യൂണീകോഡ് 6.0 ഇപ്പോള്‍ റിവ്യൂവിലാണു്. പ്രധാനമായും മൂന്നു പുതിയ സംഭവങ്ങളാണു് മലയാളത്തിനിട്ട് അവര്‍ വെച്ചിട്ടുള്ളത്.
1. രേഫം. (0D4E)
മനുഷ്യനു അല്പമെങ്കിലും ഉപയോഗമുള്ളത് ഈയൊരു സാധനം മാത്രമാണു്.
2. OD3A (MALAYALAM LETTER TTTA)
ഇതെന്താണെന്ന് ഒരു പിടീമില്ല. തമിഴില്‍ റ്റ എന്നോ മറ്റോ വരുന്ന അക്ഷരമാണത്രെ. ഇതിനു മലയാളത്തില്‍ എന്താണു കാര്യമെന്നറിയില്ല. ഞാനിതു മുമ്പ് കണ്ടിട്ടില്ല.
Used rarely in scholarly texts to represent the voiceless alveolar plosive, as opposed to the voiceless dental plosive represented by ta ത. In ordinary texts this sound is represented by ṟa റ. (ലിങ്ക് )
3. 0D29A (MALAYALAM LETTER NNNA)
പനയുടെ "ന" ഈ സാധനമാണത്രെ. നായ, നമ്മള്‍ എന്ന്തിനൊക്കെ സാധാരണ ന.
ഇതും മുമ്പ് കണ്ടിട്ടുണ്ടോന്നു സംശയമാണു്.
Corresponds to Tamil ṉa ன. Used rarely in scholarly texts to represent the alveolar nasal, as opposed to the dental nasal. In ordinary texts both are represented by na ന. (ലിങ്ക്)
എന്തരോ എന്തോ..!
കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്‌ച, ജൂൺ 13, 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
7 അഭിപ്രായങ്ങൾ:
വരട്ടെ..
:-)
ഏതാണ്ട് സംഗതികളൊക്കെ തീര്‍ന്നു. അടുത്ത പതിപ്പില്‍ എന്തരാണോ എന്തോ ഇറക്കുന്നത്! ;-)
ഏവൂരാനേ,
"കേരളപാണിനീയം" പോലെയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഉച്ചാരണം വ്യക്തമാക്കാനുമുള്ള ലിപികളാണു രണ്ടാമത്തെയും മൂന്നാമത്തെയും. "എന്റെ" എന്നു പറയുമ്പോൾ "എൻ" കഴിഞ്ഞു് "എ"യ്ക്കു മുമ്പു വരുന്ന ശബ്ദമാണു രണ്ടാമത്തേതു്. അതിന്റെ ഇരട്ടിപ്പാണു് റ്റ.
മൂന്നാമത്തേതു് നനഞ്ഞു എന്ന വാക്കിലെ രണ്ടാമത്തെ ന.
സാധാരണയായി ഇവ നാം ഉപയോഗിക്കാറില്ല. എങ്കിലും ഭാഷാശാസ്ത്രപുസ്തകങ്ങളിൽ ഇവ കാണാറുണ്ടു്. യൂണിക്കോഡിൽ നാം ഇപ്പോൾ ഉപയോഗിക്കുന്ന ലിപികൾ മാത്രമല്ലല്ലോ ഉൾക്കൊള്ളിക്കുന്നതു്.
ആദ്യത്തേതും കുറേക്കാലമായി ഉപയോഗം കുറവുള്ള ഒരു രൂപമാണു്.
പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും ഉച്ചാരണം വ്യക്തമാക്കാനുമുള്ള ലിപികളാണു രണ്ടാമത്തെയും മൂന്നാമത്തെയും.
ഉച്ചാരണം വ്യക്തമാക്കല്‍ ബാധ്യതയാണോ?
irony(ഐറണി), iron(അയണ്‍) എന്നുള്ളതിനെല്ലാം ഒരേ r ആണെന്നിരിക്കെ ശരീരാവയവങ്ങള്‍ കൊണ്ട് പുറപ്പെടുവിക്കാവുന്ന എല്ലാത്തിനും നമ്മളു മാത്രം കോഡ് പോയിന്‍ററും നല്‍കി ഓരോ പടവും വരച്ചിടുന്നതിന്‍റെ ആവശ്യമെന്താണു?
ഒരു സംശയം. യൂനികോഡില്‍ എഴുതിയ ചില മലയാളം ലേഖനങ്ങള്‍ വായിക്കാന്‍ പറ്റാറില്ല. ചില്ലക്ഷരങ്ങള്‍ക്ക് പകരം ൽ ഈ അക്ഷരങ്ങള്‍ ആണ് കാണിക്കാറുള്ളത്. ആര്‍ക്കെങ്കിലും ഒരു മറുപടി തരാമോ ?
tracking
ഷഹീറേ, അഞ്ജലി ഓൾഡ് ലിപി ഫോണ്ട് varamozhi.sf.net എന്ന സൈറ്റിൽ പോയി ഇൻസ്റ്റാൾ ചെയ്താൽ പ്രശ്നം മാറേണ്ടതാണ്.
ഏവൂരാനേ, ഈ പറഞ്ഞ അക്ഷരങ്ങൾ യുണീക്കോഡായി കണ്ടുപിടിച്ചതല്ല; അവ പല ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ