കാകഃ കാകഃ, പികഃ പികഃ

Sunday, July 15, 2007

ഭാര്‍ഗവീനിലയം ട്രെയിന്‍ സ്‌‌റ്റേഷന്‍

ഓഡിയോ വെര്‍ഷന്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡാം

കൊടും‌മഞ്ഞ് പെയ്തിറങ്ങുന്ന ഒരു വൈകുന്നേരം സവാരിക്കിറങ്ങിയ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഭാവന വിടര്‍ത്തിയതു് മഞ്ഞുറയുന്ന മരക്കൂട്ടങ്ങളുടെ സൌന്ദര്യവും, അതു കണ്ടു നില്‍ക്കാന്‍ സമ്മതിക്കാത്ത കര്‍ത്തവ്യ ബോധവും.


അരങ്ങും കാലവും മാറുന്നു. കനത്ത മഞ്ഞു് പെയ്തിറങ്ങുന്ന രാവിലെ ആപ്പീസില്‍ പോകാനിറങ്ങിയതു് കവിത്വം അശേഷവുമില്ലാത്തൊരാള്‍. കുതിരയ്ക്ക് പകരം ട്രെയിന്‍, മഞ്ഞണിഞ്ഞ മരക്കാടുകള്‍ക്ക് പകരം ദൂരത്തുള്ള ബഹുനില കെട്ടിടങ്ങളുടെ പിന്നണി. അനന്തതയിലേക്ക് നീളുന്നത്, വ്യവവസ്ഥിതിയുടെ ഇരുമ്പ് പാളങ്ങള്‍. അക്ഷമ പൂണ്ട് കാഴ്ചയില്‍ നിന്നും കണ്ണുകളടര്‍ത്തുന്നതു്, ഒമ്പതിനു മുമ്പ് പണിയിടത്ത് എത്തിച്ചേരാനുള്ള പ്രതിബദ്ധത കാരണം.

ലൈനിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പഴമയുടെ ചുവ തോന്നിയിട്ടുണ്ട്. സെല്‍‌ഫോണില്‍ ഞാനെടുത്ത ചിത്രങ്ങളില്‍, ഇരുമ്പിന്റെ മേലെ പെയ്തുറഞ്ഞ മഞ്ഞു നല്‍കുന്നതും പഴമ കലര്‍ന്നെന്നു തോന്നിപ്പിക്കുന്ന ഭീകരമായ ഒരനാഥത്വമാണു് എന്നെനിക്കു തോന്നി:ആത്മഗതം: കവിത്വം മാത്രമല്ല, സെല്‍‌ഫോണ്‍ പിടിക്കേണ്ടതെങ്ങിനെ എന്നും പഠിക്കേണ്ടിയിരിക്കുന്നു...

7 comments:

SAJAN | സാജന്‍ said...

രണ്ട് പടങ്ങളും ഗംഭീരം:)
ആദ്യത്തെതിന് ഒരു പഴമയുടെ മണം:)
ഇതേത് ഫോണ്‍?

സു | Su said...

കവിത്വം ഇല്ലാതിരുന്നത് നന്നായി. ഇതിന്റെ കൂടെ വല്ലതും എഴുതിവെച്ചാല്‍ ഇതിന്റെ ഭംഗിയും പോയേനെ. ഹിഹി

നല്ല ചിത്രങ്ങള്‍. :)

ഡാലി said...

നല്ല പടംസ്. ആദ്യത്തെ കണ്ടാല്‍ മൈല്‍‌ റ്റു ഗോ ബിഫോര്‍ ഐ സ്ലീപ്പ് പാടാന്‍ തന്നെ തോന്നുന്നുണ്ട്.

ഏ.ആര്‍. നജീം said...

അറിയാതെ കുറേനേരം നോക്കി ഇരുന്നു പോയി...
മനോഹരം ...!!!
നന്ദിയോടെ

എസ്. ജിതേഷ്/S. Jithesh said...

ഇഷ്ടപ്പെട്ടു..

ചില നേരത്ത്.. said...

ടാഗോറിന്റെ ദി ചമ്പ ഫ്ലവര്‍ എന്ന കഥയുടെ വിവര്‍ത്തനം(പെരിങ്ങോടന്‍, തുഷാരം മാഗസിനില്‍ ചെയ്തത്)എന്റെ ശബ്ദത്തില്‍ വിന്‍ഡോസ് മൂവി മേക്കറില്‍ റെക്കോറ്ഡ് ചെയ്ത് കേട്ട് നോക്കിയിരുന്നു. കഥയുടെ താളത്തിനനുസരിച്ച് ശബ്ദം ക്രമീകരിക്കുകയെന്നത് പരിശീലിച്ച് ചെയ്യേണ്ട ഒന്നാണെന്ന് മനസ്സിലായി.ഈ ചിത്രവും അതിനോടനുബന്ധിച്ചുള്ള കുറിപ്പും ഒരു മൂഡ് തരുന്നുണ്ടായിരുന്നു. അതിനനുസരിച്ചുള്ള ശബ്ദവിന്യാസം കൂടെയായപ്പോള്‍ ‘ദെജാവു’ എന്നനുഭവത്തിലേക്ക് ഇതാകെ ഓര്‍ത്ത് വെക്കും അറിയാതെ തന്നെ.

വക്കാരിമഷ്‌ടാ said...

ശബ്ദം കുറച്ച് കുറവാണെന്ന് തോന്നിയത് എനിക്ക് മാത്രമാ‍ണോ?

(എന്റെ ശബ്ദമാണ് പ്രശ്നം. അല്ലെങ്കില്‍ ഒരുകൈ-അല്ല, ഒരു നാക്ക് നോക്കാമായിരുന്നു) :)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.