കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഒക്‌ടോബർ 20, 2010

ഭാരം, സ്വപ്നഭാരം



രാവിലെ എഴുന്നേറ്റ് ഒരുങ്ങി, വണ്ടിയോട്ടി ഓഫീസില്‍ ചെന്ന് പണി തുടങ്ങി. മാനേജരും അയാളുടെ മാനേജരും, അതിന്റെ മേലെയുള്ള മാനേജരും ബാക്കി സകല അലവലാതികളും കൂടി ശല്ല്യപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണു‌ മനസ്സിലായത് - ഞാന്‍ ഇപ്പ്ളും കിടക്കപ്പായേല്‍ തന്നെ വളഞ്ഞ് കിടക്കുന്നതേയുള്ളൂ, എഴുന്നേറ്റിട്ട് കൂടിയില്ലാന്നു‌..!

ഇനി മറ്റൊന്നു - സ്ക്രാബിള്‍ എന്ന ഗെയിം ഇഷ്ടമാണു. അതെന്നുകളിച്ചോ, അന്നുറങ്ങുമ്പോ സ്വപ്നത്തില്‍ മൊത്തം സ്ക്രാബിള്‍ കളിയാണു - ഇച്ചിരെ ചിന്തിക്കേണ്ട കളിയായതു കൊണ്ട് എല്ലാം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോ ഭയങ്കര ചിന്താഭാരവും ക്ഷീണവും.


സ്ക്രാബിള്‍

ഉറങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ പീന്നേം കിടന്നു് ഉറങ്ങണമെന്ന അവസ്ഥ.

പത്തിലോ മറ്റോ പഠിക്കുമ്പോ കാണാറുള്ളത്, പരീക്ഷ നടക്കുന്നു, ഞാന്‍ താമസിച്ചു പോയി; പരീക്ഷാ മുറി തെറ്റി, ഒടുവില്‍ ഒരുതരത്തില്‍ കണ്ട് പിടിച്ച് ചെന്നിരിക്കുമ്പോ, പഠിച്ച വിഷയമല്ല പരീക്ഷയ്ക്ക് (ടൈം ടേബിള്‍ മാറിയതാ). എന്തേലും എഴുതാമെന്നു വെച്ചപ്പോ, പേനയില്ല, പെന്സിലുമൊടിഞ്ഞു.

(പിന്നീട്, മിനിഡ്രാഫ്റ്ററൊടിച്ചും, പിപ്പറ്റ് പൊട്ടിച്ചും മറ്റും മേലേത്തേതിന്‍റെ വകഭേദങ്ങള്‍ അനവധിയുണ്ടായിരുന്നു..)

അതിലും മുമ്പത്തെക്കാലം: സ്കൂള്‍ തന്നെ രംഗം. പൊടുന്നനെ, ഞാനറിയുന്നു ഉടുതുണിയിടാതെയാ ക്ലാസ്സിലിരിക്കുന്നതെന്ന്.

അതിനും മുമ്പത്തേത് - അബദ്ധത്തില്‍ ഞാന്‍ നിക്കറിലൊന്നു തൂറിപ്പോയി. ഇതൊരു മുടിഞ്ഞ ലൂപ്പാണു - അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല - തൂറിയതും കൊണ്ട് എന്തൊക്കെയൊ...

എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് ഇതൊക്കെയാണെന്നേ. തുണിയില്ലാത്ത സുന്ദരികളായ പെണ്ണുങ്ങളെയും മറ്റും സ്വപ്നം കണ്ടാനന്ദിക്കേണ്ടതിനു പകരം, വന്നു വന്നു് സുന്ദരസ്വപ്നം ഒരു സ്വപ്നം മാത്രമാവുകയാണോ?


(സ്വപ്നത്തിന്‍റെ എക്സ്പോണെന്‍ഷ്യല്‍ റേഷ്യോവിനെ പറ്റി നല്ലൊരു ലേഖനം ദാ: ഗാധിവൃത്താന്തം )

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

മാതൃഭൂമിക്ക്, സ്നേഹപൂര്‍വ്വം

fwiw, തിരിഞ്ഞു നോക്കുമ്പോള്‍, ഓണ്‍ലൈനിലുള്ള മലയാള ദിനപത്രങ്ങളില്‍ ഏറെ നിലവാരം പുലര്‍ത്തുന്നത് മാതൃഭൂമി ദിനപത്രമാണു്.

Mathrubhumi


യൂണീകോഡ് സ്വാംശീകരിക്കാനും, വിഷ്വല്‍ ക്ളിപ്പുകളിലൂടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ സമ്പന്നമാക്കാനും മാതൃഭൂമിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തമായി ടീവി ചാനലും മറ്റുമുള്ള മനോരമയ്ക്ക് കൂടി ഇതുവരെ കഴിയാത്തതാണു് മാതൃഭൂമിക്ക് നടപ്പാക്കാനായത്. സോഷ്യല്‍ ടൂളുകളും മാതൃഭൂമി വിലോപമെന്യെ ഉപയോഗിക്കുന്നു.

മഞ്ഞ കലര്‍ന്ന പൈങ്കിളിത്തരം ഇന്നേവരെ അനുഭവിക്കാത്തത് മാതൃഭൂമിയില്‍ നിന്നു മാത്രമാണെന്നു പറയാം. കേരളാകൗമുദിയും, മനോരമയുമാണു് മഞ്ഞ കല‌‌ര്‍ത്തുന്നതില്‍ മുന്നില്‍. ഫയര്‍ തുടങ്ങിയവയ്ക്ക് വേണ്ടി എഴുതുന്ന ഞളുവ ലേഖനങ്ങളും മറ്റും ഇടം തെറ്റി ദിനപത്രത്തിന്റെ പേജുകളില്‍ എത്തിപ്പറ്റിയതാണോ എന്നു പോലും കേരളകൗമുദി ചില നേരം കാണവെ സംശയം തോന്നിയിട്ടുണ്ട്.

മനോരമ, കുറേ ബാബുക്കുട്ടന്മാരെ അണിനിരത്തിയത് ഓര്‍മ്മ വരുന്നു. പൈങ്കിളിയും ഞരമ്പും കൊണ്ട് പൊറുതിമുട്ടിയ സമയം. യൂണീകോഡ് ഇന്നും മനോരമയ്ക്ക് അന്യമാണു്. അടുത്തിടെ സൈറ്റ് ലേയൗട്ടൊക്കെ അവരല്പം മാറ്റിയെങ്കിലും, അവരുടെ വഞ്ചിയിപ്പോഴും തിരുനക്കരെത്തന്നെയാണു്. കഴിവുള്ളവര്‍ പദ്മ പോലത്തെ എക്സ്റ്റന്‍ഷനുകള്‍ എഴുതിയില്ലായിരുന്നുവെങ്കില്‍, മലയാളത്തിലെ മിക്ക ദിനപത്രങ്ങളും ആധുനിക ബ്രൗസറുകള്‍ക്ക് അന്യമായേനെ.

ഓര്‍ക്കണം, ഈ സംരഭങ്ങളെല്ലാം ഓണ്‍ലൈന്‍ പതിപ്പുകള്‍ ധനാഗമ മാര്‍ഗമായിത്തന്നെ കണ്ടും, അതിനു വേണ്ട നയങ്ങള്‍ രൂപീകരിക്കുവാനും അഡ്വൈസര്‍സിനെയും സാങ്കേതിക വിദഗ്ധരെയും മറ്റും ശംബളം കൊടുത്ത് പരിപാലിക്കുന്നുണ്ടാവണം - എന്നിട്ടും ഈ പരിതസ്ഥിതിക്ക് വര്‍ഷങ്ങളായിട്ട് മാറ്റമൊന്നും ഇല്ല എന്ന് തിരിച്ചറിവിലാണു് മാതൃഭൂമിയ്ക്ക് ഒരു ഹൈ ഫൈ കൊടുക്കണം എന്നു തോന്നിയത്.

വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ന്യു യോര്‍ക്ക് ടൈംസ് തുടങ്ങിയവ ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ നന്നു് എന്നു ഞാന്‍ കരുതിപ്പോരുന്നു. അതു പോലെ, മലയാളത്തിലെ നല്ല ദിനപത്രമേത് എന്നു ചോദിച്ചാല്‍, മാതൃഭൂമിയെന്നു ഞാനുത്തരം നല്‍കും.

വെല്‍ ഡണ്‍ മാതൃഭൂമി.!

ഞായറാഴ്‌ച, ഒക്‌ടോബർ 10, 2010

ഐപാഡ് റിവ്യൂ



ഇന്നലെ പോക്കറ്റില്‍ കിടന്ന കാശിന്റെ കുത്തല്‍ സഹിക്ക വയ്യാതെ ചെന്നൊരു ഐപാഡ് മേടിച്ചു. IOS -ന്റെ അടുത്തെ വെര്‍ഷന്‍ വന്നെങ്കിലേ കാര്യം വല്ലോം നടക്കൂ, ദാ താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടിലേതു പോലാണു മലയാളം റെന്‍ഡറിങ്ങ്. (അതേല്‍ ഞെക്കി നോക്കണേ)



മിക്കവാറും ഞാനീ പുല്ല് തിരിച്ച് കൊണ്ട് കൊടുക്കും, റീസ്റ്റോക്കിങ്ങ് ഫീ 15% പോയാലും വേണ്ടില്ല.

$500.00 മേലെ തള്ളിയിട്ടും, ഇതൊക്കെയാണു കുഴപ്പം:

  1. ക്യാമറയില്ല. (no camera)
  2. മള്‍ട്ടിടാസ്കിങ്ങ് ഇല്ല. നവംബറിലോ മറ്റോ അടുത്ത അപ്ഡേറ്റ് വരുന്നതില്‍ ഉണ്ടാവുമെന്ന് പറയുന്നു. (no multitasking)
  3. പ്രിന്റിങ്ങ് - ഒരു പേജൊന്നു പ്രിന്റ് ചെയ്യണമെന്നുണ്ടെങ്കില്‍, അതു നടപ്പില്ല. (you cannot print a page)
  4. മലയാളം റെന്‍ഡറിങ്ങ് മോശം. (terrible indic unicode rendering)
  5. ഫ്ളാഷ് സപ്പോര്‍ട്ടില്ല. (no flash support)
  6. ഒരു പേജൊന്നു "പിന്നെക്കാണാന്‍ സേവ് ചെയ്യണമെങ്കില്‍" പോലും തുട്ടിറക്കി അതിനു വേറെ "ആപ്പ്" വാങ്ങണം.
  7. ബാറ്ററി റിമൂവബിള്‍ അല്ല - ഒന്നര വര്‍ഷം കഴിഞ്ഞ് ബാറ്ററി ചത്താല്‍, കൊടുത്ത് കാശ് സ്വാഹഃ
പിന്നെ എന്നാത്തിനാ $500.00 പുകച്ചത് എന്ന് ചിന്തിക്കാതിരിക്കാന്‍ ആവുന്നില്ല.

കൊള്ളാമെന്നു തോന്നിയ കാര്യങ്ങള്‍:

  1. നല്ല പയറു പോലത്തെ റെസ്‌‌പോണ്‍സ്
  2. മുടിഞ്ഞ ബാറ്ററി ലൈഫ്. (10 മണികൂര്‍ പ്ളേ ടൈം)
  3. നല്ല സ്ക്രീന്‍ ക്ളാരിറ്റി.
  4. ഡാം ഡൂം - ഇതും പൊക്കിക്കൊണ്ട് ഇപ്പോ ജിമ്മിലൊക്കെ പോവുന്നത് ഒരു ഗുമ്മാ. (ഓടുന്ന വണ്ടിയേലിരുന്ന് ഒറ്റ പേജ് വായിച്ചാല്‍ മതി, എനിക്ക് തലകറങ്ങും, അതു പോട്ടെ..)


$200.00-നു നല്ലൊന്നാന്തരം നോട്ട്‌‌ബുക്കുകള്‍ കിട്ടും. "തൊടലും തടവലും" ഒന്നും നടക്കില്ല എന്നേയുള്ളൂ.

ഇതു മിക്കവാറും തിരിച്ചു കടയിലെത്തും, റീ സ്റ്റോക്കിങ്ങ് ഫീ 75.00 ഡോളര്‍ പോയാലും വേണ്ടില്ല, രണ്ടാഴ്ച സമയമുണ്ടല്ലോ..!

ഇതൊക്കെ ദേ സാദാ ഐഫോണുമായി താരതമ്യം ചെയ്തു നോക്ക്.

അനുയായികള്‍

Index