കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഓഗസ്റ്റ് 15, 2009

ആഡം ഫെറേറ - ദൈവേച്ഛ നടപ്പാക്കല്സിനു മനുഷ്യനിറങ്ങുമ്പോള്‍

സകലതും സൃഷ്ടിച്ച ശക്തിമാനായ ദൈവത്തിന്റെ ഇച്ഛ നടപ്പാക്കാന്‍ മനുഷ്യന്‍ ഇറങ്ങിത്തിരിക്കുമ്പോളെല്ലാം മനുഷ്യന്റെ സഹജീവികളും ചുറ്റുമുള്ള ചരാചരങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാട് തെല്ലൊന്നുമല്ല. ചരിത്രത്തില്‍ ഇന്നു വരെയും "ദൈവേച്ഛ നടപ്പാക്കല്‍" എങ്ങും എത്തിയിട്ടുമില്ല. ഇന്നും നമ്മളെല്ലാം പലതരത്തില്‍ അനുഭവിക്കുന്നതും ഈ ഇച്ഛ നടപ്പാക്കലിന്റെ പരിണിത ഫലങ്ങളാണു്. നശീകരണായുധങ്ങളും തീവ്രവാദവും എല്ലാം ഈ "ഇച്ഛ നടപ്പാക്കല്‍സിന്റെ" ഏമ്പക്കങ്ങളാണു്.

കൊല്ലാന്‍ മനുഷ്യനുള്ളിടത്തോളം ഈ മാതിരി "ഇച്ഛ നടപ്പാക്കല്സ്" ചരിത്രത്തിലുണ്ടാവുകയും ചെയ്യും.

ആഡം ഫെറേറ
എനിക്കേറ്റം ഇഷ്ടപ്പെട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയനാണു് - കോമഡി സെന്‌‌ട്രലിലും മറ്റും അങ്ങോരുടെ ഷോകള്‍ വരാറുണ്ട്. കാണാന്‍ സാധിക്കുമെങ്കില്‍ ചാന്‍സ് വിടരുതേ..!

ആഡത്തിന്റെ ഒരു സ്റ്റാന്‍ഡപ്പ് ഷോവിലെ കഷ്ടി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ളിപ്പ് - ദൈവേച്ഛ നടപ്പാക്കല്‍സിനെ പറ്റി സമാനമായൊരു വീക്ഷണമാണു് അങ്ങോര്‍ക്കുമെന്നതിനാല്‍ ഇവിടെ എംബഡ് ചെയ്യുന്നു.

ഗോഡ് ഈസ് ഗോയിങ്ങ് റ്റു ഗെറ്റ് അസ് ഓള്‍ കില്‍ഡ്.!
വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഇവിടെ നോക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index