മലയാളം ടെക്സ്റ്റില്‍ നിന്നും ഓഡിയോ ഉണ്ടാക്കാനുള്ള ഉപാധി വലുതായി എങ്ങും കണ്ടിട്ടില്ല. ആവശ്യമുള്ളത് തനിയെ തട്ടിക്കൂട്ടുക എന്നത് ഒരു ശീലമായത് കാരണം, ഒരു ഓണ്‍ലൈന്‍ മലയാളം സ്പീച്ച് സിന്തസൈസര്‍ അങ്ങ് ഉണ്ടാക്കി.
ഇതാ:
ആ പേരു കേട്ടിട്ട് വിരണ്ടോടല്ലേ. ഇന്‍പുട്ടായി മലയാളം കൊടുത്താല്‍ അത് ഓഡിയോ (ശബ്ദം) ആക്കി തരുന്നു. ഓഡിയോ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, അല്ലെങ്കില്‍ അതിന്റെ ലിങ്ക് എടുത്ത് ഷെയര്‍ ചെയ്യുകയോ ചെയ്യാം.
ഈ കുറിപ്പിനൊപ്പം ലിങ്ക് ചെയ്തിരിക്കുന്ന ഓഡിയോ, ഈ പ്രകാരം നിര്‍മ്മിച്ചതാണു്. (പണ്ട് മുതലേ മലയാളം ഓഡിയോ ബ്ലോഗിങ്ങിന്റെ ഫാനാണു് ഞാന്‍.)
കാഴ്ചയ്ക്ക് പ്രശ്നമുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കാം. അതിനു പുറമേ, മലയാളം ഓഡിയോ ബുക്കുകളുടെ ക്ഷാമവും ഒക്കെ പരിഹരിക്കാന്‍ ഇത് ഒരു നിമിത്തമാവുമെന്ന് പ്രത്യാശിക്കുന്നു. കമ്പ്യൂട്ടറിന്റെ, അല്ലെങ്കില്‍ ഫോണിന്റെ സ്ക്രീനിന്റെ നീല വെളിച്ചത്തില്‍ മെനക്കെട്ടിരുന്ന് ഒരു വക വായിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നതിലും ചില നേരം നല്ലത്, അതിനെക്കൊണ്ട് അത് ഉച്ചത്തില്‍ വായിപ്പിക്കുന്നതാണു്.
ഇന്‍പുട്ടില്‍ മലയാളം വേണമെന്ന് നിര്‍ബന്ധമാണ് - ഇതെല്ലാം മലയാളത്തിനു പുറത്തുള്ള കളികളാണല്ലോ!
ഉപയോഗപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങളുണ്ടെങ്കില്‍ കമന്റില്‍ അറിയിക്കുമല്ലോ!
നന്ദി,
ഏവൂരാന്‍.
1 അഭിപ്രായം:
കിടു!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ