വല്ലപ്പോഴും ഒരു ബിയറടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം അല്ലേ?
ബിയര്‍ വിരോധികളുണ്ടെങ്കില്, നിങ്ങള്‍ക്ക് സമാധാനം..!
എന്തായാലും, എനിക്ക് ഇഷ്ടപ്പെട്ട ഒരു ബിയര്‍ ഇവിടെ അവതരിപ്പിക്കുകയാണു് - ബ്ളൂമൂണ്‍. ബെല്‍ജിയന്‍ സ്റ്റൈല്‍ വീറ്റ് എയ്ല്. ഗോതമ്പ് ധാന്യവും, മല്ലിയും ചേര്ന്നതിനാലാവണം മറ്റ് ബിയറുകളില്‍ നിന്നും ഇതു വേറിട്ട് നില്‍ക്കുന്നത് എന്നു എന്റെ തോന്നല്‍.
വന്‍കിട ബിയര്‍ നിര്‍മ്മാതാക്കളായ കൂര്‍സ് തന്നെയാണു് ഇതിനും പിന്നില്‍. എന്നാലോ കുപ്പിയിലോ പാക്കറ്റിലോ എങ്ങും കൂര്‍സിന്റെ യാതൊരു ചിഹ്നവുമില്ല താനും. അതിനുള്ള കാരണമോ? "Coors does not actively advertise the fact that the brew is owned by Coors on the belief that being associated with a major national brewery would diminish its credibility among aficionados. Blue Moon is instead branded as being brewed by the "Blue Moon Brewing Company."
അതെന്തുമാവട്ടെ, ഇനി തരം കിട്ടുമ്പോള്‍ ഒരു ബ്ളൂമൂണും അതില്‍ ഓറഞ്ചിന്റെ ഒരല്ലിയും ഇട്ടൊരു പിടി പിടിപ്പിച്ചു നോക്കൂ.
കുടുംബം വെളുത്തു പോയാല്‍ കുറ്റം പറയരുത്, കേട്ടല്ലോ..!?
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്ച, മേയ് 27, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
7 അഭിപ്രായങ്ങൾ:
നുമ്മടെ ഫേവറേറ്റ് കൊറോണ ആണിപ്പോള്‍. ഒരു നാരങ്ങാക്കഷണം തിരുകിയാല്‍ ഉഷാര്‍. പണ്ട് ഞാന്‍ ബല്ലന്റൈന്‍ ട്രിപ്ളെക്സ് എയ്ലിന്റെ ആരാധകനായിരുന്നു.. അതിവിടെ കിട്ടാനില്ല :( പിന്നെ ഹെയ്നക്കെന് ആണു അടുത്ത ചോയിസ്.
ബ്ളൂമൂണ്‍ എവിടേലും കണ്ടാല്‍ ഒന്നടിച്ചു നോക്കാം.. തേങ്ക്സ്!
അനുശോചനങ്ങൾ
ഹ ഹ ഹ..
വെള്ളറക്കാടിന്റെ കമണ്റ്റ് കലക്കി ..
ഞാനും അത് തന്നെ പറയുന്നു.. :)
അനുശോചിക്കാന്‍ ആരാണ് ചത്തത്?
ചിയേര്‍സ് പറയിന്‍
ഹഹഹ വര്‍ഗ്ഗ വഞ്ചകന്മാര് ബഷീറിനും പേരുച്ചരിക്കാന്‍ പ്രയാസമുളള സുഹൃത്തിനും ബിയറിന്റെ നാമത്തില്‍ മാപ്പ്. പുതിയ നായകനെ പരിചയപ്പെടുത്തിയതിനു നന്ദി, കൃതാര്‍ത്ഥ! ധന്യനാകുന്നു. ബിയര്‍ ക്രമം ഇങ്ങനെ. കല്യാണി, ഗോര്‍ഡന്‍ ഈഗിള്‍, ആര്.സി, ഫോസ്റ്റര്‍.. ബിയര്‍ ആരാധര്‍ക്കു ചിയേഴ്സ്, മറിച്ചുള്ളവര്‍ക്ക് ഒരു സ്മോള്‍ മന്മഥന് സാര്‍!
ചിയേഴ്സ്....!!
ഇതു പ്രവാസിയല്ലേ.?
ബീർ അടിച്ചാലും മരിക്കും അടിച്ചില്ലേലും മരിക്കും....
ആശംസകൾ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ