കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഡിസംബർ 26, 2012

ഭാരതപൗരനു ലജ്ജിക്കാൻ


ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ഥിനിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു എന്ന പത്രവാർത്ത കണ്ടു.

ആ വാർത്തയിലും ഭാരതപൗരനു ആശ്വസിക്കാനോ അഭിമാനിക്കാനോ ഒന്നുമില്ല.

പാതകം തടയാനോ നമ്മുടെ നിയമവ്യവസ്ഥയ്ക്കായില്ല. ചികില്സ നൽകി ജീവൻ നിലനിർത്താനുള്ള ഒരാശുപത്രിയും കൂടി ആസേതുഹിമാചലം പരന്നു കിടക്കുന്ന ഈ രാജ്യത്തിനു് ഇല്ല.

ക്യാൻസറും മറ്റ് വ്യാധികളും വരുമ്പോൾ തുട്ടുള്ളവർ സ്വന്തം ജീവൻ നിലനിർത്താനായി അമേരിക്ക, സിങ്കപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സംവിധാനങ്ങൾ ഉപയോഗിക്കാനായി പറന്നു നടക്കുന്നു.

സാധാരണ പൗരന്റെ കാര്യമോ?

വിധി വിഹിതം വിധി പോലെ വരും, ചാവേണ്ടവർ അവരവരുടെ സമയമാകുമ്പോൾ ചത്തു തുലയും എന്നൊക്കെയുള്ള ഒരുമാതിരി മണസാ-കൊണസാ ആറ്റിറ്റ്യൂഡിനപ്പുറം, ഇൻഡിവിഡ്വാലിറ്റി എന്താണെന്നു നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index