കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഓഗസ്റ്റ് 16, 2009

പനിയുണ്ടോന്നറിയാന്‍

പന്നിപ്പനിയുണ്ടോ എന്നു സംശയം തീര്‍ക്കാന്‍ കേരളത്തില്‍ യാതൊരു നിര്‍വാഹവുമില്ലത്രേ. രോഗികളുടെ സ്രവങ്ങളുടെ പരിശോധന നടത്തുന്നത്, മറ്റെങ്ങാണ്ടോ ആണു (ദില്ലി?) പോലും. എല്ലാ വര്‍ഷവും നമുക്ക് ചിക്കന്‍ ഗുനിയ, ഡെങ്ക്, തുടങ്ങിയ മുമ്പ് കേട്ട് കേള്‍വിയില്ലാത്ത രോഗങ്ങള്‍ പരിചയപ്പെടാന്‍ സാധിക്കുന്നുണ്ട്. ഇത്തവണ, പന്നിപ്പനിയും.





കേരളത്തില്‍ തന്നെ ഇത്തരം പരിശോധനകള്‍ നടത്താനുള്ള സംവിധാനം വേണം. ഗോസായിയുടെ പരീക്ഷണശാലയിലേക്കു് സാമ്പിളുകള്‍ അയച്ച്, അവയുടെ പരിശോധനാഫലം ഗോസായിയുടെ സൗകര്യം പോലെ തിരികെ വരുമ്പോഴേക്കും ടെന്‍ഷനടിച്ച് ആളുകള്‍ വടിയാവും. ഈ സ്ഥിതി മാറണം - മൈക്രോബയോളജിയും വൈറല്‍ ടെക്നോളജിയും ഒക്കെ പഠിച്ച പിള്ളേരും പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇഷ്ടം പോലെ കേരളത്തിലുണ്ടല്ലോ? സായിപ്പിനു് ആദ്യം പിടിച്ചതു കൊണ്ട് പന്നിപ്പനിയുടെ വൈറല്‍ സിഗ്നേച്ചര്‍ എന്താണെന്നും വ്യ്ക്തമായ രേഖകളുണ്ട്. കേരളത്തില്‍ തന്നെ ഇത്തരം പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടാവണം.

കേരളീയരിക്കാര്യത്തില്‍ ഗോസായിയില്‍ നിന്നും മുക്തി നേടണം. സ്ഥാനമാനങ്ങളുള്ളവര്‍ക്ക് പറന്ന് നടന്ന് ചികില്സ തേടാമെങ്കിലും, നാട്ടില്‍ തന്നെ ഇതിനുള്ള സൗകര്യങ്ങളുണ്ടെങ്കിലല്ലേ നമ്മെ പോലുള്ള സാധാരണക്കാര്‍ക്ക് ഗുണമുണ്ടാവൂ?

1 അഭിപ്രായം:

ചാണക്യന്‍ പറഞ്ഞു...

ഇവിടെ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പരിശോധനക്കുള്ള സൌകര്യമുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിൽ പരിശോധനക്കുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ അനുവദവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്...ഹാ കഷ്ടം....!!!!!

അനുയായികള്‍

Index