കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മാർച്ച് 04, 2018

ലിനക്സ് മിന്റ് 18 (Sylvia | സിൽവിയ‌‌)-യിൽ മലയാളം ടൈപ്പ് ചെയ്യാൻ

ലിനക്സ് മിന്റ് 18 (Sylvia | സിൽവിയ‌‌)-യിൽ മലയാളം ടൈപ്പ് ചെയ്യാൻ മൊഴി തുടങ്ങിയ ഉപാധികൾ സെറ്റപ്പ് ചെയ്യുന്നത് എങ്ങിനെ എന്നതാണു് ഈ പോസ്റ്റിന്റെ വിഷയം. മിന്റിന്റെ പതിനാറു തുടങ്ങിയ  പഴയ വെർഷനുകളിൽ ibus-m17n ഇൻപുട്ട് മെത്തേഡ് ആയിട്ട് ഉപയോഗിച്ചു പോന്നുവെങ്കിലും 18-ലും മറ്റും ഐബസ് ഉപയോക്കിക്കുവാൻ അൽപം പ്രയാസം തോന്നി.  scim-m17n എന്ന ഇൻപുട്ട് മെത്തേഡ് ആണു് വല്യ കുഴപ്പമില്ലാതെ  വർക്ക് ചെയ്യുന്നത് എന്നാണു് തോന്നിയിട്ടുള്ളത്.

Description: Linux Mint 18.3 Sylvia
Release: 18.3
Codename: sylvia
സെറ്റപ്പ് ചെയ്യാൻ:

ഒന്നു്:
$ sudo apt-get install scim-m17n

രണ്ട്: 
മെനുവിൽ നിന്നും ഇൻപുട്ട് മെത്തേഡ് സെലക്റ്റ് ചെയ്യുക,
 
 അതിൽ ഇൻപുട്ട് മെത്തേഡായി SCIM സെലക്ട് ചെയ്യുക:


എന്നിട്ട് റീബൂട്ട് ചെയ്യുക

മൂന്ന്:

തിരിച്ച്  ലോഗിൻ ചെയ്തു വരുമ്പോൾ വലതുതാഴെ മൂലയ്ക്ക് scim-ന്റെ ഐക്കൺ വരേണ്ടതാണു്. ബാക്കി ചെയ്യാൻ സഹായിക്കുവാൻ ഇത് കാണുക:

Gif
Screengrab Video

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index