കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഡിസംബർ 26, 2013

ഇപ്പ.. ഇപ്പക്കണ്ടോണം..ഇന്ത്യൻ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ഇപ്പക്കണ്ടോണം ഇന്ത്യൻ  പ്രതികരണം.

"കാലാവധി പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉദ്യോഗസ്ഥന്റെ സ്വഭാവത്തെക്കുറിച്ചു പരിശോധന നടത്താമെന്നു ബഹറിന്‍ ഇന്ത്യക്ക് ഉറപ്പുനല്‍കി."  

ഹാവൂ, എന്തൊരു ആശ്വാസം..!
http://www.mofa.gov.bh/Portals/55/HE%20MohammadAbdulazizAlKhaja.jpg


Mohammed Abdulaziz Al Khaja - likely misogynist with diplomatic immunity.


മുംബൈ: വനിതയെ അപമാനിച്ചെന്ന പരാതിയെത്തുടര്‍ന്ന് ബഹ്‌റൈന്‍ കോണ്‍സല്‍ ജനറല്‍ അബ്ദുല്‍ അസീസ് ഖാജയ്‌ക്കെതിരെ കേസെടുത്തു . മുംബൈയിലെ മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനിലാണ് മാനഭംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിസംബര്‍ ഒന്‍പതിന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ലിഫ്റ്റില്‍ വെച്ച് ഖാജ വാക്കാല്‍ മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാല്‍ നയതന്ത്രപരിരക്ഷയുള്ളതിനാല്‍ ഖാജയുടെ കേസ് വിദേശമന്ത്രാലയത്തിന് നല്‍കിയിരിക്കുകയാണ്. കോണ്‍സല്‍ ജനറല്‍ താമസിക്കുന്ന നേപ്പന്‍സി റോഡിലെ കെട്ടിടത്തിലെ സൊസൈറ്റി മാനേജരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതിനു പുറമെ ഇയാളെ ഈ കെട്ടിടത്തില്‍നിന്ന് പുറത്താക്കണെമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്. 

ഇയാള്‍ നിരന്തരമായി സൊസൈറ്റി അംഗങ്ങളെ ചീത്തവിളിക്കുകയും ചെയ്തതായി നിരവധി പരാതികളുണ്ട്. ഐ.പി.സി. 304, 504, 507 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രശ്നം ബഹറിന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. കാലാവധി പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയാല്‍ ഉദ്യോഗസ്ഥന്റെ സ്വഭാവത്തെക്കുറിച്ചു പരിശോധന നടത്താമെന്നു ബഹറിന്‍ ഇന്ത്യക്ക് ഉറപ്പുനല്‍കി. മുഹമ്മദ് അബ്ദുള്‍ അസീസ് താമസിക്കുന്ന ഹൌസിംഗ് സൊസൈറ്റിയിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലബാര്‍ഹില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഈയാഴ്ച ആദ്യം ഇദ്ദേഹ ത്തെ പോലീസ് ചോദ്യംചെയ്തിരുന്നു. നയതന്ത്രപരിരക്ഷയുള്ളതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഒമ്പതിനാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവം. കെട്ടിടസമുച്ചയത്തിലെ എലിവേറ്ററുകളിലൊന്ന് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതു സംബന്ധിച്ച തര്‍ക്കമാണ് മോശംപെരുമാറ്റത്തില്‍ അവസാനിച്ചത്. 

എലിവേറ്ററിന്റെ വാതില്‍ ശബ്ദത്തില്‍ വലിച്ചടച്ച ഉദ്യോഗസ്ഥനോട് ശാന്തനാകാന്‍ നാല്പത്തൊമ്പതുകാരിയായ സ്ത്രീ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. തുടര്‍ന്ന് സ്ത്രീയുടെ ശരീരത്തില്‍ തൊട്ട് മോശം പദപ്രയോഗം നടത്തിയെന്നുമാണ് ആരോപണം. പ്രശ്നം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലെത്തുകയും അവര്‍ ബഹറിന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index