കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഒക്‌ടോബർ 31, 2009

അന്‍സുവിന്റെ കഥ

അല്പം കോമണ്‍ സെന്‍സ് മാത്രം മതി ഈ ഫോട്ടോ പറയുന്ന കഥ കൊലപാതകത്തിന്റേതാണെന്നും, ആത്മഹത്യയുടേതല്ലെന്നും തിരിച്ചറിയാന്‍.

ദീപികയില്‍ കണ്ട വാര്‍ത്തയിലൂടെയാണു് നീതിക്ക് വേണ്ടി ഒരു പിതാവ് ഒരുപാടലഞ്ഞതിന്റെ ഈ കഥയറിയുന്നത്.

കൂടുതല്‍ ഇവിടെ..


മകളുടെ ദുരൂഹമരണത്തിന്റെ ചുരുളഴിച്ച് പിതാവിന്റെ ബ്ളോഗ്

കോട്ടയം: ദുരൂഹസാഹചര്യത്തില്‍ മരിച്ച അന്‍സുവിന്റെ പിതാവ് നീതിക്കായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ കഥ ഇന്റര്‍ നെറ്റിലും നിറഞ്ഞു. മകളുടെ മരണത്തെക്കുറിച്ചും പോലീസ് അന്വേഷണത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ സഹിതമാണ് പിതാവ് ബ്ളോഗ് തയാറാക്കിയിരിക്കുന്നത്. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സില്‍ 2006 ജൂണ്‍ 18ന് അന്‍സു കൊല്ലപ്പെട്ടതും അതിനിടയാക്കിയ സാഹചര്യവും പിന്നീടു നടന്ന അന്വേഷണങ്ങളും നിഷേധിക്കപ്പെട്ട നീതിയുമൊക്കെയാണ് പിതാവ് കോട്ടയം മൂലവട്ടം മംഗലത്ത് എം.എം കുരുവിള തയാറാക്കിയ ബ്ളോഗില്‍ വിവരിച്ചിരിക്കുന്നത്. http://mystrydeath. blogspot.com എന്ന പേരിലുള്ള ബ്ളോഗില്‍ മകളുടെ മരണ ചിത്രം ഉള്‍പ്പെടെയുള്ള ഫോട്ടോകളും കാണാം.

മരണത്തിലും അനീതി എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന പേജില്‍ കൊലചെയ്യപ്പെട്ടവളുടെ ആത്മാവ് നീതി തേടി അലയുകയാണെന്നും കുറിച്ചി ട്ടുണ്ട്. മകളെ പത്തനംതിട്ട സ്വദേശി റിബു ജോണിന് വിവാഹം ചെയ്തകൊടുത്തതു മുതല്‍ ഇന്ന് കോട്ടയത്ത് മതാനുഷ്ഠാന പ്രകാരം പുനര്‍സംസ്കാരം നടത്തുന്നതുവരെയുള്ള വിവരങ്ങള്‍ ഉള്‍ പ്പെടുത്തിയിട്ടുണ്ട്.

റിബുവും കൂട്ടുകാരനായ ചഗ്ളയെന്നയാളും തമ്മിലുള്ള മോശമായ ബന്ധത്തെ അന്‍സു ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തിന് തലേന്ന് രാത്രി അന്‍സുവും റിബുവും തമ്മില്‍ വഴക്കുണ്ടായെന്നും പിറ്റേന്ന് രാവിലെ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്െടത്തുകയുമായിരുന്നു. അന്‍സു ആത്മഹത്യ ചെയ്തതായി റിബു നേരിട്ട് കുരുവിളയെ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്ന ഡോ. ജനാര്‍ദന റെഡ്ഡി എന്നൊരാളെ പ്രസ്തുത ആശുപത്രിയില്‍ ഇല്ലെന്ന് പിന്നീട് തെളിഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുണ്ടായ ക്ഷതങ്ങള്‍ കാണിച്ചിരുന്നില്ല. മരിച്ചപ്പോള്‍ ഉണ്ടായിരുന്ന വസ്ത്രവും തെളിവുകളും പോലീസ് നശി പ്പിച്ചു. ആചാരപരമായ സംസ്കാരം നിഷേധിച്ചതിനെതിരെ സഭാ നേതൃത്വത്തെ സമീപിച്ചതും പിന്നീട് നീതി ലഭിച്ചതും ബ്ളോഗില്‍ വ്യക്തമാക്കുന്നു.


കടപ്പാട്: ദീപിക ദിനപത്രം

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index