കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഫെബ്രുവരി 02, 2018

നിങ്ങള്‍ക്കറിയത്തില്ല, എനിക്കും.


ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല, ചിന്തിച്ചാലൊരന്തവുമില്ല എന്ന മരീചിക എന്താല്ലേ? നമ്മളിങ്ങനെ ജീവിതത്തിനു മുന്നില്‍ പകച്ചും കിതച്ചും തളര്‍ന്നും നിന്നുമിരുന്നും വളഞ്ഞും ഒക്കെ  കഴിഞ്ഞു പോവുമ്പോള്‍, ഇന്നത്തെ അപഗ്രഥനം വിശുദ്ധ ദൈവത്തെ ചുറ്റിപ്പറ്റിയാണു്‌. അബ്സല്യൂട്ട് പവര്‍ - എന്നിലും നിന്നിലും ലോകഗോളങ്ങളിലും നാസാന്തര രോമകൂപങ്ങളിലും കുടികൊള്ളുന്ന അബ്സല്യൂട്ട് ശക്തിയെ വിര്‍ച്വല്‍ ഘടങ്ങളാക്കിയതിന്റെ ലോജിക് സത്യമായിട്ടും മനസ്സിലായിട്ടില്ല.

ഇവിടെ തള്ള് തുടങ്ങുന്നതിനു മുമ്പ്, ഈ പ്രഹേളിക എല്ലായിടത്തുമുണ്ട്. ഈവന്‍ ആധുനിക ഭരണസം‌വിധാനങ്ങള്‍ പോലും മിനിമം എക്സിക്യൂട്ടീവ്, ജ്യൂഡിഷ്യറി, പിന്നെന്തോ ഒന്നൂടി ചേര്‍ന്നതാണു്‌ - ഉദരനിമിത്തം ബഹുകൃത വേഷം മനുഷ്യനുണ്ടാക്കിയ സം‌വിധാനത്തിനു പറ്റും - നമ്മള്‍ ബലഹീനരും ഒരേ സമയം പലയിടത്തും പ്രത്യക്ഷമാവുന്ന ക്വാണ്ടം മെക്കാനിക്സ് ഇതു വരെ വശത്താക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരുമാണല്ലോ.

ഈ ഒറ്റ ശക്തിയെ  സൗകര്യം പോലെ ഘടകീകരിക്കുന്ന ലോജിക് മാനുഷിക സങ്കല്‍‌പ്പമല്ലാതെ ഒന്നുമാവാന്‍ വഴിയില്ല. ഘടകീകരണം മാത്രമല്ല ദൈവസങ്കല്പ്പങ്ങളുടെ ഹൈരാര്‍ക്കീകരണവും നമ്മുടെ വിദ്യ തന്നെ. ഓര്‍ഡറനുസരിക്കാന്‍ മാലാഖമാരും ദേവഗണങ്ങളും, സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്ക് പ്രത്യേകം ഡിപ്പാര്‍‌ട്ട്മെന്റുകളും - എന്തൊരു ഭാവന. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് - സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ങേഹേ..!

മീന്‍‌വയില്‍, മനുഷ്യസങ്കല്പ്പത്തിനു വഴങ്ങാതെ, ഈ ഉഡായിപ്പുകള്‍ക്ക് എല്ലാം അപ്പുറത്ത്‌ ഒരു സം‌ഭവമുണ്ട് - അതെന്നെങ്കിലും ഈ അല്പബുദ്ധിക്ക് വെളിവാകും എന്ന അത്യാഗ്രഹത്തോടെ ഈ ലേഖനം ചുരുക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index