കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

കുഞ്ഞാലിക്കുട്ടി, തവ ഗുണങ്ങള്‍


വിവിധ മലയാളം  പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍  വായിക്കുന്ന ഒരു ആവറേജ് മലയാളിക്ക് കുറേ നാളായി തോന്നുന്ന ഒരു സംശയമാണിത് - കുഞ്ഞാലിക്കുട്ടി ശരിക്കും മന്ത്രിപദത്തിനു യോഗ്യനാണോ? ഇത്രയും  villianize  ചെയ്യപ്പെട്ട മറ്റൊരു രാഷ്ട്രീയക്കാരനുണ്ടോ സമകാലീന കേരള രാഷ്ട്രീയത്തില്‍?

സ്വന്തം ലേഖകന്‍
Posted on: 01-Sep-2011 11:18 PM
തിരു: ഇസ്ലാമിക തീവ്രവാദസംഘടനയായ എന്‍ഡിഎഫിന്റെ സംരക്ഷകനാണ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് എം കെ മുനീര്‍ വെളിപ്പെടുത്തിയ വിവരം, വിക്കിലീക്സ് പുറത്തുവിട്ടതോടെ രണ്ടുപേരും അധികാരത്തില്‍ തുടരുന്നത് നിയമവാഴ്ചയ്ക്കുനേരെയുള്ള വെല്ലുവിളി. കടുത്ത നിയമലംഘനവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ രണ്ടുപേരും രാജിവയ്ക്കാതെ അധികാരത്തില്‍ തുടര്‍ന്നാല്‍ ഗുരുതര ഭരണഘടനാപ്രശ്നം സൃഷ്ടിക്കും. തീവ്രവാദബന്ധം ആരോപിക്കപ്പെട്ടയാളും ആരോപിച്ചയാളും ഒരേ മന്ത്രിസഭയില്‍ അംഗങ്ങളായിരിക്കുന്നത് നിസ്സാരമായി തള്ളാനാകില്ല. തീവ്രവാദബന്ധം ആരോപിച്ചതുകൂടാതെ കുഞ്ഞാലിക്കുട്ടി സ്വാര്‍ഥതാല്‍പ്പര്യക്കാരനായ, വിശ്വാസ്യതയില്ലാത്ത നേതാവാണെന്നും മുനീര്‍ പറഞ്ഞിട്ടുണ്ട്. വിക്കിലീക്സ് വെളിപ്പെടുത്തല്‍ നിഷേധിക്കുന്നുവെന്ന് മുനീര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത ചോദ്യംചെയ്യാന്‍ കഴിയുന്നില്ല. മുനീര്‍ നിഷേധിച്ചതിനാല്‍ ഒരു പ്രശ്നവുമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്നാല്‍ , രണ്ടുപേരും മന്ത്രിമാരായ സാഹചര്യത്തില്‍ പണ്ടുപറഞ്ഞത് പാടെ നിഷേധിച്ച് രക്ഷപ്പെടാന്‍ കഴിയില്ല. എന്‍ഡിഎഫിന്റെ തീവ്രവാദപ്രവര്‍ത്തനങ്ങളും ബന്ധങ്ങളും രാജ്യത്തെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നേരിട്ട് അന്വേഷിച്ചുവരികയാണ്. മുനീറിന്റെ വെളിപ്പെടുത്തലോടെ എന്‍ഐഎക്ക് ഇവരെ ചോദ്യംചെയ്യേണ്ടിവരും. ഇതിനുപുറമെ മാറാട് കൂട്ടക്കൊലയ്ക്കുപിന്നിലെ തീവ്രവാദബന്ധം സിബിഐ അന്വേഷിക്കുന്നത് അട്ടിമറിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന് ആരോപണമുണ്ടായിരുന്നു. സിബിഐ അന്വേഷണം അട്ടിമറിച്ചതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് പൊലീസ് അവരെ ചോദ്യംചെയ്തിരുന്നു. മുനീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുനീറിനെയും കുഞ്ഞാലിക്കുട്ടിയെയും ക്രൈംബ്രാഞ്ചിന് ചോദ്യംചെയ്യേണ്ടിവരും. കാസര്‍കോട്ട് മുസ്ലിംലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിന്റെ മറവില്‍ കുഴപ്പമുണ്ടാക്കി മലബാറില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ലീഗ് നേതാക്കള്‍ ശ്രമിച്ചെന്ന്, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന് മൊഴിനല്‍കിയിരുന്നു. ഈ സംഭവത്തിലും പ്രതിസ്ഥാനത്തെ പ്രമുഖന്‍ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അന്വേഷണ കമീഷനെത്തന്നെ ഇല്ലാതാക്കിയിരിക്കയാണിപ്പോള്‍ . രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുമെന്ന് മന്ത്രിയാകുമ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. എന്നാല്‍ , ഐക്യത്തെയും അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യംചെയ്യുന്ന തീവ്രവാദശക്തികളുമായി ഒരാള്‍ക്ക് ബന്ധമുണ്ടെന്നറിഞ്ഞിട്ടും അത് മനപ്പൂര്‍വം മറച്ചുവച്ച മുനീറും രാജ്യദ്രോഹക്കുറ്റത്തിന് കൂട്ടുനിന്നു. മന്ത്രിസഭാംഗങ്ങളായപ്പോഴും ഇക്കാര്യം മറച്ചുവച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിനു തെളിവുകൂടിയാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index