ടിച്ച് ഇത്തിരി കൂടി. ഞാന്‍ 93 മിനിറ്റ് വരെയുള്ളവ ഒരൊറ്റ സീ.ഡീ.-യില്‍ ഇപ്രകാരം കൊള്ളിച്ചിട്ടുണ്ട്.) വേണ്ടിയാണ്.

നിങ്ങളുടെ ഫയലുകള്‍ അതിലും വലുതാണെങ്കില്‍, ffmpeg, mpgtx തുടങ്ങിയവയും, തീരെ നിര്‍‌വാഹമില്ലെങ്കില്‍ split ഉപയോഗിച്ചും വരുതിയിലാക്കാവുന്നതേയുള്ളൂ. അവയ്ക്കുള്ള വിവരങ്ങള്‍ക്കായ് മാനുവല്‍ പേജ് കാണുക.

mencoder -ന്റെ ഉപയോഗം:

mencoder ഇങ്ങനെയുള്ള രൂപഭേദങ്ങള്‍ക്കായ് ഉപയോഗിക്കാം:


mencoder ./AVSEQ01.DAT -oac copy -ovc copy -of mpeg -mpegopts format=xvcd -o movie1.mpgഇപ്രകാരമുണ്ടാവുന്ന movie1.mpg ഫയലുകളുടെ മേലെ, ചിലപ്പോള്‍ ffmpeg ഉപയോഗിച്ച് ഒന്ന് കൂടി പെരുമാറേണ്ടി വന്നേക്കാം.

ഒരു സീഡീ ബചാവോ ഉപദേശം: ffmpeg -യിലെ -sameq എന്നുള്ള ഓപ്ഷനിട്ടാല്‍ എന്റെ വീ.സീ.ഡി. പ്ലെയറിനിഷ്ടമല്ല എന്ന്. ഇത് മനസ്സിലാക്കാന്‍ കുറെ സീ.ഡീ.കള്‍ ഞാനെഴുതിത്തള്ളി. ആയതിനാല്‍, ഇപ്പോഴത്തെ എന്റെ പോളിസി അനുസരിച്ച് ആദ്യമൊരു CD-RW മീഡിയയില്‍ എഴുതിനോക്കും; അതു പ്ലേയ് ആകുന്നുണ്ടെങ്കില്‍ മാത്രം CD-R മീഡിയയില്‍ എഴുതും...

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index