കാകഃ കാകഃ, പികഃ പികഃ

Thursday, May 15, 2008

മൊഴി സ്റ്റൈൽ കീബോർഡ് (ലിനക്സ്)

മൊഴി/വരമൊഴി സ്റ്റൈൽ ലിനക്സ് കീബോർഡ് ഞാന്‍ ആദ്യം റിലീസിയതു ഇവിടെയാണു്. അതിന്റെ പുതിയ വെർഷനാണിതു്, യൂണീകോഡു് 5.0.0.-നൊപ്പം , 5.1.0-ഉം കൂടെ സപ്പോർട്ടക്കത്തക്ക രീതിയിൽ മോഡിഫൈ ചെയ്തത്.

ആണവ ചില്ലു് ഉപയോഗിച്ച് എഴുതണം എന്നുള്ളവര്‍‌‌ക്ക് അങ്ങനെ എഴുതാം, നോണാണവ ചില്ലു (5.0) ഉപയോഗിച്ചേ എഴുതൂ എന്നുള്ളവർക്ക് അങ്ങിനെയുമാവാം.

അതുമല്ല, രണ്ടു തരം ചില്ലുകളും മിക്സി മിക്സി എഴുതണം എന്നുള്ളവര്‍‌‌ക്ക് അങ്ങിനെയുമാവാം. ലിനക്സോട്ടുന്നു എന്നത് പുതിയ ചില്ലുകൾ ഉപയോഗിക്കണം എന്നുള്ളവർക്ക് ഒരു വിലങ്ങു തടിയാവില്ല.

ഇതിനെല്ലാം പുറമേ, വരമൊഴിയുടെ പുതിയ വെർഷനിലെ (പുതിയ) കുറുക്കുവഴികളോടു് ആവുന്നത്ര സാദൃശ്യം പുലർത്തുവാനും വേണ്ടി ഇതിൽ മാറ്റങ്ങളുണ്ട്. (ഇതിനെ പറ്റി കൂടുതൽ, ഈ ലേഖനത്തിൽ താഴെയുണ്ട്.)

ഇന്‍സ്റ്റാൾ ചെയ്യുവാന്‍:

ഇതിനു scim-m17n -ഉം അനുബന്ധ സംഭവങ്ങളും വേണം,
As root,

apt-get install scim-m17n
(scim-m17n നേരത്തെ തന്നെ ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഈ സ്റ്റെപ്പ് ചെയ്യേണ്ടതില്ല..)

എന്നിട്ട് ml-mozhi510.txt നിങ്ങളുടെ മെഷീനിലേക്ക് ഡൌണ്ലോഡുക:

wget http://evuraan.googlepages.com/ml-mozhi510.txt -O /usr/share/m17n/ml-mozhi.mim

Add to /etc/environment (if not already present) :

export GTK_IM_MODULE="scim-bridge"


അല്ലെങ്കില്‍,

export GTK_IM_MODULE="scim"

Reboot (Or, Restart your X, Or, Restart scim), choose ml-mozhi, you should be all set.

Optional: ഓപ്ഷണല് - നല്ലൊരു ഐക്കണും കൂടി വേണമെന്നുണ്ടെങ്കില്:

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/scim-m17n.pngഈ വെർഷനില്‍‌‌:
 1. യൂണീകോഡ് 5.1.0. യിലെ പുതിയ ചില്ലുകൾ (ഒഫ്‌‌കോർസ്..) ൺ, ന്‍, ൾ, ൽ, ർ, ൿ.

 2. പഴയ ചില്ലുകൾ എഴുതുവാന്‍, രണ്ട് അണ്ടർസ്കോറുകൾ മതിയാവും: N__ (ണ്‍), n__ (ന്‍), l__ (ല്‍), L__ (‌‌ള്‍), r__ (ര്‍)

  ഉദാ: സര്‍‌‌ക്കാർ (sar__KAr_, sar__kkaar , sar__kkaar , sar__kkAr_)

 3. പുതിയ വെർഷന്‍ വരമൊഴിയിലെ വിക്രിയകൾ അതേ പോലെ ഇവിടെയും:

  കൃഷ്ണന്‍ - kRshNan , k^shNan, kRRishNan, kR^ishNan

  ക്രിസ്തു - kristhu

  ഋഷി - Rshi, r^shi,

  പാറ - paaRa, paarra, pARa, pArra

  നിരൃതി - nirr^thi

  (മൊഴി സ്കീമിൽ R എന്നെഴുതിയാൽ ഋ എന്നും rr എന്നെഴുതിയാൽ ർ-യും വരുന്ന പോലെ ആക്കി. എന്നാൽ മുമ്പുപയോഗിച്ചുകൊണ്ടിരുന്ന രീതികളെല്ലാം അതുപോലെ വർക്ക്‌ ചെയ്യുകയും ചെയ്യും. അതായത്‌ paaRa എന്നെഴുതിയാൽ 'പാറ' തന്നെ വരും; ഋഷി എന്നെഴുതാൻ r^shi ധാരാളം മതി.)ചിത്രം : സ്ക്രീന്‍ ഷോട്ട്


5.1.0-ൽ എഴുതിയവ വായിക്കുവാന്‍ വേണ്ടി ഫോണ്ടുക‌‌ള്‍ക്കായി ഇവിടം സന്ദർശിക്കുക.

ഇതല്ല, പഴയ വെർഷന്‍ മതി എന്നുണ്ടെങ്കിൽ, ഇവിടെ ചെല്ലുക.

ഇത് ഉപയോഗിച്ചു നോക്കിയ ശേഷം പ്രശ്നങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ അവയും, അഭിപ്രായങ്ങളുണ്ടെങ്കിൽ അതും, കമന്റി സദയം അറിയിക്കണമെന്നു താത്പര്യപ്പെടുന്നു..
malayalam keyboard for linux, malayalam transliteration keyboard for linux, how to type malayalam in linux

4 comments:

അങ്കിള്‍ said...

ആദ്യത്തെ കമന്റ്‌ എന്റേതുതന്നെ ആയിക്കോട്ടെ.

ഈ പോസ്റ്റിന്റെ രണ്ടാമത്തെ പാരഗ്രാഫിലും, മൂന്നാമത്തെ പാരഗ്രാഫിലെ ആദ്യത്തെ വാചകത്തിലും ഉള്ള ചില്ലക്ഷരങ്ങള്‍ ശരിയാംവിധം എന്റെ മോണിറ്ററില്‍ കാണുന്നുണ്ട്. ബാക്കിയുള്ള ചില്ലക്ഷരങ്ങള്‍ മുഴുവര്‍ പെട്ടികളായാണ് കാണുന്നത്‌.

Raji Chandrasekhar said...

Fire fox-inte kuzhappamaano ennariyilla. Ivide comment cheyyaan pattunnilla.

Deepu G Nair [ദീപു] said...
This comment has been removed by the author.
Deepu G Nair [ദീപു] said...

കൊടുത്തിരിക്കുന്ന ഫോണ്ടുകള്‍ ഉപയോഗിച്ചിട്ട് ഫയര്‍ഫോക്സില്‍ അറ്റോമിക് ചില്ലുകള്‍ ഡിസ്പ്ലേ ആവുന്നില്ല എല്ലാം വട്ടത്തിലാറ് തന്നെ.. ഉബുണ്ടു 9.04 ആണ് ഉപയോഗിക്കുന്നത്, ഫയര്‍ഫോക്സ് 3.0.14ഉം. 'ന്‍' മാത്രം കാണുന്നുണ്ട് സ്കിം വഴി ടൈപ്പ് ചെയ്യുമ്പോഴും അങ്ങനെ തന്നെ.

Followers

Index