കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ഏപ്രിൽ 07, 2011

മഹാമൃത്യുഞ്ജയ യാഗം

സ്വന്തം തലയില്‍ നിന്നും വിഭൂതിയും വാച്ചും മോതിരവുമൊക്കെ പ്രത്യക്ഷപ്പെടുത്താന്‍ പ്രത്യേക മാജിക്കല്‍ സിദ്ധി"യുള്ളയാണു പുട്ടപര്‍ത്തിയിലെ സായിബാബ. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നതെന്തിനാ, സ്വന്തം രോഗത്തിനു ശാന്തിയേകുന്ന ഒരു മരുന്നും കൂടി അദ്ദേഹത്തിനു സ്വന്തം തലയ്ക്ക് ചുറ്റും കൈകറക്കി "ഉണ്ടാക്കി" എടുത്തു കൂടേന്ന് ചോദിക്കാം.

ഇതീന്നും പുള്ളി രക്ഷപെട്ട് വന്നാല്‍ അടുത്ത വലിയ ദണ്ഡം വരുന്നതു വരെ അമരത്വവും, താഴെപ്പറയുന്ന മഹാമൃത്യുഞ്ജയ യാഗത്തിനു ക്രെഡബിലിറ്റിയുമാവും ആവറേജ് ആദ്മി നല്‍കുക.


പുട്ടപര്‍ത്തി: സത്യസായിബാബ യുടെ ആരോഗ്യനില പൂര്‍വസ്ഥിതിയിലാകാന്‍ ഭക്തര്‍ പുട്ടപര്‍ത്തിയില്‍ യാഗശാലയൊരുക്കി.

"മരണത്തിന്റെ പിടിയില്‍നിന്നു മനുഷ്യരെ മോചിപ്പിക്കുന്ന" മഹാമൃത്യുഞ്ജയ യാഗത്തിനാണ് ഇന്നലെ ഹില്‍വ്യൂ സ്റ്റേഡിയത്തില്‍ തുടക്കമായത്. തിരുമല ദേവസ്ഥാ നം മുന്‍ ചെയര്‍മാനും സായിബാ ബ ഭക്തനുമായ ഡി.കെ.ആദികേശവലു നായിഡുവാണു യാഗഗുരു.

ന്യുമോണിയ ബാധിച്ച സായിബാബയുടെ ശരീരം മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയതായി സത്യസായി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എ.എന്‍.സഫയ ഇന്നലെ അറിയിച്ചു.

രക്തസമ്മര്‍ദവും ഹൃദയതാളവും സാധാരണനിലയിലേക്കു വന്നിട്ടുണ്ട്. എന്നാല്‍, അബോധാവസ്ഥയില്‍നിന്നു തികച്ചും മുക്തനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


(മനുഷ്യജീവനല്ലേ, ജീവിച്ചു പൊക്കോട്ടെ എന്നു എന്റെ സ്വകാര്യ മതം )

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index