കാകഃ കാകഃ, പികഃ പികഃ
വ്യാഴാഴ്‌ച, ഫെബ്രുവരി 01, 2018
കമ്പനി ഭയം
സാധാരണക്കാരനെ പിഴിഞ്ഞിട്ടാണെങ്കിലും ലാഭമുണ്ടാക്കാന്‍ മാത്രം കമ്പനിക്കു താത്പര്യം. കുത്തകമുതലാളി, മുതലാളി - മലയാളിയുടെ ഓണ്‍ലൈന്‍ ലേഖനങ്ങളില്‍ മിക്കതിലും കാണുന്ന ഒരു പൊതുഘടകം. കറികളില്‍ ഉപ്പ് പോലെയോ മുളകു പോലെയോ ഇതിപ്പോള്‍ ശീലമായിത്തീര്‍ന്നിരിക്കുന്നു.
ഇതൊരു മടുപ്പിക്കുന്ന ക്ലീഷേ ആണല്ലോയെന്ന് (ക്ലീഷേ എന്ന പ്രയോഗം തന്നെ മറ്റൊരു ക്ലീഷേ ആണല്ലോ..) ലേബലടിച്ച് മാറ്റി വെച്ചിരിക്കുകയായിരുന്നു. അങ്ങനെ ഒരു നാള്‍ ശശി തരൂര്‍ എഴുതിയ "An Era of Darkness: The British Empire in India" എന്ന ബുക്ക് വായിച്ചപ്പോള്‍ ഒന്നല്പം മാറ്റി ചിന്തിക്കാന്‍ പ്രേരണയായി.
പത്ത് മുന്നൂറ് കൊല്ലം ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി എന്ന കമ്പനിയില്‍ തുടങ്ങി ഒരു ജനതയെ കൊള്ളയടിച്ച് ഒരു പരുവമാക്കി ലവന്മാരങ്ങോട്ട് ഇറങ്ങിയിട്ട് കഷ്ടിച്ച് എഴുപത് കൊല്ലമാവുന്നതേയുള്ളൂ. ബ്രിട്ടീഷ് കൊള്ളതുടങ്ങുന്നതിനു മുമ്പത്തെ നമ്മുടെ സമ്പത്തും (ജീ.ഡി.പി. തുടങ്ങിയവയില്‍ ആസ്ഥാനമായുള്ള കണക്കുകള്‍) പിന്നീടുള്ള ദുരവസ്ഥയും ശശിയുടെ ബുക്കില്‍ വിശദമായി പറയുന്നുണ്ട്. വെറുതെയാണോ നമുക്കിപ്പോഴും കമ്പനിയെ പേടി?
മറ്റൊന്ന്: തരം കിട്ടുമ്പോള്‍ വായനശാലകളില്‍ നിന്നോ മറ്റോ ആ ബുക്ക് തരപ്പെടുത്തി വായിച്ച് നോക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ