കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, മാർച്ച് 13, 2021

ഡീപ്പ് ഫേക്ക്

 

അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരു വാക്കാണു്‌ ഡീപ് ഫേക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച്  നടന്‍ ടോം ക്രൂസിന്റെ കൃത്രിമമായി നിര്‍മ്മിച്ച വിഡീയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒറിജിനലിനേക്കാള്‍ നല്ലവ - കണ്ടാല്‍ കൃത്രിമമായി നിര്‍‌മ്മിച്ചതാണെന്നു പറയാനും പ്രയാസം.

സീ.ജി.ഐ. അനിമേഷനേക്കാള്‍ മെച്ചം. യാഥാര്‍ത്ഥ്യം എന്ന സംശയിച്ച് പോവുന്ന തരം ഫേക്ക് ഒറിജിനല്‍.  നല്ല ഒന്നാന്തരം കുന്നംകുളം സ്റ്റൈലന്‍ ഒറിജിനല്‍.
 
മുന്നോട്ടുള്ള കാലങ്ങളില്‍ സിനിമാ നടന്മാരെയും നടികളേയും റീപ്ലേസ് ചെയ്യാന്‍ പോവുന്ന റ്റെക്നോളജിയാണു്‌ ഡീപ് ഫേക്ക്. ഒരുപാട് തുക മുടക്കി നടീ-നടന്മാരെയും, സ്റ്റണ്ട് ഡ്യൂപ്പുകളെയും ഒക്കെ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതിനേക്കാള്‍ ചെലവു കുറഞ്ഞ സംഭവമായി മാറും ഡീപ് ഫേക്ക് ഉപയോഗിച്ചുള്ള ചിത്രീകരണം.  നല്ല കഥകളും ഡോക്യുമെന്ററികളും ഒക്കെ ഡീപ് ഫേക്കിലൂടെ വരുന്ന സമയം അതിവിദ്ദൂരമല്ലെന്ന് കരുതാം. നടികരുടെ ഡേറ്റ്, റേറ്റ്, ഉഡായിപ്പ് എന്നീ പ്രശ്നങ്ങളില്ലാതെ, മറ്റ് നല്ല ഘടകങ്ങള്‍ എല്ലാമൊത്ത  ഡീപ് ഫേക്ക് ഹിറ്റുകള്‍ വരട്ടെ.

ഫാന്‍സ് അസോസിയേഷനുകള്‍ ഡീപ് ഫേക്കിലുരുവാകുന്ന പേര്‍സണാലിറ്റികളുടെ പിന്നാലേ പോവട്ടെ. അത്തരം വിര്‍ച്വല്‍ വീരന്മാരും വീരവനിതകളുമാവട്ടെ അവരുടെ ദൈവബിംബങ്ങള്‍.  

മലയാളത്തിലും ഡീപ് ഫേക്ക് സംഭവങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. ഉദാഹരണത്തിനു ശബ്ദം ഫേക്കായി ഉണ്ടാക്കി ഉപയോഗിക്കാവുന്ന സ്ഥിതി വരെയേ നമ്മളിപ്പോള്‍ എത്തിയിട്ടുള്ളൂ. അല്പം നമ്മള്‍ പിറകിലാണു്‌, എങ്കിലും സാരമില്ല. ഇങ്ങനെയൊക്കെ അല്ലേ വലിയ മാറ്റങ്ങള്‍ തുടങ്ങുന്നത്? 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index