"പിന്മൊഴികള്‍" ഉപയോഗിക്കുന്നതിനുള്ള ഉപാധികളും നിബന്ധനകളും
നിങ്ങളുടെ ബ്ലോഗ്ഗില്‍ വരുന്ന കമന്റുകള്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പ് വഴി വായനക്കാര്‍ക്ക് വേഗം കണ്ടെത്താനും, ആര്‍ക്കൈവ് ചെയ്ത് തനിമലയാളം സെര്‍വറുകളില്‍ സൂക്ഷിക്കാനുമുള്ള സംവിധാനമാണ് പിന്മൊഴി. ഈ സേവനമുപയോഗിക്കുന്ന ഏവരും താഴെക്കൊടുത്തിരിക്കുന്ന ഉപാധികളും നിര്‍ദ്ദേശങ്ങളും അംഗീകരിച്ചതായി ഇ കണക്കാക്കപ്പെടുന്നതാണ്:
1. പിന്മൊഴികള്‍ ഒരു സൌജന്യ സേവനമാണ്, എന്നാല്‍ അതിന്റെ ഉപഭോക്തൃര്‍ത്വം ഒരു പൊതുജനാവകാശമല്ല.
2. പിന്മൊഴി സംവിധാനം അതില്‍ അംഗങ്ങളായ ബ്ലോഗുകളില്‍ പൊതുജനം പോസ്റ്റ് ചെയുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്. തനിമലയാളം.ഓര്‍ഗ് ഇതിലെ ഉള്ളടക്കം സംബന്ധിയായ ഒരു കാര്യങ്ങളിലും യാതൊരു വിധ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നില്ല. എന്നാല്‍:
i. ബ്ലോഗര്‍മാരെയോ മറ്റുവ്യക്തികളെയോ സംഘടനകളെയോ വിശ്വാസപ്രമാണങ്ങളേയോ രാഷ്ട്ര- മത പ്രസ്ഥാപകീര്‍ത്തിപ്പെടുത്തുകയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നതോ
ii. വാണിജ്യോദ്ദേശത്തോടെയോ അല്ലാതെയോ ഉള്ള പരസ്യങ്ങളുള്‍ക്കൊണ്ടതോ
iii. വര്‍ഗ്ഗീയ, ജാതീയ,,ദേശീയ ലൈംഗിക പക്ഷപാതപരമായ ആശയങ്ങളോ നിരീക്ഷണങ്ങളോ പരാമര്‍ശങ്ങളോ ഉള്‍ക്കൊണ്ടതോ
iv. അശ്ലീലമോ അസഭ്യമോ ഭീഷണിപ്പെടുത്തുന്നതോ അസഹ്യപ്പെടുത്തുനതോ ആയ ഉള്ളടക്കത്തോടു കൂടിയതോ
v. തനിമലയാളം സെര്‍വറുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളുടേയോ അവ ആശയവിനിമയം നടത്തുന്ന ഗൂഗിള്‍ ഗ്രൂപ്പ്‌സ്, ബ്ലോഗ്ഗര്‍.കോം വേഡ് പ്രസ്സ്, ജീമെയില്‍ എന്നീ സംവിധാങ്ങ്ങ്ങളോടു ബന്ധപ്പെട്ടതോ
vi. വായനക്കാരനെയോ ബ്ലോഗ് ഉടമയെ സംബന്ധിക്കുന്നതോ ആയ ഏതെങ്കിലും നിയമതെ ലംഘിക്കുന്നതോ നിയമവ്യവഹാരത്തെയോ നിയമ വാഴ്ച്ചയേയോ നിയമ-ഭരണ നിര്‍വ്വഹണ സംവിധാനങ്ങളെയോ ചോദ്യം ചെയ്യുന്നതോ
ആയ കമന്റുകള്‍ അനുവദനീയമല്ല. അത്തരം കമന്റുകള്‍ ല്‍ വരാതിരിക്കാന്‍ പിന്മൊഴിയില്‍ തങ്ങളുടെ ബ്ലോഗുകള്‍ ചേര്‍ത്തിട്ടുള്ളവര്‍ ശ്രദ്ധിക്കേണ്ടതാകുന്നു.
മേല്‍ വിവരിച്ച ചട്ടങ്ങള്‍ പാലിക്കാത്ത ബ്ലോഗുകള്‍ പിന്മൊഴിയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും.
3. പകര്‍പ്പവകാശ നിയമപാലനം പോസ്റ്റുകളും കമന്റുകളും ഇടുന്നവരുടെ മാത്രം ചുമതലയായിരിക്കും.
4 നിയമനിര്‍വ്വഹണത്തിനോ മറ്റ് ഔദ്യോഗിക പരിശോധനകള്‍ക്കോ ഉള്ള ഏതു ശ്രമത്തിനും തനിമലയാളം സൈറ്റ് പൂര്‍ണ്ണ സഹകരണം ഉറപ്പാക്കുകയും പ്രസ്തുത നടപടികള്‍ക്ക് ആവശ്യമെങ്കില്‍ പിന്മൊഴി ഉള്ളടക്കം അധികാരികള്‍ക്ക് കൈമാറ്റം ചെയ്യുന്നതും ആയിരിക്കും.
Pinmozikal- Terms and Conditions of usage
Pinmozhi is a device to facilate easy tracking of comments in your Malayalam blog and also to archive in thanimalayalam.org server any comment your blog may beget . Every person who users this service is assumed to have agreed to the following terms and conditions
- Pinmozhi is a free service, the usage of which is a privilege and not a right.
- Sole content of pinmozhi messages and archives are comments that public have posted in the member’s blogs for which thanimalayalam.org undertakes no responsibility whatsoever. However, any comment that
- defames, injures or insults bloggers or any other individuals, organizations, governmental or religious bodies
- contains commercial or other advertisements
- are of a discriminatory nature as regards religion, caste, nationality, sex or ideologies
- are profane, obscene, irritating or threatening in nature
- may violate any law of the countries wherein than Malayalam servers are resident or as applicable to google.groups.com , gmail.com , blogger.com, wordpress.com
- may cause by bloggers or readers an illegal activity by hosting or reading of the comment or has a nature of a threat to any jurisdiction or to legal or governmental function of any locality
shall not be permitted. Pinmozhi members shall ensure that such comments are not caused by their respective blogs.
Any blog that does not ensure enforcement of the above terms will be be denied membership in pinmozhi group.
- Ensuring adherence to copyright law vests with the originator of the comment blog owners.
- thanimalayalam site shall at always co-operate wholeheartedly in any legal procedures or information provision and may not hesitate to disclose the contents of pinmozhi comment aggregation to the concerned authorities
4 അഭിപ്രായങ്ങൾ:
ബ്ലോഗറിന്റെ T&C ഒരു common law ആയി സ്വീകരിച്ചാല്‍ പോരേ. അത് നമ്മളുദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ പ്രതിപാദിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയത്. ആവശ്യത്തില്‍ കൂടുതലുള്ള നിബന്ധനകള്‍ തനിമലയാളത്തെ പ്രതികൂലമായി ബാധിക്കില്ലേ?
എടുത്തുമാറ്റേണ്ട പോസ്റ്റുകളോ കമന്റുകളോ കണ്ടാല്‍ ടെക്‍ഹെല്‍പിനെ അറിയിക്കണം എന്നൊരു വരി തനിമലയാളത്തിന്റെ തുടക്കത്തില്‍ വേണം.
അങ്ങനെ ആരെങ്കിലും അറിയിച്ചാല്‍ ഏവൂരാനോ ശനിയനോ ഒരു തീരുമാനമെടുത്ത് ബ്ലോക്ക് ചെയ്തതിനു ശേഷം, അയാളുടെ ബ്ലോഗില്‍ കാര്യങ്ങള്‍ കാണിച്ച് കമന്റിടണം - ഒരു സ്റ്റാന്റേഡ് ടെമ്പ്ലേറ്റ് മതി. ഇത്രയെങ്കിലും വേണം എന്നാണെന്റെ പക്ഷം. പലരും തെമ്മാടിത്തം കാണിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല; ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി മാത്രമാണ് ഈ രചനകള്‍ക്ക് മുതിരുന്നത്. പലപ്പോഴും ഒരാളുടെ ഉദാത്തരചന മറ്റൊരാള്‍ക്ക് അശ്ലീലവും ആവാറുണ്ടല്ലോ.
പിന്നെ, ഉടമസ്ഥരെന്ന നിലയില്‍ ഏവൂരാനും ശനിയനും പറയുന്നതാവണം അവസാനവാക്ക്. ഓരോ തീരുമാനത്തിനും വേണ്ടി വലിയ ചര്‍ച്ചയും ആവശ്യമില്ല.
സിബു,
തനിമലയാളം ബ്ലോഗറില്‍ നിന്നും വത്യാസമുള്ള ഒരു ടി & സി (ബ്രിട്ടീഷ് ഭരണഘടന പോലെ എഴുതപ്പെട്ട രീതിയില്‍ അല്ലെങ്കിലും, പ്രയോഗം കൊണ്ട് നിലവിലുള്ളത്) നടപ്പാക്കുന്നുണ്ട് എന്നാണു മനസ്സിലാവുന്നത്. ഇതുവരെ ഒരു യൂസറും അതിനെ അറിഞ്ഞു കൊണ്ട് ലംഘിച്ചിട്ടില്ലായെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, അപ്പോള്‍ എന്തെങ്കിലും വൈഷമ്യം യൂസര്‍ക്കോ ഭാരവാഹികള്‍ക്കോ അനുഭവപ്പെട്ടെങ്കില്‍ അത് ഈ റ്റി & സി എന്താണെന്ന്
എഴുതാത്തതുകൊണ്ട്, വളരെയൊന്നും അഡ്മിന്‍ ആലോചിക്കാത്തതുകൊണ്ടോ
അല്ലെങ്കില്‍
വായിച്ചിട്ടില്ലാത്തതുകൊണ്ട് യൂസര്‍ അറിയാതെ സംഭവിക്കുന്നതോ ആണ്
ഉടമസ്ഥന്‍, അതും ഒരു സൌജന്യ സേവകന്‍- ചെയ്യുന്ന കാര്യങ്ങള്‍ക്ക് ചര്‍ച്ചയുടെ ആവശ്യമില്ല എന്നത് ശരി, പക്ഷേ ചര്‍ച്ച വേണ്ടിയിരുന്നതാണ് പക്ഷേ കഴിയുന്നില്ലല്ലോ എന്ന സ്ഥിതിയില്‍ കാര്യങ്ങളെത്താതെ കഴികാന്‍ എഴുതപ്പെട്ട യൂസേജ് പോളിസി സഹായിക്കുമെന്ന് എനിക്കു തോന്നി
(മേലേ എഴുതിയ മാതിരി ഒരു പോളിസി വേണമെന്ന് ഒരു നിര്‍ബന്ധവുമില്ല, പക്ഷേ എപ്പോള്‍ പുലിവാലാകുമെന്നെങ്കിലും പോസ്റ്റുന്നയാള്‍ അറിയേണ്ടേ?)
ഒരാളുടെ അശ്ലീലം മറ്റൊരാള്‍ക്ക് ഉദാത്ത രചന ആകുമെന്നത് വളരെ ശരി. T & C യുടെ പ്രാദ്ധാന്യവും അതാണേ. എവൂരാന്‍ റ്റീമിനു അശ്ലീലം ആയിട്ടുള്ളതാണു പിന്മൊഴി വിട്ടുകളയുന്നത്. അതെന്താണെന്ന് നമുക്കും അറിയേണ്ടേ. എഴുതിയിട്ടു
പാഴായിപ്പോകുന്നതിനു പകരം എഴുതാതെ ഇരുന്നാല്‍ അദ്ധ്വാനം പാഴാകാതെയും മന:ക്ലേശവും (പ്രയോഗം ശരിയാണോ ഗുരുക്കളേ)ഇല്ലാതെ ഇരിക്കുമല്ലോ.
ബ്ലോഗറിന്റെ റ്റ്& സി നടപ്പിലാക്കാന്‍ ഏവൂരാന് അവകാശമില്ല. ഉടമക്കേ അവകാശമുള്ളൂ എന്നതിനാല്‍ സ്വന്ത്മായുള്ള തനിമലയാളത്തിനു കണ്ടെന്റ് പോളിസി ആവശ്യമാവുന്നില്ലേ?
വ്വാ ശരിതന്നെ തേവരേ.. ഭിത്തികയ്ക്കു (colon) പകരം വിസര്‍ഗ്ഗം ഇട്ടാല്‍.. manaHklESam.
ദേവനോട് എനിക്ക് തത്വത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല.
ബ്ലോഗറുടെ T&Cയില്‍ നിന്നും അധികം വ്യത്യാസം തനിമലയാളത്തില്‍ നടപ്പിലുള്ള T&C-ക്കുണ്ടോ? ബ്ലോഗറിന്റെ T&C-ലെ താഴെകാണുന്ന ഭാഗം കാണൂ:
You agree to not use the Service to: (a) upload, post or otherwise transmit any Content that is unlawful, harmful, threatening, abusive, harassing, tortious, defamatory, vulgar, obscene, libelous, invasive of another's privacy, hateful, or racially, ethnically or otherwise objectionable; (b) harm minors in any way; ..
എന്തായാലും,
* തനിമലയാളത്തിന് സ്വന്തമായി ഒരു T&C തീര്‍ച്ചയായും വേണം.
* അത് ബ്ലോഗറിന്റേത് + x ആണെങ്കില്‍ ആ x തീര്‍ച്ചയായും എഴുതിവച്ചിരിക്കണം. ബാക്കിയുള്ളത് ബ്ലോഗറിലേയ്ക്ക് ചൂണ്ടിയാല്‍ മതിയാവും - അതും ഉടമസ്ഥരുടെ ഇഷ്ടം. ദേവന്‍ പറഞ്ഞപോലെ എഴുതുന്നവര്‍ക്ക് കണ്‍ഫ്യൂഷന്‍ ഇല്ലാതിരിക്കുക ലക്ഷ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ