കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഡിസംബർ 22, 2014

യത്ര ആര്‍ത്തവമൊഴിഞ്ഞ നാര്യാസ്തു പൂജ്യന്തേ..


വ്രതഭംഗം  വരാതിരിക്കാന്‍ സര്‍ക്കാര്‍  ബസ്സില്‍ നിന്നും സ്ത്രീകളെ ഇറക്കിവിട്ടെന്ന വാര്‍‌ത്ത കണ്ടു.

തൂറ്റലെന്ന പോലെ ആര്‍ത്തവം എന്ന മഹാസംഭവവും മനുഷ്യശരീരത്തിന്റെ സ്വാഭാവികതയാണെന്നിരിക്കെ, ആര്‍ത്തവത്തെ മുന്‍‌നിര്‍ത്തി സ്ത്രീകളെ പലതില്‍ നിന്നും വിലക്കുന്ന ഒരു ദുഃസ്ഥിതി നമ്മുടെ സമൂഹത്തിലുണ്ട്.  പത്രവാര്‍ത്തകള്‍ പ്രകാരം കൂടുതലും, ഹിന്ദുക്കളുടെ ഇടയിലാണ്‌ ഈ അനാചാരം കണ്ടു വരുന്നത്. അനുഭവിക്കുന്നതോ, നാനാജാതിമതസ്ഥരായ സ്ത്രീകളും.  

സ്ത്രീ ബിഷപ്പുമാരെയും മറ്റും അവരോധിച്ച് പാശ്ചാത്യ രാജ്യങ്ങള്‍ മാതൃക കാട്ടുമ്പോള്‍ നമ്മള്‍ നമ്മുടെ സ്ത്രീകളെ അവരുടെയും  നികുതിപ്പണം കൂടി  ഉപയോഗിച്ച് വാങ്ങിയ സര്‍ക്കാര്‍ ബസ്സുകളില്‍ നിന്നും വിലക്കുന്നു.  സമാനസംഭവങ്ങളില്‍ അസമയമെന്നോ കൈക്കുഞ്ഞുണ്ടെന്നതോ ഒന്നും ഒരു മാനദണ്ഡമല്ല.

ചെങ്ങന്നൂര്‍ വരെ ഒരേ ട്രെയിനില്‍ വന്നിറങ്ങിയ സ്ത്രീകളെ അവിടെ നിന്നുള്ള  ബസ്സില്‍ നിന്നു മാത്രം വിലക്കിയാല്‍ വ്രതം ഭംഗപ്പെടാതിരിക്കുമോ?

ലേഡീസ് ഒണ്‍ലി ബസ്സുകള്‍ എന്ന പോലെ, നോ-ആര്‍ത്തവം ബസ്സുകള്‍ ട്രെയിനുകള്‍ വിമാനങ്ങള്‍ എന്നിവ തുടങ്ങേണ്ടി വരുമ്പോള്‍,

"യത്ര നാര്യാസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വസ്തത്ര ഫലഹ: ക്രിയ:"  എന്നവയില്‍, ഇതൊക്കെ  ആര്‍ത്തവമൊഴിഞ്ഞ നാരികള്‍ക്ക്‌ മാത്രമെന്ന ഡിസ്‌ക്ലെയിമര്‍ തിരുകി കയറ്റേണ്ടിയും വരും.




2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

നൂറു ശത്തമാനം ശരി.
മാറ്റുവിന്‍ ചട്ടങ്ങളെ
അല്ലെങ്കില്‍.....
എന്ന് ആശാന്‍.
ഓര്‍ക്കണം നാമിതൊക്കെ.

PRAVEEN P S പറഞ്ഞു...

ഒരു പക്ഷെ പലരുടെയും ആര്‍ത്തിയില്‍ നിന്നും പെണ്ണുങ്ങളെ രക്ഷിക്കാനാവും പുള്ളിക്കാരന്‍ ഇങ്ങനൊരു സംഗതി കൊടുത്തത്.എന്തെല്ലാം... അല്ലെ

അനുയായികള്‍

Index