കാകഃ കാകഃ, പികഃ പികഃ

Tuesday, December 02, 2008

വിക്കിവിക്കിയടി

ഷിജുവിന്റെ പോസ്റ്റുകള്‍ അവലംബം: 1, 2


ഇംഗ്ളീഷ് പോലെയല്ല മലയാളം. ചെയ്തത് നന്മയാണെങ്കിലും, നന്മ എന്നെഴുതാന്‍ ഒന്നിലേറെ രീതികള്‍ നമുക്കുണ്ട്:

ഒന്നു കൂടി മൂപ്പിച്ചാല്‍, ദാ, ഇങ്ങനേം എഴുതാം: നനു്മ. :^) പ്ളീസ് നോട്ട് ദ പോയിന്റ്. ഹി ഹി..!


ഇതേ പാറ്റേണിലാണു് ഷിജുവിന്റെ പരാതിയും.

ഭൂരിപക്ഷം ശരി എന്ന ലെവലിലല്ല കാര്യങ്ങളും . രേഫമിട്ട് കാര്‍ക്കിച്ചു തുപ്പിയാലും തുപ്പാന്‍ പറ്റണം. എന്നാല്‍, യൂണീകോഡില്‍ രേഫമുണ്ടോ? ഇല്ലല്ലോ?

എഴുതാനുള്ള സ്വാതന്ത്ര്യം

5.1-ല്‍ എഴുതണമെങ്കില്‍ അങ്ങിനെയാവാം., 5.0-ല്‍ മതിയെങ്കില്‍ അതാവാം., മിക്സി മിക്സി എഴുതണമെങ്കില്‍ അങ്ങിനെയുമാവാം.


വായിക്കാനുള്ള സ്വാതന്ത്ര്യം

5.1-ല്‍ എഴുതിയാലും വായിക്കാനാണു് fix-ml, 5.1 സപ്പോര്ട്ടുന്ന ഫോണ്ടുകള്‍ . അതാണു് ഓപ്പണ്‍ സോര്‍സ് വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യം.


എന്റെ സ്വാതന്ത്ര്യം


5.1-ലെഴുതാന്‍ മനസ്സില്ല, ഇപ്പോള്‍. എങ്കിലും ഏതിലെഴുതിയാലും വായിക്കബിള്‍ ആവണം.

and yes, backward compatibility is a nagging bitch.


വിക്കി പ്രശ്നം
it is a stalemate. but there is hope, for it is a wiki..!

വിക്കിക്ക് പ്രശ്നമുണ്ടെങ്കില്‍, അതു വിക്കിക്കാര്‍ തീര്‍ക്കേണ്ട പ്രശ്നമാണു്. വല്ലപ്പോഴും വിക്കുന്നതു കൊണ്ട് ഞാനുമൊരു വിക്കിക്കാരന്‍ തന്നെ. ഉള്ളടക്കമൊരുക്കേണ്ടതും, സെര്‍ച്ചബിളാക്കേണ്ടതും വിക്കിയുടെ പിന്നിലാരാണോ, അവരൊക്കെ തന്നെ.എങ്ങിനെ തീര്‍ക്കണം?


സ്പെഷ്യല്‍ പേജുകളില്‍ നിന്നു തലക്കെട്ടില്‍ ആണവ/നോണാണവ ചില്ലുള്ളവയുടെ ലിസ്റ്റ് തയാറാക്കണം. എന്നിട്ടവയ്ക്ക് applicable combinations- ഉള്ള റീഡയറക്റ്റ് താളുകള്‍ നിലവിലില്ല എങ്കില് ഉണ്ടാക്കണം. എണ്ണായിരമെങ്കില്‍ എണ്ണായിരം; ഒപ്പം പുതിയ ലേഖനങ്ങള്‍ക്കായും ആ ബോട്ടോടണം. വെര്‍തെ എസ്.എം.സി.ക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവരെല്ലാം വിക്കിയില്‍ താത്‌‌പര്യം പ്രകടിപ്പിക്കണം എന്നു നിര്ബന്ധിക്കാനും ഒക്കില്ല. ബോട്ടോ പത്തേമാരിയോ ഒക്കെ ഓടിച്ച് ഇത്തരം ലിസ്റ്റുകള്‍ ഉണ്ടാക്കാനുള്ള സന്നദ്ധരായ ആള്‍ക്കാരാണു് വേണ്ടത്.

എന്നാ താനങ്ങട് ചെയ്യടോ എന്നാണെങ്കില്‍,
ഹി ഹി..! തിരക്കാണു്, നോക്കാം. പക്ഷെ മറ്റാരെങ്കിലും ഇതിനു തയാറായുണ്ടെങ്കില്‍, പ്ളീസ് ഫീല്‍ ഫ്രി...!

No comments:

Followers

Index