കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ജൂലൈ 09, 2006

സെദാന്റെ ഇടി

2006 ലോകകപ്പില് ഫ്രാന്‍സിന് കപ്പ നഷ്ടപ്പെടുത്താനിടയാക്കിയ സെദാന്റെ ഇടി.

ഇടിയുടെ കാര്യം അല്പം വൈകിയാണെങ്കിലും റഫറിയറിഞ്ഞു, സെദാന് ചുവപ്പ് കാര്‍ഡ് ഒരെണ്ണം എടുത്ത് കൊടുക്കുന്നു:2006-ലെ ഫൈനലില്‍ നിന്ന് ഫ്രാന്‍സ് നടന്ന് അകന്നതു പോലെ, സെദാന്‍ നടന്നകലുന്നു...

19 അഭിപ്രായങ്ങൾ:

Adithyan പറഞ്ഞു...

സിദാന്‍ റെഡ് കിട്ടിയ ഉടനെ ട്രോഫിക്കടുത്തൂടെ പ്ലയേഴ്സ് റൂമിലേയ്ക്കു നടന്ന ഫോട്ടോ ആണ് അവസാനത്തെത്...

സമ്മാനദാന ചടങ്ങിനായി സിദാന്‍ പുറത്തു വന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

evuraan പറഞ്ഞു...

ഇടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിക്കിയിലെ അടി ഇവിടെ കാണാം.

ഫിറോസ്‌ | firoz പറഞ്ഞു...

ഇതൊക്കെ ഒരു ഫൈനലായിരുന്നോ?? ഇറ്റലിയും ജര്‍മ്മനിയും തമ്മിലുള്ള കളി തന്നെയായിരുന്നപ്പാ കളി.

ദില്‍ബാസുരന്‍ പറഞ്ഞു...

ഈ ചെങ്ങായ് എന്നാ പണിയാ ഈ കാണിച്ചേ. ലവന്‍ ആനയാണ് കുതിരയാണ് തേങ്ങാകൊലയാണ് എന്നൊക്കെപ്പറഞ്ഞ് കായികബ്ലോഗില്‍ ഞാനടിച്ച് വെച്ചതെല്ലാം നാട്ടുകാര്‍ കാണും മുമ്പെ മായ്ക്കട്ടെ.

എങ്കിലും ഒരു റൂണിയോ റൊണാള്‍ഡോയോ ഇത് ചെയ്താല്‍ അല്‍ഭുതമില്ലായിരുന്നു. എങ്കിലും സിദാന്‍, നീ...?

ഇടിവാള്‍ പറഞ്ഞു...

ഈ വയസ്സാം കാലത്തു യീ കുരുത്തക്കേടു കാട്ടേണ്ട വല്ല കാര്യോമുണ്ടോ ആ പഹയന്‌ ? വെറും 10 മിനുട്ടുക്‌ ഊടി മര്യാദക്കു കളീച്ചിരുന്നെങ്കില്‍, ഈ ദശകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന സര്‍ട്ടിഫിക്കറ്റും വാങ്ങി സ്കൂട്ടാവാമായിരുന്നു ! ലവന്‍ ആ ചെയ്തതിനെ പറയേണ്ടത്‌.. എന്താ പറയാ...

സിദാനോടുണ്ടായിരുന്ന സകല ബഹുമാനവും പോയി !

ഇറ്റലി ജയം അര്‍ഹിച്ചു. ആദ്യ പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം !

കണ്ണൂസ്‌ പറഞ്ഞു...

എനിക്ക്‌ തോന്നുന്നത്‌, ഇറ്റലി ആ ഇടി ചോദിച്ചു വാങ്ങിയതാണെന്നാ. ഒരു ഗെയിം പ്ലാനിന്റെ ഭാഗം. സാധാരണ ഒരു ഫുട്ബോള്‍ മാച്ചില്‍ ഉണ്ടാവാറുള്ളതു പോലെ യാതൊരു ഫ്ലയര്‍-അപ്പും ആ ഇടി ഇറ്റാലിയന്‍ കളിക്കാരില്‍ ഉണ്ടാക്കിയില്ല എന്നു മാത്രമല്ല, മാസരാറ്റി ഉള്‍പ്പടെ എല്ലാരും വളരെ ഹാപ്പിയും ആയിരുന്നു. കളി തുടങ്ങിയ മുതല്‍ ആരെങ്കിലും ഒക്കെ സിഡൈനു പിന്നാലെ കൂടി ചൊറിയുകയായിരുന്നു എന്നു തോന്നുന്നു.

ക്രിക്കറ്റിലെ ആസ്‌ട്രേലിയന്‍ തന്ത്രം - സ്ലെഡ്‌ജിംഗ്‌ - ഫുട്ബോളിലും എത്തിയോ?

ഇടിവാള്‍ പറഞ്ഞു...

കണ്ണൂസെ...
ആസ്തേലിയയുടെ സ്ലെഡ്ജിങ്ങ്‌ / പ്രവോക്കേഷന്‍ തന്ത്രം, നമ്മുടെ ടെന്‍ഡുല്‍ക്കറുടെ അടുത്ത്‌ നടന്നോ ?? ദ്രാവിഡിന്റെ ??

കളീക്കളത്തിലെ പരിചയ സമ്പത്ത്‌ സ്ലെഡ്ജിങ്ങ്‌ മുതലായ ഡിസ്റ്റ്രാക്റ്റിംഗ്‌ ഫാക്റ്റര്‍സിനെ തരണം ചെയ്യാന്‍ കളിക്കാരെ സഹായിക്കുകയേയുള്ളൂ! വര്‍ഷങ്ങളുടെ കളി പരിചയമുള്ള സിദാന്‍ ചെയ്തത്‌, ന്യായീകരിക്കാനാവുന്നതല്ലെന്നാണ്‌ എന്റെ അഭിപ്രായം ! പ്രകോപനമുണ്ടായിട്ടുകൂടിയാണെങ്കില്‍ പോലും !

ദില്‍ബാസുരന്‍ പറഞ്ഞു...

കണ്ണൂസേ,

മാസരാറ്റി എന്നല്ല മാറ്റരാസി എന്നാണ് ആ ഗെഡിയുടെ പേര് എന്ന് എന്റെ പഴമനസ്സില്‍ (ഫ്രൂട്ട് മൈന്‍ഡ്) തോന്നുന്നു.

ദില്‍ബാസുരന്‍ പറഞ്ഞു...

ഇടിബാളിനെ ഞാന്‍ പിന്താങ്ങുന്നു. പച്ച് മലയാളത്തില്‍ പറഞ്ഞാല്‍ ചെറ്റത്തരമല്ലെ സിദാന്‍ കാണിച്ചത്?

ഇടിവാള്‍ പറഞ്ഞു...

സിദാന്റെ ആ മരത്തലയിടിയേറ്റ്‌, മാറ്ററാസി, വടിയായിരുന്നുവെങ്കിലോ ??

ചെറിയ താങ്ങൊന്നുമായിരുന്നുല്ല. അത്‌ .. കണ്ടിട്ട്‌ ഞാന്‍ നെഞ്ചത്തു കൈ വച്ചു കുറച്ചു നേരം ഇരുന്നു.. ഒന്നു തിരുമ്മാനും മറന്നില്ല...

മന്‍ജിത്‌ | Manjith പറഞ്ഞു...

സ്ലെഡ്ജിംഗ് ഫുട്ബോളില്‍ പുതിയ കാര്യമൊന്നുമല്ലല്ലോ കണ്ണൂസേ. തന്തയ്ക്കു വിളിയും തള്ളയ്ക്കുവിളിയുമൊക്കെ പണ്ടേയുള്ളതല്ലേ? ഹോളണ്ടിന്റെ പാട്രിക് ക്ലൈവര്‍ട്ടിനെ ഒരുത്തന്‍ കറുത്ത മൃഗമേ എന്നു വിളിച്ചതും ടിയാന്‍ ഇതുപോലെ വന്നു ലവനെ ഇടിച്ചിട്ടതും 98 ലോകകപ്പില്‍ കണ്ടതാണല്ലോ. ഇവിടെ സിദാനെയും വംശീയമായി അധിക്ഷേപിച്ചുവെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. പക്ഷേ, നിലവിട്ട ആ പ്രതികരണം ആ നിമിഷം തന്നെ ചുവപ്പു കാര്‍ഡ് അര്‍ഹിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവഞ്ചസിനുവേണ്ടി കളിക്കുമ്പോഴും സിദാന്‍ ഇതുപോലൊരുത്തനെ ഇടിച്ചിട്ടിരുന്നു. പരിചയ സമ്പന്നനാണെന്നു സാരം.

തകര്‍പ്പനൊരു ഷോട്ട് ബഫണ്‍ പുറത്തേക്കു തട്ടിയെറിഞ്ഞതിനുശേഷം സിദാന്റെ മാനസിക നില വല്ലാതെ ഉലഞ്ഞിരിക്കണം.

കണ്ണൂസ്‌ പറഞ്ഞു...

സിദാന്‍ ചുവപ്പ്‌ അര്‍ഹിച്ചിരുന്നുവെന്ന കാര്യത്തില്‍ എനിക്കും സംശയം ഒന്നുമില്ല. ലൈവ്‌ കണ്ടു കൊണ്ടിരുന്നപ്പോ, കക്ഷിയുടെ പരാക്രമം കണ്ട്‌ പ്രാന്ത്‌ കേറി ഞാന്‍ നമ്മുടെ ലൈവ്‌ ത്രെഡില്‍ തെറിയും വിളിച്ചിരുന്നു. :-)

ക്ലൈവര്‍ട്ട്‌ അധിക്ഷേപിച്ചവന്റെ മുഖത്ത്‌ തുപ്പുകയല്ലേ ചെയ്തത്‌? അതോ അതു വേറെ ആരെങ്കിലും ആയിരുന്നോ?

ഇടിവാള്‍ പറഞ്ഞതു ശരിയാണ്‌. ഇത്തരം കാര്യങ്ങളില്‍ സംയമനം പാലിക്കാനുള്ള വകതിരിവ്‌ പരിചയ സമ്പത്തില്‍ നിന്ന് ആര്‍ജ്ജിക്കേണ്ടതാണ്‌. സിദാന്‌ അതില്ലാതെ പോയി.
സിദാനെ എങ്ങിനെയായിരിക്കും വംശീയമായി അധിക്ഷേപിച്ചിട്ടുണ്ടാവുക? അയാള്‍ അറബ്‌ ആണോ?

പെരിങ്ങോടന്‍ പറഞ്ഞു...

ഞാനും കുറച്ചുനേരം ഷോക്കടിച്ച പോലിരുന്നു. ഫ്രാന്‍സ് പുറത്തുപോകണം എന്നായിരുന്നുവെങ്കിലും ഇങ്ങിനെയൊരു അന്ത്യം പ്രതീക്ഷിച്ചിരുന്നില്ല.

മന്‍ജിത്‌ | Manjith പറഞ്ഞു...

മുഖത്തു തുപ്പിക്കളിച്ചത് നമ്മുടെ ഫ്രാങ്ക് റെക്കാര്‍ഡും റൂഡീ വോളറുമല്ലേ? ക്ലൈവര്‍ട്ട് ഇടിച്ചതു തലകൊണ്ടായിരുന്നില്ല. കൈമുട്ടുകൊണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. അതെ വര്‍ഷം ചവിട്ടു കിട്ടി സഹികെട്ട് അര്‍ജന്റീനയുടെ പ്ലേമേക്കര്‍ ഏരിയല്‍ ഒര്‍ട്ടേഗ ഹോളണ്ട് ഗോളി വാന്‍ ഡെസാറെ തലകൊണ്ടിടീച്ചു വീഴ്ത്തിയിരുന്നു.

kambalakadan പറഞ്ഞു...

സിദാനല്ല പ്രശ്നം എനിക്ക് മലയാളം ടയപ് ശരിയായി വരുന്നെ ഉള്ളു യുണികോഡിന് മെപിംഗ് ഒന്ന് കാണിച് തരാമോ

ഷാജുദീന്‍ പറഞ്ഞു...

ദേ സിദാന് നല്ല കളിക്കാരന്റെ പട്ടം കിട്ടി.മറ്റരാസിക്കുള്ള ഹെഡറും പരിഗണിച്ചിട്ടുണ്ടാകാം. പക്ഷേ നല്ലതു പോലെ പ്രകോപിപ്പിച്ചിട്ടുണ്ടാകണം.അല്ലെങ്കില്‍ അയാള്‍ ഇങ്ങനെ ഇറ്റിക്കില്ല.

evuraan പറഞ്ഞു...

വല്ലോന്റേം അമ്മയ്ക്ക്ല് വട്ട് വന്നാല്‍ കാണാന്‍ നല്ല ശേലാണെന്നതു പോലെ, വല്ലോന്റേം അമ്മയ്ക്ക് പറയാനും ഇളിപ്പ് പലര്‍ക്കുമുണ്ടാവില്ല.

സെദാന്‍, കിരീടം മാറ്റിവെയ്‌ച്ചിട്ട്, മാനം രക്ഷിച്ചു.

അതാണ് ആണ്‍‌കുട്ടി.

പുരാണത്തിലാരായിരുന്നു? അന്ധയായ അമ്മയേയും തോളിലിരുത്തി തീര്‍ത്ഥാടനത്തിനിറങ്ങിയ ബാലന്‍?

പ്രഹ്ലാദന്‍?

മാധ്യമങ്ങള്‍ എഴുതിയ പോലെ, സെദാന്‍ നാണംകെട്ടാണ് ഇറങ്ങിപ്പോയതെന്ന് എനിക്ക് തോന്നിയിട്ടില്ല.

പറഞ്ഞവന്റെ നെഞ്ചിന്‍‌കൂടൊന്ന് ഉലഞ്ഞില്ലേ? അതു മതി. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും, ലോകകപ്പിനേക്കാള്‍ ഒരു പക്ഷെ മധുരം നെഞ്ചിന്‍‌കൂടും പൊത്തി താഴേയ്ക്ക് പതിയ്ക്കുന്ന വായാടി എന്ന് തന്നെ കരുതിയേനെ.

ആട്ടെ അരവിന്ദാ, എവിടുന്നറിഞ്ഞു ആ വാര്‍ത്ത?

സന്തോഷ് പറഞ്ഞു...

ഇതു കൂടി വായിച്ചു നോക്കൂ. യുറ്റ്യൂബിലെ വീഡിയോ കാണാന്‍ മറക്കല്ലേ.

ദിവ (diva) പറഞ്ഞു...

Dear Evuraan,

I sent a mail to evuraan@tani

could you please check it

regards,


ഇത്

അനുയായികള്‍

Index