ഇന്നലെ പോക്കറ്റില്‍ കിടന്ന കാശിന്റെ കുത്തല് സഹിക്ക വയ്യാതെ ചെന്നൊരു ഐപാഡ് മേടിച്ചു. IOS -ന്റെ അടുത്തെ വെര്ഷന് വന്നെങ്കിലേ കാര്യം വല്ലോം നടക്കൂ, ദാ താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടിലേതു പോലാണു മലയാളം റെന്‍ഡറിങ്ങ്. (അതേല് ഞെക്കി നോക്കണേ)
മിക്കവാറും ഞാനീ പുല്ല് തിരിച്ച് കൊണ്ട് കൊടുക്കും, റീസ്റ്റോക്കിങ്ങ് ഫീ 15% പോയാലും വേണ്ടില്ല.
$500.00 മേലെ തള്ളിയിട്ടും, ഇതൊക്കെയാണു കുഴപ്പം:
- ക്യാമറയില്ല. (no camera)
- മള്‍ട്ടിടാസ്കിങ്ങ് ഇല്ല. നവംബറിലോ മറ്റോ അടുത്ത അപ്ഡേറ്റ് വരുന്നതില്‍ ഉണ്ടാവുമെന്ന് പറയുന്നു. (no multitasking)
- പ്രിന്റിങ്ങ് - ഒരു പേജൊന്നു പ്രിന്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതു നടപ്പില്ല. (you cannot print a page)
- മലയാളം റെന്‍ഡറിങ്ങ് മോശം. (terrible indic unicode rendering)
- ഫ്ളാഷ് സപ്പോര്‍ട്ടില്ല. (no flash support)
- ഒരു പേജൊന്നു "പിന്നെക്കാണാന്‍ സേവ് ചെയ്യണമെങ്കില്‍" പോലും തുട്ടിറക്കി അതിനു വേറെ "ആപ്പ്" വാങ്ങണം.
- ബാറ്ററി റിമൂവബിള്‍ അല്ല - ഒന്നര വര്‍ഷം കഴിഞ്ഞ് ബാറ്ററി ചത്താല്‍, കൊടുത്ത് കാശ് സ്വാഹഃ
കൊള്ളാമെന്നു തോന്നിയ കാര്യങ്ങള്‍:
- നല്ല പയറു പോലത്തെ റെസ്പോണ്‍സ്
- മുടിഞ്ഞ ബാറ്ററി ലൈഫ്. (10 മണികൂര് പ്ളേ ടൈം)
- നല്ല സ്ക്രീന്‍ ക്ളാരിറ്റി.
- ഡാം ഡൂം - ഇതും പൊക്കിക്കൊണ്ട് ഇപ്പോ ജിമ്മിലൊക്കെ പോവുന്നത് ഒരു ഗുമ്മാ. (ഓടുന്ന വണ്ടിയേലിരുന്ന് ഒറ്റ പേജ് വായിച്ചാല്‍ മതി, എനിക്ക് തലകറങ്ങും, അതു പോട്ടെ..)
$200.00-നു നല്ലൊന്നാന്തരം നോട്ട്ബുക്കുകള്‍ കിട്ടും. "തൊടലും തടവലും" ഒന്നും നടക്കില്ല എന്നേയുള്ളൂ.
ഇതു മിക്കവാറും തിരിച്ചു കടയിലെത്തും, റീ സ്റ്റോക്കിങ്ങ് ഫീ 75.00 ഡോളര്‍ പോയാലും വേണ്ടില്ല, രണ്ടാഴ്ച സമയമുണ്ടല്ലോ..!
ഇതൊക്കെ ദേ സാദാ ഐഫോണുമായി താരതമ്യം ചെയ്തു നോക്ക്.
3 അഭിപ്രായങ്ങൾ:
എനിയ്ക്ക് സന്തോഷായി, ഹോ! എന്റെ കാശു പോയില്ലല്ലോ!
ഇറങ്ങിയപ്പോള്‍ എന്തൊരു ബഹളം ആരുന്നു...
യെവെന്മാര്ക്ക് യൂസേര്‍സ് സാടിസ്ഫാക്ഷന് എന്ന വാക്കിന്റെ അര്‍ഥം അറിയില്ലേ??
ഐ പൊട എന്നൊരു സാധനം കൊണ്ട് മതിയായി...
കാര്യം ക്ലാരിറ്റി ഒക്കെ ഉണ്ട്...എത്ര സര്‍ക്കസ് കളിച്ചാലാ അതില്‍ ഒരു പാട്ട് സിങ്ക് ചെയ്ത് കേറ്റുന്നത്...
നന്ദിയുണ്ട് മച്ചാ... ഇതൊന്നു വാങ്ങണം വാങ്ങണം എന്ന് വെച്ചിട്ട് നാളിച്ചിരെ ആയിരുന്നു. ഇനിപൊ അത് നോക്കണ്ടാല്ലോ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ