കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ജൂൺ 08, 2010

പ്രമേഹത്തിനു അസ്ഥി വൈദ്യന്റെ ചികില്‍സ

പ്രമേഹരോഗിയുടെ ഇച്ഛയ്ക്കൊത്ത് അസ്ഥി വൈദ്യന്റെ കിടത്തിചികില്‍സ.! അതും ഡ്യൂട്ടിയില്‍ ഇല്ലാത്ത അസ്ഥി വൈദ്യനാണു് കിടത്തി ചികില്‍സിക്കുവാനോടിയെത്തുന്നത്.

സാമാന്യ ജനത്തിനു ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവില്ല എന്നാണോ ധാരണ?

(കടപ്പാടു്: ദീപിക ദിനപത്രം )

മഅദനിക്ക് ചട്ടവിരുദ്ധമായി കിടത്തിചികിത്സ: ഡോക്ടറോട് വിശദീകരണം തേടി

തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദിനയെ ചട്ടവിരുദ്ധമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ പേവാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതിന് ഡോക്ടറോട്് വിശദീകരണം തേടി. മഅദനിക്ക് അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്തു എന്ന ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡോക്ടറോട് വിശദീകരണം തേടിയത്.

ഗുരുതര രോഗങ്ങള്‍ക്കു മാത്രം കിടത്തിചികിത്സ നല്‍കുന്ന സര്‍ജിക്കല്‍ പേ വാര്‍ഡില്‍ മഅദനിക്ക് ചട്ടവിരുദ്ധമായി കിടത്തി ചികിത്സ നല്‍കിയെന്നാണ്് ആരോപണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മഅദനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്ന് ഡ്യൂട്ടിയിലില്ലാതിരുന്ന അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഷാജഹാന്‍ എത്തിയാണ് മഅദനിക്ക് കിടത്തി ചികിത്സയ്ക്ക് അനുമതി നല്‍കിയത്. ഡ്യൂട്ടിയിലില്ലാത്തതും മഅദനിയുടെ രോഗവുമായി ബന്ധമില്ലാത്തതുമായ ഡോക്ടറുടെ നടപടിക്കാണ് വിശദീകരണം ആവശ്യപ്പെട്ടത്. മഅദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രി നിയമപ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് മഅദനിക്ക് പേ വാര്‍ഡ് നല്‍കിയത്. ബാംഗളൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് മഅദനിയെയും ഭാര്യ സൂഫിയയെയും നാലിന് കൊച്ചിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസമാണ് മഅദനി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രമേഹവും, രക്തസമ്മര്‍ദവും വര്‍ധിച്ചതിന് ചികിത്സ തേടിയെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index