കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഏപ്രിൽ 22, 2011

നമ്മുടെ ആക്രി, ഇവരുടെ ക്രേസ്..!

പതിനഞ്ച് കൊല്ലമോടിയ ഒരു വെസ്പ പി.എല്‍. 170 വീട്ടിലിരുപ്പുണ്ട്. അന്നത്തെക്കാലത്തെ ഒരുമാതിരി വലിയ തുകയായ പതിനയ്യായിരത്തോളം രുപയ്ക്ക് വാങ്ങിയ ഈ വെസ്പയായിരുന്നു ഞങ്ങളുടെ കാറും എസ്.യു.വിയും ലോറിയും ടിപ്പറും എല്ലാം..!

സ്പെയര്‍ പാര്‍ട്ട്സൊന്നും കിട്ടാതെ വന്നപ്പോഴേക്കും സാല്‍വേജ് ചെയ്തെടുത്ത സ്പെയര്‍പാര്‍ട്ട്സുകള്‍ ഉപയോഗിച്ചായിരുന്നു അത് ഉപയോഗിച്ചു പോന്നത്.

കിഴുത്ത വീണ സൈലന്‍സറും കൊണ്ട് സഹ്യാദ്രിയുടെ കുത്തനെയുള്ള കയറ്റങ്ങള്‍ മുതല്‍ തൃക്കുന്നപ്പുഴ കടലോരം വരെയും അദ്ദ്യേം ഓടിത്തീര്‍ത്തിട്ടുണ്ട്. ഒരുപാട് അപകടങ്ങളും വീഴ്ചകളും പറ്റിയിട്ടുണ്ട്.

ജീവിതത്തിലാദ്യമായി ഞാന്‍ ഓടിച്ച സ്കൂട്ടറും ഇതായിരുന്നു.

ഒടുവില്‍, എത്ര ചവിട്ടിയാലും സ്റ്റാര്‍ട്ടാവില്ലാതെയായി. ഗിയറിലിട്ട് തള്ളിയാലേ സ്റ്റാര്‍ട്ടാവൂ എന്ന സ്ഥിതി വന്നു. പപ്പ കേറി ഇരിക്കും, ഞങ്ങ തള്ളും - അതിനി ഞങ്ങളാരായാലും തള്ളും.

ഒടുക്കം 15 വര്‍ഷത്തെ സര്‍വീസിനു ശേഷം റെജിസ്‌‌ട്രേഷന്‍ പുതുക്കാനാവില്ലാ എന്ന നില വന്നപ്പോ ഞങ്ങളതിനെ വിറകുപുരയിലേക്ക് മാറ്റി.

ഇപ്പോ ടു സ്റ്റ്രോക്ക് സ്കൂട്ടറുകള്‍ നാട്ടില്‍ പുതിയവ കിട്ടാനില്ല എന്നാണറിവ്.

യു.എസിലെ പോര്‍ട്ടലാന്റിലെ ഒരു പറ്റം സ്കൂട്ടര്‍ പ്രേമികളുടെ വീഡിയോ കണ്ട് നോക്കൂ. നമ്മള്‍ ആക്രിയെന്ന് പറഞ്ഞ് മാറ്റിവെയ്ക്കുന്ന വകയൊക്കെ, മറ്റ് ദേശങ്ങളിലെ പോപ്പുലര്‍ retro സബ്‌‌കള്‍ച്ചറാവുന്നതിന്റെ കഥയാണു് അതിനു പറയാനുള്ളത്.

നമ്മടെ വിജയ് സൂപ്പറും ലാമ്പ്രട്ടയും വെസ്പയും ഒക്കെ ഉണ്ടായത് രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പേ യു.എസ്സില്‍ തന്നെയുള്ള നെബ്രാസ്ക്കയില്‍ നിന്നുള്ള കുഷ്‌‌മാന്‍ സ്കൂട്ടറില്‍ നിന്നുള്ള പ്രചോദനം മൂലമാണെന്നത് മറ്റൊരു രസകരമായ വസ്തുത!

(കടപ്പാട്: നോര്‍ത്ത്‌‌വെസ്റ്റ് ബായ്ക്ക്‌‌റോഡ്സ് എന്ന ടെലിവിഷന്‍ പരിപാടി)

വീഡിയോ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

The video is in OGG and MP4 formats. Most of the modern browsers are capable of playing it.
If your browser is not able to play it, download the Ogg or Mp4 file and play with your desktop
media player.

1 അഭിപ്രായം:

ദീര്‍ഘദര്‍ശി പറഞ്ഞു...

ഇത്തരം ക്രേസ് ഉള്ളവര്‍ ഇവിടെയും ഉണ്ട്.... ഇതൊന്ന് കണ്ടു നോക്കൂ... http://www.mangalorean.com/browsearticles.php?arttype=Feature&articleid=1716

അനുയായികള്‍

Index