രാവിലെ എഴുന്നേറ്റ് ഒരുങ്ങി, വണ്ടിയോട്ടി ഓഫീസില്‍ ചെന്ന് പണി തുടങ്ങി. മാനേജരും അയാളുടെ മാനേജരും, അതിന്റെ മേലെയുള്ള മാനേജരും ബാക്കി സകല അലവലാതികളും കൂടി ശല്ല്യപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണു മനസ്സിലായത് - ഞാന്‍ ഇപ്പ്ളും കിടക്കപ്പായേല്‍ തന്നെ വളഞ്ഞ് കിടക്കുന്നതേയുള്ളൂ, എഴുന്നേറ്റിട്ട് കൂടിയില്ലാന്നു..!
ഇനി മറ്റൊന്നു - സ്ക്രാബിള്‍ എന്ന ഗെയിം ഇഷ്ടമാണു. അതെന്നുകളിച്ചോ, അന്നുറങ്ങുമ്പോ സ്വപ്നത്തില്‍ മൊത്തം സ്ക്രാബിള്‍ കളിയാണു - ഇച്ചിരെ ചിന്തിക്കേണ്ട കളിയായതു കൊണ്ട് എല്ലാം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോ ഭയങ്കര ചിന്താഭാരവും ക്ഷീണവും.
സ്ക്രാബിള്‍
ഉറങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ പീന്നേം കിടന്നു് ഉറങ്ങണമെന്ന അവസ്ഥ.
പത്തിലോ മറ്റോ പഠിക്കുമ്പോ കാണാറുള്ളത്, പരീക്ഷ നടക്കുന്നു, ഞാന്‍ താമസിച്ചു പോയി; പരീക്ഷാ മുറി തെറ്റി, ഒടുവില്‍ ഒരുതരത്തില്‍ കണ്ട് പിടിച്ച് ചെന്നിരിക്കുമ്പോ, പഠിച്ച വിഷയമല്ല പരീക്ഷയ്ക്ക് (ടൈം ടേബിള്‍ മാറിയതാ). എന്തേലും എഴുതാമെന്നു വെച്ചപ്പോ, പേനയില്ല, പെന്സിലുമൊടിഞ്ഞു.
(പിന്നീട്, മിനിഡ്രാഫ്റ്ററൊടിച്ചും, പിപ്പറ്റ് പൊട്ടിച്ചും മറ്റും മേലേത്തേതിന്‍റെ വകഭേദങ്ങള്‍ അനവധിയുണ്ടായിരുന്നു..)
അതിലും മുമ്പത്തെക്കാലം: സ്കൂള്‍ തന്നെ രംഗം. പൊടുന്നനെ, ഞാനറിയുന്നു ഉടുതുണിയിടാതെയാ ക്ലാസ്സിലിരിക്കുന്നതെന്ന്.
അതിനും മുമ്പത്തേത് - അബദ്ധത്തില്‍ ഞാന്‍ നിക്കറിലൊന്നു തൂറിപ്പോയി. ഇതൊരു മുടിഞ്ഞ ലൂപ്പാണു - അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല - തൂറിയതും കൊണ്ട് എന്തൊക്കെയൊ...
എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് ഇതൊക്കെയാണെന്നേ. തുണിയില്ലാത്ത സുന്ദരികളായ പെണ്ണുങ്ങളെയും മറ്റും സ്വപ്നം കണ്ടാനന്ദിക്കേണ്ടതിനു പകരം, വന്നു വന്നു് സുന്ദരസ്വപ്നം ഒരു സ്വപ്നം മാത്രമാവുകയാണോ?
(സ്വപ്നത്തിന്‍റെ എക്സ്പോണെന്‍ഷ്യല്‍ റേഷ്യോവിനെ പറ്റി നല്ലൊരു ലേഖനം ദാ: ഗാധിവൃത്താന്തം )
1 അഭിപ്രായം:
പരീക്ഷയെപ്പറ്റി എഴുതിയതു വായിച്ചപ്പോൾ Mr. Bean - ന്റെ പരീക്ഷയെപ്പറ്റി ഓർമ്മ വന്നു. പിന്നെ സ്വപ്നങ്ങൾ ഇതുപോലെ കാണുന്നവരും ഉണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ