മുസ്ളീം ലീഗിനെ വിദ്യാഭ്യാസ വകുപ്പ് ഭരിക്കാനേല്പ്പിച്ചാല്‍ ഇങ്ങനെയിരിക്കും.
സ്ഥിരം പരിപാടി, ഒളിഞ്ഞും തെളിഞ്ഞും അവരുടെ misogyny പുറത്തു വരും എന്നതു തന്നെ.
അധ്യാപികമാരെ പച്ച ബ്ളൗസ്സിടീക്കാനും, അവരുടെ സാരിക്ക് പച്ച നിറത്തിലുള്ള കര പിടിപ്പിക്കാനും ശ്രമിക്കും. അതൊന്നും പോരാഞ്ഞ് നേരത്തെ നിശ്ചയിച്ച ചടങ്ങുകളില്‍ സമയനിഷ്ടതയേതുമില്ലാതെ ചെന്ന് കയറിയിട്ട്, അവിടിരിക്കുന്ന അധ്യാപികമാര്‍ അനിഷ്ടം പ്രകടിപ്പിച്ചാല്‍, അവരെ സ്ഥലം മാറ്റാനും പേടിപ്പിക്കാനും ശ്രമം.
ദളിത് അദ്ധ്യാപികയുടെ സ്ഥലം മാറ്റം:പ്രതിഷേധം കത്തുന്നു
ഹെഡ്മിസ്ട്രസ് കാൻസർരോഗി
അഹന്തയോടെ പെരുമാറിയെന്ന് മന്ത്രി
തിരുവനന്തപുരം: പഴയകാല ജന്മിത്വഗർവ്വിനെ അനുസ്‌മരിപ്പിക്കും വിധം പട്ടികജാതിക്കാരിയും കാൻസർ രോഗിയുമായ ഗവ. കോട്ടൺ ഹിൽ സ്‌കൂളിലെ പ്രധാനാദ്ധ്യാപിക ഉൗർമ്മിള ദേവിയെ സർക്കാർ സ്ഥലം മാറ്റിയത് വ്യാപകമായ പ്രതിഷേധത്തിന് വെടിമരുന്നാകുന്നു.
സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള സംഘടനകളും രാഷ്ട്രീയഭേദമില്ലാതെ വിദ്യാർത്ഥി സമൂഹവും ഒന്നടങ്കം ഇതിനെരെ രംഗത്ത് വന്നിരിക്കുകയാണ്. എതിർപ്പിന്റെ ആദ്യവെടി ഇന്നലെ നിയമസഭയിൽ തന്നെ പൊട്ടി. പ്രതിപക്ഷ ബഹളത്തിൽ കലങ്ങി മറിഞ്ഞ സഭ നടപടികൾ തുടരാനാവാതെ പിരിയുകയും ചെയ്തു.
രൂക്ഷമായ പ്രതിഷേധത്തിന്റെ അലയൊലികൾ ഇന്ന് സഭയിലും തെരുവിലും പ്രതിഫലിച്ചേക്കും. സി.പി.എം, ബിജെ. പി തുടങ്ങിയ രാഷ്‌ട്രീയ കക്ഷികളും പോഷക സംഘടനകളും ഡി.വൈ . എഫ്. ഐ, എസ്.എഫ്.ഐ, കെ.എസ്.യു, എ. ബി. വി.പി തുടങ്ങിയ യുവജന വിദ്യാർത്ഥി സംഘടനകളും സംഭവത്തെ അപലപിച്ചിട്ടുണ്ട്.
കോട്ടൺ ഹിൽ സ്‌കൂളിലെ ചടങ്ങിന് താമസിച്ചെത്തിയ വിദ്യാഭ്യാസ മന്ത്രിയെ അവഹേളിച്ചെന്ന പേരിലാണ് പട്ടികജാതിക്കാരിയായ പ്രധാനാദ്ധ്യാപികയെ സ്ഥലം മാറ്റിയത്. നിയമസഭയിൽ ഈ പ്രശ്നം ഉന്നയിച്ച പ്രതിപക്ഷം വിദ്യാഭ്യാസമന്ത്രിയുടെ നിലപാടിൽ രോഷാകുലരായി. നടുത്തളത്തിലിറങ്ങിയ അവർ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്‌തു. ബഹളത്തിനിടെ അടുത്ത നടപടിയിലേക്ക് സ്പീക്കർ കടന്നപ്പോൾ രോഷം ഇരട്ടിച്ച അംഗങ്ങൾ കൂട്ടത്തോടെ സ്‌പീക്കറുടെ ഡയസിലേക്ക് ഓടിക്കയറി അത്യുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. അതോടെ സഭ നടത്താൻ പറ്റാത്ത സ്ഥിതിയായി. തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു. മുദ്രാവാക്യം മുഴക്കി പുറത്തിറങ്ങിയ പ്രതിപക്ഷം സഭാകവാടത്തിൽ ധർണയും നടത്തി.
ശൂന്യവേളയുടെ അവസാനം വി. ശിവൻകുട്ടിയാണ് പ്രശ്നം ഉപക്ഷേപമായി ഉന്നയിച്ചത്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബിന്റെ മറുപടി പ്രതിപക്ഷത്തെ കൂടുതൽ പ്രകോപിപ്പിച്ചു.
രാവിലെ ഒൻപതരയുടെ ചടങ്ങിന് മന്ത്രി എത്തിയത് പന്ത്രണ്ടരയ്‌ക്കാണെന്ന് ശിവൻകുട്ടി പറഞ്ഞു. സ്കൂൾസമയത്ത് ഇത്തരം ചടങ്ങുകൾ പാടില്ലെന്ന് മുൻസർക്കാരിന്റെ ഉത്തരവുണ്ട്. സഭ നടക്കുമ്പോൾ മന്ത്രിമാർ പുറത്ത് പരിപാടികൾ ഒഴിവാക്കണമെന്ന് ഇപ്പോഴത്തെ സ്‌പീക്കറുടെ റൂളിംഗുമുണ്ട്. സർവീസിൽ നിന്ന് വിരമിക്കാൻ ഒരു വർഷം തികച്ചില്ലാത്ത കോട്ടൺഹില്ലിലെ ഹെഡ്മിസ്ട്രസ് കാൻസർ രോഗിയാണ്. സ്‌കൂൾ തുറന്നശേഷം സ്ഥലംമാറ്റം പാടില്ലെന്ന വ്യവസ്ഥയും കാറ്റിൽപറത്തി. ഗേറ്റ് തുറന്നില്ലെന്ന പേരിൽ ഹെഡ്മിസ്ട്രസിനെ മാറ്റാൻ അവരെന്താ ഗേറ്റ്കീപ്പറാണോ? 15 ദിവസത്തെ കാരണംകാണിക്കൽ നോട്ടീസ് കൊടുത്തിട്ട് ആ സാവകാശം പോലും നൽകാതെയാണ് മൂന്ന് ദിവസത്തിനകം സ്ഥലംമാറ്റിയത്. അത് റദ്ദാക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്‌ച, ജൂൺ 25, 2014
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ