കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഫെബ്രുവരി 27, 2012

ജൂലിയ, വിട

ഒരിടത്തൊരിടത്തൊരു പട്ടു മെത്തയില്‍ ആറേഴു വയസ്സുള്ളൊരു സുന്ദരിക്കുട്ടി  നിശ്ചലയായി, നിശ്ചേഷ്ടയായി മൃത്യുവിനെ പുല്കി കിടപ്പുണ്ട്.

അവളാണു ജൂലിയ.

ജൂലിയ, നീ ഏറെക്കുറെ അപരിചിതയായിരുന്നുവെങ്കിലും, നിന്റെ അസുഖം ഭേദമാകണേ എന്നു ഞാനും ആശിച്ചിരുന്നു. നിന്നെ ചൊല്ലിയുള്ള സംഭാഷണങ്ങള്‍ ഉയരുമ്പോള്‍ നല്ല വാര്‍ത്തയ്ക്കായി ഞാനും എപ്പോഴും കാത് കൂര്‍പ്പിച്ചിരുന്നു.

കുഞ്ഞേ, എങ്കിലും..

വേദനയില്ലാത്ത, പൂക്കളും കഥപുസ്തകങ്ങളും കളിയും ചിരിയും സന്തോഷവും നിറഞ്ഞ് നില്‍ക്കുന്ന മറുലോകത്തേക്ക് മറഞ്ഞു പോയ കുഞ്ഞേ, നിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ഈ സങ്കടം സഹിക്കാന്‍ നിന്റെ അപ്പനും അമ്മയ്ക്കും സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും,  ആരോരുമല്ലാത്ത എനിക്കും,  ഈശ്വരന്‍ ശക്തി നല്‍കട്ടെ.

കുഞ്ഞേ, ഈയെന്റെയൊരു  തുള്ളി കണ്ണുനീര്‍ ഇതാ നിനക്കായിട്ട്..!
In remembrance of Julia Samuel, please make contributions to Children's Hospital Foundation, to support leukemia research, specifically noting on the check "In Memory of Julia Samuel", and mailed to the attention of Martha McCollum, Children's Hospital Foundation, 801 Roeder Road, Suite 300, Silver Spring, MD 20910.

During this difficult time, we ask that charitable contributions be made 'In Memory of Julia Samuel' at Children's Hospital Foundation. You can make an online gift in memory of Julia using this secure link below: In Memory of Julia Samuel

In this online form, type in box for 'Support a specific program': Leukemia Research
Note that this gift is made 'In Memory of Julia Samuel'
Or you can mail your gift, noting 'In memory of Julia Samuel' in the memo line, to:

Children's Hospital Foundation
Attn: Martha McCollum
801 Roeder Road, Suite 300
Silver Spring, MD 20190 
 

അനുയായികള്‍

Index