കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

മാതൃഭൂമിക്ക്, സ്നേഹപൂര്‍വ്വം

fwiw, തിരിഞ്ഞു നോക്കുമ്പോള്‍, ഓണ്‍ലൈനിലുള്ള മലയാള ദിനപത്രങ്ങളില്‍ ഏറെ നിലവാരം പുലര്‍ത്തുന്നത് മാതൃഭൂമി ദിനപത്രമാണു്.

Mathrubhumi


യൂണീകോഡ് സ്വാംശീകരിക്കാനും, വിഷ്വല്‍ ക്ളിപ്പുകളിലൂടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ സമ്പന്നമാക്കാനും മാതൃഭൂമിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി ടീവി ചാനലും മറ്റുമുള്ള മനോരമയ്ക്ക് കൂടി ഇതുവരെ കഴിയാത്തതാണു് മാതൃഭൂമിക്ക് നടപ്പാക്കാനായത്. സോഷ്യല്‍ ടൂളുകളും മാതൃഭൂമി വിലോപമെന്യെ ഉപയോഗിക്കുന്നു.

മഞ്ഞ കലര്‍ന്ന പൈങ്കിളിത്തരം ഇന്നേവരെ അനുഭവിക്കാത്തത് മാതൃഭൂമിയില്‍ നിന്നു മാത്രമാണെന്നു പറയാം. കേരളാകൗമുദിയും, മനോരമയുമാണു് മഞ്ഞ കല‌‌ര്‍ത്തുന്നതില്‍ മുന്നില്‍. ഫയര്‍ തുടങ്ങിയവയ്ക്ക് വേണ്ടി എഴുതുന്ന ഞളുവ ലേഖനങ്ങളും മറ്റും ഇടം തെറ്റി ദിനപത്രത്തിന്റെ പേജുകളില്‍ എത്തിപ്പറ്റിയതാണോ എന്നു പോലും കേരളകൗമുദി ചില നേരം കാണവെ സംശയം തോന്നിയിട്ടുണ്ട്.

മനോരമ, കുറേ ബാബുക്കുട്ടന്മാരെ അണിനിരത്തിയത് ഓര്‍മ്മ വരുന്നു. പൈങ്കിളിയും ഞരമ്പും കൊണ്ട് പൊറുതിമുട്ടിയ സമയം. യൂണീകോഡ് ഇന്നും മനോരമയ്ക്ക് അന്യമാണു്. അടുത്തിടെ സൈറ്റ് ലേയൗട്ടൊക്കെ അവരല്പം മാറ്റിയെങ്കിലും, അവരുടെ വഞ്ചിയിപ്പോഴും തിരുനക്കരെത്തന്നെയാണു്. കഴിവുള്ളവര്‍ പദ്മ പോലത്തെ എക്സ്റ്റന്‍ഷനുകള്‍ എഴുതിയില്ലായിരുന്നുവെങ്കില്‍, മലയാളത്തിലെ മിക്ക ദിനപത്രങ്ങളും ആധുനിക ബ്രൗസറുകള്‍ക്ക് അന്യമായേനെ.

ഓര്‍ക്കണം, ഈ സംരഭങ്ങളെല്ലാം ഓണ്‍ലൈന്‍ പതിപ്പുകള്‍ ധനാഗമ മാര്‍ഗമായിത്തന്നെ കണ്ടും, അതിനു വേണ്ട നയങ്ങള്‍ രൂപീകരിക്കുവാനും അഡ്വൈസര്‍സിനെയും സാങ്കേതിക വിദഗ്ധരെയും മറ്റും ശംബളം കൊടുത്ത് പരിപാലിക്കുന്നുണ്ടാവണം - എന്നിട്ടും ഈ പരിതസ്ഥിതിക്ക് വര്‍ഷങ്ങളായിട്ട് മാറ്റമൊന്നും ഇല്ല എന്ന് തിരിച്ചറിവിലാണു് മാതൃഭൂമിയ്ക്ക് ഒരു ഹൈ ഫൈ കൊടുക്കണം എന്നു തോന്നിയത്.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ന്യു യോര്‍ക്ക് ടൈംസ് തുടങ്ങിയവ ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ നന്നു് എന്നു ഞാന്‍ കരുതിപ്പോരുന്നു. അതു പോലെ, മലയാളത്തിലെ നല്ല ദിനപത്രമേത് എന്നു ചോദിച്ചാല്‍, മാതൃഭൂമിയെന്നു ഞാനുത്തരം നല്‍കും.

വെല്‍ ഡണ്‍ മാതൃഭൂമി.!

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index