കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഒക്‌ടോബർ 12, 2012

ബിജു; ടിടിഇ ബിജു!

ടിടിഈ -മാർക്കെന്താഡേ കൊമ്പൊണ്ടോ? അതും ബിജുവെന്ന പേരുള്ള ടീടീഈ-മാർക്ക്? കുറേ നാളായിട്ട് അവിടേം ഇവിടേം വാർത്ത വരുന്നു റ്റിറ്റീഇ ബിജു അതു ചെയ്തു, ഇതു ചെയ്തു എന്നൊക്കെ.

ടിടിഇ ബിജു ലീല: ഒന്ന്

ആലുവ: മഹാരാഷ്ട്രയിൽ നിന്ന് ആലുവയിലേക്ക് മംഗള എക്‌സ്‌പ്രസിൽ തത്കാൽ ടിക്കറ്റെടുത്ത് യാത്രചെയ്ത ശാന്തിയെയും ഭാര്യയെയും ടി.ടി.ഇ അപമാനിക്കുകയും ഭീഷണിപ്പെടുത്തി 1820 രൂപ കൈക്കലാക്കുകയും ചെയ്‌തതായി പരാതി. ഇതിനിടെ ശാന്തിയുടെ ഭാര്യ ട്രെയിനിൽ ബോധംകെട്ടു വീഴുകയും ചെയ്തു. ആലുവ അദ്വൈതാശ്രമത്തിലെ ശാന്തി കട്ടപ്പന കൊച്ചുതോവാള കാവുള്ളാട്ട് വീട്ടിൽ സജേഷ് ശശിധരൻ, ഭാര്യ സൗമ്യ എന്നിവർ ഇതു സംബന്ധിച്ച് മുഖ്യടിക്കറ്റ് എക്സാമിനർ വി. ബിജുവിനെതിരെ റെയിൽവേ ഏരിയാ മാനേജർക്കും ആർ.പി.എഫ് സി.ഐക്കും പരാതി നൽകി

ടിടിഇ ബിജു ലീല: രണ്ട്

കോട്ടയം• ട്രെയിനിനുള്ളില്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയ ടിടിഇയെ യാത്രക്കാരുടെ പരാതിയെ തുടര്‍ന്നു റയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ ടിടിഇ കായംകുളം പത്തിയൂര്‍ എരുവ പാലമൂട്ടില്‍ എ.ബിജു (39)വിനെയാണു റയില്‍വെ എസ്‌എെ വര്‍ഗീസ് ജോര്‍ജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസില്‍ സൈനികനെ മര്‍ദിച്ച കേസിലെ പ്രതിയാണു ബിജു എന്നു പൊലീസ് പറഞ്ഞു.

ടിടിഇ ബിജു ലീല: മൂന്ന്

വെയിറ്റിങ് ലിസ്റ്റിലായിരുന്ന ടിക്കറ്റില്‍ യാത്ര അനുവദിക്കുന്നതിനു കൈക്കൂലി നല്‍കാത്തതിന് സൈനികനെ ടിടിഇമാര്‍ സംഘംചേര്‍ന്നു മര്‍ദിച്ചതായി പരാതി. ജമ്മുകശ്മീരിലെ ശ്രീനഗറില്‍ കരസേനാ സൈനികനായ കന്യാകുമാരി കളിയില്‍ കുണ്ടറത്തുവിളവീട്ടില്‍ റസല്‍ രാജ് (31) ആണ് ടിടിഇമാരുടെ മര്‍ദനത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയില്‍ ചികില്‍സതേടിയത്. പട്ടാളക്കാരനാണെന്നും കൈക്കൂലി നല്‍കില്ലെന്നും പറഞ്ഞതോടെ ബനിയനില്‍ കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞു. പ്രതികരിക്കാന്‍ മുതിര്‍ന്നതോടെ മറ്റു രണ്ട്‌ ടി.ടി.ഇമാര്‍ കൂടി എത്തി കുനിച്ചുനിര്‍ത്തി മര്‍ദിച്ചു. മറ്റു രണ്ടു യാത്രക്കാര്‍ ഓടിയെത്തിയതോടെ ടി.ടി.ഇമാര്‍ പിടിവിട്ട്‌ പോവുകയായിരുന്നുവെന്നും റസല്‍ രാജ്‌ പറയുന്നു. ട്രെയിനിലെ ടിടിഇ ബിജു കായംകുളം സ്‌റ്റേഷനില്‍ ഇറങ്ങി ആരോടും പറയാതെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. തിരിച്ചുവന്നു സ്‌റ്റേഷന്‍ മാസ്റ്ററോട് കൂടുതല്‍ ചികില്‍സ വേണമെന്നും അതുകൊണ്ടു കൊല്ലത്തെ റയില്‍വേ ആശുപത്രിയിലേക്കു പോകുകയാണെന്നും അവിടത്തെ ഡോക്ടറെ താന്‍ വരുന്ന വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിച്ചശേഷം കൊല്ലത്തേക്കു പോയി.



വാർത്തകൾ :

തീവണ്ടിയില് ടിടിഇ മാനസികമായി പീഡിപ്പിച്ചെന്ന് ദമ്പതിമാരുടെ ...മാതൃഭൂമി
യാത്രയിലെ വേട്ടക്കാര്‍
കൈക്കൂലി നല്കിയില്ല; സൈനികന് ടിടിഇമാരുടെ മര്ദനം


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index