മുത്താലിക്കിനു ജട്ടികള്‍ കര്‍ണ്ണാടകത്തിലോട്ട് അയച്ചു കൊടുത്തതേയുള്ളൂ - ലൗ ജിഹാദെന്ന പ്രതിഭാസം കേരളീയര്‍ക്കും വാര്‍ത്തകളിലൂടെ അതിനോടകം സുപരിചിതമായി.
2800-ഓളം കുട്ടികളെ മതം മാറ്റിയെന്നും പത്രവാര്‍ത്ത. ഇങ്ങനൊരു സംഭവും ഉണ്ടോ എന്ന് നമ്മുടെ ഹൈക്കോടതിയും ശങ്കിക്കുന്നു.
സെക്കുലര്‍ സമൂഹത്തിലെ inter-religion പ്രേമ ബാന്ധവങ്ങള്‍ക്ക് genocide-എന്ന ഹിഡ്ഡന്‍ ലക്ഷ്യമുണ്ടോ എന്ന സംശയം ഈ വാര്‍ത്തകള്‍ക്കിടയില്‍ തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല. പറ്റ്വോ? സ്വതന്ത്ര ചോദനയാല്‍ നടക്കുന്ന മിശ്രവിവാഹങ്ങള്‍ക്ക് നിയമ പരിരക്ഷയും ഭരണഘടന നല്‍കുന്നുമുണ്ട്. എന്നാല്‍, ദുഷ്പ്രചരണങ്ങളുടെ തള്ളലില്‍ കണ്ട അണ്ടനും അടകോടനും ഇതര മതസ്ഥരെ പ്രണയിച്ച് നശിപ്പിക്കാനിറങ്ങുന്ന പ്രതിഭാസം ഭീതി പടര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
വെളിച്ചെണ്ണ ഹൃദ്രോഗം ഉണ്ടാക്കും എന്നതും, സെല്‍ഫോണ്‍ ക്യാന്‍സര്‍ ഉണ്ടാക്കുമോ എന്നതും ഒക്കെ ഇതു പോലെ സംശയങ്ങളാണു്. ഇതു വരേക്കും അണ്‍പ്രൂവണ്‍.
അജ്ഞാതമായതിനാലാവുമല്ലോ ഹിഡ്ഡന്‍ അജണ്ട എന്ന പദപ്രയോഗമുണ്ടായിരിക്കുന്നത്?
പുകവലി ആരോഗ്യത്തിനു ഹാനികരം, എയ്ഡ്സ് അവയര്‍നെസ്സ് എന്നതു പോലെ, ലൗ ജിഹാദ് അവയര്‍നെസ്സും വേണ്ട സ്ഥിതി വന്നോ എന്ന ചോദ്യത്തിനു ഇപ്പോഴത്തെ രാഷ്ട്രീയ പരിസ്ഥിതിയില്‍ വ്യക്തമായ ഒരുത്തരം ഉണ്ടാവണമെന്നില്ല. എന്തായാലും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നല്ലേ?
എന്തായാലും ഒരു ജട്ടീം പോസ്റ്റേജും കൈവിട്ട് പോയേനെ..!
മുത്താലിക്കിനും താലിബാനുമിടയില്‍ ഞെരിപിരി കൊള്ളുന്ന സുന്ദരികളേ, നിങ്ങളുടെ ജട്ടികളിന്മേലുള്ള അവകാശം അര്‍ഹതപ്പെട്ടവര്‍ക്കായി മാത്രം നല്കുവിന്, ജട്ടിശാപമുണ്ടാവാതെ കാക്കുവിന്.!
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്ച, ഒക്ടോബർ 07, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
3 അഭിപ്രായങ്ങൾ:
എന്റമ്മോ ആ അവസാനവാചകത്തില്‍ അടിഞ്ഞുപോയി അണ്ണോ.. നമിച്ചു :)))
:-)
എന്ത്????ഒന്നും മനസ്സിലായില്ല ചേട്ടാ.... :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ