തനിമലയാളം ഇന്നത്തെ രീതിയിലേക്കല്ല പിറന്നു വീണത്. വര്‍ഷങ്ങള്‍ കൊണ്ട് അത് ഇന്നത്തെ രീതിയിലേക്ക് evolve ചെയ്യുകയാണുണ്ടായിട്ടുള്ളത്. സമയം കിട്ടുന്നതനുസരിച്ച്, എഴുതിയ കോഡ് തിരുത്തിയെഴുതിയും, എപ്പോഴും രൂപം മാറുന്ന ഗൂഗിള്‍, വേര്‍ഡ്‌പ്രസ്സ്, ദ്രുപാല്‍ എന്നവയ്‌ക്കൊപ്പം ചുവടുമാറ്റിയും ഒരുപാട് രാത്രികളങ്ങനെ ചിലവഴിച്ചതാണ് ഇന്നത്തെ തനിമലയാളം.ഓര്‍ഗ്.
ഇടയ്ക്കിടെ ഉണ്ടാകുന്ന ഓരോ (സാങ്കേതിക) കടമ്പകളെയും കടന്ന്, ഉള്ളടക്കം തുടര്‍ന്നും ജനറേറ്റ് ചെയ്യണം എന്നതിനാല്‍, ഇതിന്റെ പരിപാലനം ഒരു സൊല്ല തന്നെ.
ഇടയ്‌ക്കെപ്പോഴോ, ഗൂഗിള്‍ പിന്മൊഴികളെ വലച്ചപ്പോള്‍, പിന്മൊഴി സംവിധാനവും ഏറ്റെടുത്തു -- അതിനെയും കൈപിടിച്ച് നടത്തേണ്ടത് മലയാളം ബൂലോഗരുടെ ഒരുമയ്ക്ക് ആവശ്യമെന്ന് കണ്ട് തന്നെയാണ്.
അറേബ്യന്‍ ഉബണ്ടൂവുമായ് അനില്‍ വന്നു, ഉമേഷ് ശ്രമിച്ചു, ശനിയന്‍ വന്നു, ഡൊമെയ്ന്‍ നെയിമും വന്നു -- മിററുകള്‍ സജ്ജം, പിന്മൊഴികള്‍ പ്രോസസ്സിംഗ് ഫോള്‍ട്ട് ടോളറന്റായി -- തൂവലുകള്‍ ഒരുപാടുണ്ട് തൊപ്പിയില്‍.
അങ്ങിനെയിരിക്കെ, പിന്‍മൊഴികളുടെ ദുരുപയോഗം , ഉചിതമല്ലാത്ത പോസ്റ്റുകള്‍ തുടങ്ങിയവ മൂത്ത് വരുന്നത് ശ്രദ്ധയില്‍ പെട്ടു.
കൂട്ടായ്മയ്ക്ക് ഉതകുന്നിടത്തോളം കാലം, കുട്ടികള്‍ക്ക് പോലും വായിക്കത്തക്ക കണ്ടന്റ് വേണം എന്ന താത്‌പര്യമാണ്.
ശ്ലീലാശ്ലീലതയുടെ കാവല്‍ക്കാരനായ് മാറാനും, സദാചാരപ്പോലീസാകാനും തീരെ താത്‌പര്യമില്ല എന്നിരിക്കെ , ജാതി/മത/രാഷ്ട്രീയ/പ്രായ/ലിംഗ ഭേദമെന്യെ ആര്‍ക്കും ദഹിക്കത്തക്ക ലിങ്കുകള്‍ മതിയെന്നും ചിന്തിച്ചത് തീര്‍ത്തും ഉചിതമാണെന്ന് തന്നെയാണ് വിശ്വാസം.
എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള ശ്രമമല്ല, അതില്‍ കൈകടത്താന്‍ ആരു വിചാരിച്ചാലും നടക്കുന്ന കാര്യവുമല്ല. ആര്‍ക്കും എന്തുമെഴുതാം, അതാണല്ലോ ബ്ലോഗിങ്ങിന്റെ മഹത്വം.
ബ്ലോഗിങ്ങ് ജന്മാവകാശമെങ്കില്‍, പോസ്റ്റുകളും കമന്റുകളും ഈ ലിസ്റ്റില്‍ വരിക എന്നത് ഒരു പ്രിവിലേജ് ആണ് -- audacity-യുടെ നനുത്ത വരകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഏതിനും ആര്‍ക്കും ആ പ്രിവിലേജുണ്ട് താനും.
മുളച്ച് പൊന്തുന്ന പോസ്റ്റുകളെല്ലാം ചെന്ന് വായിക്കാനും, അതിലൂടെ നന്നോ ചീത്തയോ എന്ന തിരിച്ചറിയാനും ഞങ്ങള്‍ക്കാവില്ല എന്നറിഞ്ഞത് കൊണ്ട്, കുറേ നാളുകള്‍ക്ക് മുമ്പ് ഈയൊരു നയം സ്വീകരിക്കേണ്ടി വന്നു:
ഒന്നിലധികം വായനക്കാര്‍ക്ക് മോശമെന്ന് തോന്നുന്നവയെയും, തീര്‍ത്തും മോശമെന്ന് തോന്നുന്നവയെയും, ലിസ്റ്റില്‍ നിന്ന് നീക്കണമെന്ന് തന്നെയാണ് നയം.
അങ്ങനെയുള്ളവ, ആരെങ്കിലും ഒരാളുടെ മാത്രം താത്‌പര്യം നോക്കിയല്ല, തനിമലയാളം പാനലിന്റെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാണ് ബാന്‍ ചെയ്യുന്നതും.
(തുടരും..?)
ചേര്‍ത്ത് വായിക്കേണ്ടവ:
1. കമന്റുന്നവരുടെ ശ്രദ്ധയ്ക്ക്.
കാകഃ കാകഃ, പികഃ പികഃ
ചൊവ്വാഴ്ച, ജൂലൈ 11, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
29 അഭിപ്രായങ്ങൾ:
ഇന്നലെ കയറി വന്നവന്‍ അഭിപ്രായം പറയുകയാണെന്നു വിചാരിക്കരുത്. ഒരു effective ആയിട്ടുള്ള communication ഇല്ലാത്തു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിഹ്ചത് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഇന്നത്തെ setup-ഇല്‍ അതിനുള്ള വകുപ്പുകളും ഇല്ല. എന്ത് കൊണ്ട് നമുക്കൊരു discussion board പോലൊരു സങ്കേതം തുടങ്ങിക്കൂടാ??...അവിടെയാകുന്പോള്‍ ആരെയെന്ങ്കിലും ബാന്‍ ചെയ്യുന്നതിന് മുന്‍പ് മിക്കവാറും എല്ലാ ബ്ലൊഗ്ഗേഴ്സിനും അഭിപ്രായം പറയുവാനും, കുറ്റാരോപിതന് തന്റെ ഭാഗം തെളിയിക്കാനുമുള്ള അവസരം ലഭിക്കുന്നു. (ഈ പാനല്‍ എന്ന് പറയുന്നത് രണ്ടോ മൂന്നോ പേരുള്‍പ്പെടുന്നതാകരുത് എന്ന് കൂടി ഞാന്‍ പറഞ്ഞു കൊള്ളട്ടെ)
one strike, and out എന്ന policy ഒന്ന് liberalize ചെയ്തുകൂടെ???...ഒരു പുതു മുഖത്തിന് ഇവിടത്തെ നിയമങ്ങളെ കുറിച്ച് വലിയ പിടിപാടുകള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയില്ല.
ഞാന്‍ പറഞ്ഞതു പോലെ ഒരി discussion board തുടങ്ങുകയും, എല്ലാ ബ്ലൊഗ്ഗേഴ്സ്സിനേയും അവിടെ അംഗങ്ങള്‍ ആക്കുവാന്‍ കഴിയുകയും ചെയ്താല്‍ ഒരു പക്ഷെ നേരത്തെ പറഞ്ഞ ആ നിയമാവലി അവിടെ publish ചെയ്യുവാനും, അതുവഴി പുതുമുഖങ്ങളെ ബോധവല്‍ക്കരിക്കനും കഴിയും.
എത്ര മാത്രം പ്രായോഗികമാണ് ഇത് എന്ന് എനിക്ക് ഒട്ടും നിശ്ചയമില്ല. ഇത്തരമൊരു ഏകീകൃതമായ നിയമാവലി, written form-ഇല്‍ ഉണ്ടോ എന്ന് കൂടി എനിക്കറിയില്ല. ഇനി വരുന്നവര്‍ അതൊക്കെ ഒന്ന് വിശദീകരിച്ചു തന്നാല്‍ വലിയ ഉപകാരം ആയിരുന്നു.
അക്ഷരത്തെറ്റുകള്‍ക്ക് മാപ്പ്. രാത്രി രണ്ട് മണിക്കിരുന്നെഴുതിയതാണ്. ഒരു കാര്യവും കൂടി ചേര്‍ത്തു കൊള്ളട്ടെ,....
.......one strike, and out എന്ന policy ഒന്ന് liberalize ചെയ്തുകൂടെ???...ഒരു പുതു മുഖത്തിന് ഇവിടത്തെ നിയമങ്ങളെ കുറിച്ച് വലിയ പിടിപാടുകള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയില്ല.....അതു കൊണ്ട് ഒരു അവസരം കൂടി കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം...........
(മുകളിലത്തെ കമന്റില്‍ ഈ ഭാഗം ഇങ്ങനെ എഴുതണമെന്നാണ് ഞാന്‍ വിചാരിച്ചത്....പകുതി ഉറങ്ങിക്കൊണ്ടാണെ ടൈപ്പ് ചെയ്യുന്നത്)
njan,
problem with thanimalayalam is that it is used as a family magazine. father blogger and kid blogger, hubby blogger & wifie blogger, brother blogger and sis blogger read em together. Hence not just adult content, every post with mature content has to be out of thanima.
That doesnt mean bloggers have to blog according to what thanim.org says, oc course
ഏവൂരാനും കൂട്ടരും ചെയ്യുന്ന നിസ്വാര്‍ത്ഥസേവനങ്ങള്‍ക്ക് ബൂലോഗരെല്ലാരും (atleast തനിമലയാളവും, പിന്മൊഴികളും ഉപയോഗിക്കുന്നവരെങ്കിലും) കടപ്പെട്ടിരിക്കുന്നു. ഏവൂരാന്‍ പലര്‍ക്കും അയച്ച ആ ഈ-മെയില്‍ (സ്ക്രീന്‍ ഷോട്ട്) കാര്യങ്ങള്‍ വിശദമായി പറയുന്നില്ലേ? ഈ പോസ്റ്റും self explanatory ആണ്. പിന്നെ ഇതിലൊരു ചര്‍ച്ച വേണോ?
pls add this blog too ..
http://sunnisandesam.blogspot.com
thank u
എന്റെ http://thaskaraveeran.blospot.com എന്ന ബ്ലോഗ് തനിമലയാളത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതിന് ശേഷം വന്ന ബ്ലോഗുകള്‍ വരെ ലിസ്റ്റില്‍ ഉണ്ട്. mature content തീരെ ഇല്ല താനും.
ഇതൊന്നു ശ്രദ്ധിക്കാമോ?
മരു മഴയുടെ ബഹുവചനങ്ങള്‍
പുതിയ കവിതയാണ്
U.R.L http://manalkinavu.blogspot.com/2008/04/blog-post.html
തനിമലയാളത്തില്‍ Feed ചെയ്തിരുന്നു.
ഇതിനു മുന്‍പുള്ള Post കളും
വന്നു കണ്‍ടില്ല
ശ്രദ്ധയില്‍പ്പെടുത്തിയെന്നേയുള്ളൂ
സ്നേഹപൂര്‍വ്വം
രണ്‍ജിത്ത് ചെമ്മാട്
എന്റെ ബ്ലൊഗിനെന്തു പറ്റി.mulla@blogspot.com
തനിമലയാളത്തില്‍ കാണാനില്ല.ഒന്നു ശ്രദ്ധിക്കുമല്ലോ
എന്റെ ബ്ലൊഗ് തനിമലയാളത്തില്‍ വരുന്നില്ല... എന്തെങ്കിലും പ്രശ്നം???
http://gireeshvengacartoon.blogspot.com/2008/06/petrol.html
gireesh1111@gmail.com
എന്റെ ബ്ലൊഗ് തനിമലയാളത്തില്‍ വരുന്നില്ല... എന്തെങ്കിലും പ്രശ്നം???
http://gireeshvengacartoon.blogspot.com/2008/06/petrol.html
gireesh1111@gmail.com
എന്റെ ബ്ലോഗ് ഒരു സൂചികയിലും കാണുന്നില്ല. http://www.google.com/addurl/?continue=/addurlഇല്‍ url submit ചെയ്തിട്ടുണ്ട്. ഇനി എന്താ വേണ്ടെ? ദയവായി സഹായിക്കുക.
എന്റെ ഈ ബ്ലോഗ് http://matriarchalfamilyofmalayalambloggers.blogspot.com/ ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ദയവായി ശ്രദ്ധിക്കുമല്ലോ..
സസ്നേഹം,
ശിവ.
Njan maathram anabhimathano ?
Please list me...
http://pithamahan.blogspot.com/
Thanks
Pithamahathinte vazhi
എന്റെ ഈ ഫോട്ടോ ബ്ലോഗ് എത്ര പ്രാവശ്യം റെജിസ്റ്റര്‍ ചെയ്തിട്ടും തനിമലയാളത്തില്‍ വരുന്നില്ല. ദയവായി ശ്രദ്ധിക്കുമല്ലോ..
http://www.autofokus.blogspot.com
എന്റെ ബ്ലൊഗ് "cheriyacheriyakaryangal.blogspot.com " ലിസ്റ്റ് ചെയ്തു വരുന്നില്ല നേരത്തെ വന്നുകൊണ്ടിരുന്നതാണ് അവസാനം വന്ന പോസ്റ്റ് ഇതാണ്http://cheriyacheriyakaryangal.blogspot.com/2008/02/2.html ഇതില്‍ അനഭിമതമായി എന്താണുള്ളതെന്നറിയില്ല ഇതിലുമൊക്കെ എത്രയോ തീകഷ്ണമായ പോസ്റ്റുകള്‍ ഏ സൂചികയിലൂടെ ഞാന്‍ തന്നെ വായിച്ചിട്ടുണ്ട്. എന്തായിരുന്നു എന്റെ തെറ്റെന്ന് അയിയാന്‍ ഒരു ആകാംക്ഷ
എന്റെ ആദ്യപോസ്റ്റ് തനിമലയാളത്തിൽ കണ്ടു.പിന്നെ എഴുതിയതൊന്നും വരുന്നില്ല.എന്താ ചെയ്യുക?
http://chengila.blogspot.com/
http://vikatasiromani.blogspot.com/
കിഴക്കുനോക്കിയന്ത്രം കുറച്ചു കാലമായി തനിമലയാളത്തില്‍ കാണുന്നില്ല. എന്താണ് കാരണം ശ്രദ്ധിക്കുമോ?
http://kizhakkunokkiyandram.blogspot.com/
Ayyo friends...
enikkum tanimalayalam il join cheyyenam...
please add my blogs also...these are my links..
http://orphan.mywebdunia.com
http://nayantara.mywebdunia.com
http://www.lyricss.mywebdunia.com
http://cininews.mywebdunia.com
http://saakshi.mywebdunia.com
http://sanchari.mywebdunia.com
http://swanthanam.mywebdunia.com
http://porali.mywebdunia.com
http://jokess.mywebdunia.com
http://vazhikatti.mywebdunia.com
http://machaan.mywebdunia.com
http://bhavana.mywebdunia.com
http://maaveli.mywebdunia.com
Ayyo friends...
enikkum tanimalayalam il join cheyyenam...
please add my blogs also...these are my links..
http://orphan.mywebdunia.com
http://nayantara.mywebdunia.com
http://www.lyricss.mywebdunia.com
http://cininews.mywebdunia.com
http://saakshi.mywebdunia.com
http://sanchari.mywebdunia.com
http://swanthanam.mywebdunia.com
http://porali.mywebdunia.com
http://jokess.mywebdunia.com
http://vazhikatti.mywebdunia.com
http://machaan.mywebdunia.com
http://bhavana.mywebdunia.com
http://maaveli.mywebdunia.com
enikkum tanimalayalam il join cheyyenam...
ichuthoyakkavu.blogspot.com
thanks
പണിക്കര്‍ സ്പീക്കിങ്ങിനെ തനിമലയാളം തീര്‍ത്തും ഒഴിവാക്കിയതു ശരിയായില്ല...കുറെ നാളായി പണിക്കരുടെ പോസ്റ്റുകളൊന്നും ഉള്‍പ്പെടുത്തിക്കാണുന്നില്ല..
ഞാനും അനഭിമതനോ..?
http://panikkerspeaking.blogspot.com/
http://panikkerkavithakal.blogspot.com/
http://sunilpanikker.blogspot.com/
sunilpanikkerv@gmail.com
എവൂരാന്‍ ജീ,
താങ്കളുടെ സേവനങ്ങള്‍ക്ക് ആദ്യമായി നന്ദി അറിയിക്കുന്നു.എന്നെ പോലുള്ള കുറച്ച് പേരങ്കിലും 'ഫോട്ടോ/വര/ചിത്രങ്ങള്‍' വിഭാഗം കൂടുതലും വായിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ വിഭാഗം തീരെ update ചെയ്യപ്പെടുന്നില്ല.ഇത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവോ ?
ഫോട്ടോ പോസ്റ്റുകള്‍ പലപ്രാവശ്യം റെജിസ്റ്റര്‍ ചെയ്തിട്ടും ആ വിഭാഗത്തില്‍ വരുന്നില്ല.
ഇത് എന്റെ മാത്രം അനുഭവമല്ല.
ഒന്ന് ശ്രദ്ധിക്കുമല്ലോ?
This was my last photo post please include.നന്ദി
sir,pls add my blog:-www.sreeschirak.blogspot.com,...thank you,.
ഏവൂരാന്‍ ജി....
തനിമലയളത്തിലേക്ക് ഈയുള്ളവനേയും കൂടി ഉള്‍പ്പടുത്തുമോ..?
എന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
http://achoosonly.blogspot.com/2010/01/blog-post.html
http://www.achoosonly.blogspot.com/
എന്റെ ഫോട്ടോ ബ്ലോഗ് ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഇതില്‍ മോശപ്പെട്ട ഉള്ളടക്കം ഒന്നുമില്ല
http://mizhiyummozhiyum.blogspot.com/2010/09/blog-post_25.ഹ്ത്മ്ല്‍
http://mizhiyummozhiyum.blogspot.com/2010/09/blog-post.html
ഈ ബ്ലോഗ് ലിസ്റ്റ് ആവുന്നില്ല പ്ലീസ് .
http://mekhamalhaar.blogspot.com/2010/08/blog-post.html
നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് നന്ദി... എന്റെ ബ്ലോഗ് http://fotoshopi.blogspot.com/ തനിമലയാളത്തില്‍ കാണുന്നില്ല ഒന്നു പരിഗനിക്കുമല്ലൊ അല്ലെ.. സ്നേഹപൂര്‍വം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ