കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഡിസംബർ 21, 2005

മരുഭൂമിയിലെ പെൺകിളി


അരിസോണയിൽ, ഫീനിക്സിനടുത്ത് വെച്ച് ഒരു “കിളി”യെ കണ്ടു.

അതിന് പെണ്ണുങ്ങളെ ഇഷ്ടമല്ലത്രെ.

അല്ലേലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ സഹിക്കാൻ കഴിയില്ലല്ലോ. ചരിത്രം പറയുന്നതും, നമ്മുടെയിടയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതും അതല്ലേ?

നീട്ടി ഒരലപ്പുണ്ട് -- ആദ്യം അത് കേട്ടപ്പോൾ ഇത്തിരി വിരണ്ടു പോയി ഞാൻ. പിന്നീടാണ് ആ അലപ്പെന്നാൽ കിളിഭാഷയിൽ ഹലോ എന്നറിഞ്ഞത്.

എന്തായാലും ഇത്തിരി കഴിഞ്ഞപ്പോൾ ഇങ്ങടുത്തു വന്നു. അതിന്റെ ചിത്രങ്ങളാണിവിടെ.

(അരമണിക്കൂർ കഴിഞ്ഞിട്ടും നമ്മുടെ തോളേൽ തന്നെയിരിക്കുന്ന കിളി. എടുത്ത് മാറ്റാൻ നോക്കിയ ഭാര്യയെ കൊത്താനാഞ്ഞവൾ. ഇതിനെയെടുത്ത് തോളേൽ കയറ്റാൻ തോന്നിയല്ലോ എന്നും ഞാൻ അല്പനേരത്തേക്ക് ചിന്തിക്കാതിരുന്നില്ല.. എങ്കിലും, ആ യാത്രയുടെ ഓർമ്മകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണിവ...)














(തൊപ്പിക്കുള്ളിൽ കയറുക എന്നത് ഇഷ്ടത്തിയുടെ പ്രമുഖ വിനോദങ്ങളിലൊന്നാണ്.)

3 അഭിപ്രായങ്ങൾ:

ദേവന്‍ പറഞ്ഞു...

ഹയ്യാ ഒരു കൊക്കാറ്റൂ.
ഞാനാദ്യം "ഷെയറിങ്ങില്‍" താമസിച്ചിരുന്നത്‌ ഒരു ഗോവന്റെ കൂടെ. അയാള്‍ക്കൊരു കൊക്കാറ്റൂ ഉണ്ടായിരുന്നു. കൊക്കാറ്റുവും ഞാനും സ്നേഹത്തിലായിരുന്നെങ്കിലും ഒരിക്കല്‍ ഖലഖഗന്‍ ജീവിതത്തില്‍ ഞാനാദ്യമായി വാങ്ങിയ ഹഷ്‌ പപ്പീസ്‌ ചെരിപ്പ്‌ പുതുമണം മാറും മുന്നേ കടിച്ച്‌ മുറുക്കാന്‍ ചണ്ടി പരുവമാക്കിക്കളഞ്ഞതിന്റെ പേരില്‍ ഞങ്ങളിടഞ്ഞു. ഈ പാക്കുവെട്ടി ചുണ്ടു കൊണ്ട്‌ അവനെന്റെ കയ്യില്‍ ഒരു കമ്മു കമ്മിയിട്ട്‌ പോലീസ്സേമാന്‍ പ്ലേയെഴ്സ്‌ കൊണ്ട്‌ നഖം വലിച്ചൂരുന്ന വേദനയായിരുന്നു.

തത്തമ്മമാര്‍ക്കെല്ലാം കളകണ്ഠമാണെന്ന എന്റെ തെറ്റിദ്ധാരണ പ്രസ്തുതനെ അടുത്തറിഞ്ഞതോടെ മാറിക്കിട്ടി. കിരീടം വച്ച ഈ സ്ത്രീ വിദ്വേഷിണിയെക്കണ്ടതോടെ ആണ്‍കിളികള്‍ക്കേ പൂവുള്ളു എന്ന വിചാരവും മാറി.

reshma പറഞ്ഞു...

“അല്ലേലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ സഹിക്കാൻ കഴിയില്ലല്ലോ. “
സഖാവ് ഏവൂരാനെ, ഡോണ്ട് ഡൂ, ഡോണ്ട് ഡൂ;)
കൊക്കാറ്റുകിളി കൊത്തും, ല്ലേ?

സു | Su പറഞ്ഞു...

:)

അനുയായികള്‍

Index