ഇപ്പോള്‍ കുറേ നാളായിട്ട് ഒരു കുഴപ്പവുമില്ല എന്നൊരു സിമിലര്‍ സര്‍ട്ടീറ്റ് , ബോംബെ സ്ഫോടനത്തിന്റെ പുകയടങ്ങുന്നതിനു മുമ്പേ തന്നെ അതിന്റെയും (അതു പോലെ , വന്നതും വരാനിരിക്കുന്നതുമായ അനവധി ഭാരതവിരുദ്ധ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും) മൊത്തവിതരണക്കാരായ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കു് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ചാര്‍ത്തി കൊടുക്കുന്നുവെന്ന മാതൃഭൂമി വാര്‍ത്ത ഇവിടെ ക്വോട്ടുന്നു:
ഐ.എസ്.ഐ.ക്ക് ഇപ്പോള്‍ ഭീകരബന്ധമില്ലെന്ന് പാകിസ്‌താന്‍
ന്യൂയോര്‍ക്ക്: പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.ക്ക് ഇപ്പോള്‍ ഭീകരരുമായി ബന്ധമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. ജനാധിപത്യസംവിധാനത്തെ പൂര്‍ണമായി പിന്തുണയ്‌ക്കുന്ന സൈനികനേതൃത്വമാണ് പാകിസ്‌താനിലുള്ളതെന്ന് എ.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി അവകാശപ്പെട്ടു. ഭീകരരോട് മൃദുസമീപനം കൈക്കൊള്ളുന്ന വ്യക്തിയല്ല ഐ.എസ്.ഐ. മേധാവി സുജപാഷയെന്ന് ഉത്തമബോധ്യത്തോടെ പറയാന്‍ പറ്റും. രാജ്യത്തെ ജനകീയസ്ഥാപനങ്ങളെ സൈനികമേധാവിത്വം എങ്ങനെയാണ് ദുര്‍ബലപ്പെടുത്തിയതെന്ന് വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ് സൈനികമേധാവിയാ |
ഹൊ..!
ഇതില്‍പ്പരം നമുക്ക്, ഇന്ത്യാക്കാര്‍ക്ക് ആനന്ദലബ്ധിക്ക് എന്തു വേണം...? പ്രതിരോധചെലവു കുറയുന്ന നിലയ്ക്ക് ജീ.ഡീ.പി.യുടെ നല്ലഭാഗവും ഇനി നമ്മുടെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് കിട്ടുമല്ലോ.
(ആര്‍ടെയോ നല്ലയോഗം കാരണം ഇവരൊന്നും കേന്ദ്രം ഭരിക്കുന്നില്ല, അല്ലേല്‍ ഇനി ടി. സര്‍ട്ടീറ്റിന്റെ ബലത്തില്‍ ഐ.എസ്.ഐ.-യെ പ്രണയിക്കാനാവും നെട്ടോട്ടം.)
നമ്മളു കണ്ണടച്ചാല്‍ പിന്നെ ആരും നമ്മളു കാണിക്കുന്നത് കാണില്ലല്ലോ..?
5 അഭിപ്രായങ്ങൾ:
ഒരാള്‍ നന്നാവാന്നു വെച്ചാ അതിനും സമ്മതിക്കില്ലേ..
പ്രശംസനീയമായ പോസ്റ്റ്.
ഈയടുത്ത കാലങ്ങളില്‍ ഇത്രയും നല്ല ഒരൂ പോസ്റ്റ് വായിച്ചതേയില്ല!!! :)))
കഷ്ട്ടം തന്നെ. ദാരിദ്യം !!!!!!!!
കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ചാകരക്കാലം തന്നെ.
ഇടതുപക്ഷത്തെ ചൊറിയാൻ കിട്ടുന്ന ഒരു ചാൻസൂം വെറുതേ കളയല്ലെ.
പിഡിപി തീവ്രവാദി പാര്‍ട്ടിയൂടെ ബ്ലോഗ് വകതാവ് മി. കൂതറ തിരുമേനി മദനിയെ ഈ പോസ്റ്റിലേക്ക് അഭിപ്രായം അറിയിക്കാന്‍ വേണ്ടി ക്ഷണിക്കുന്നൂ.
പിഡിപി തീവ്രവാദി പാര്‍ട്ടിയൂടെ ബ്ലോഗ് വകതാവ് മി. കൂതറ തിരുമേനി മദനിയെ ഈ പോസ്റ്റിലേക്ക് അഭിപ്രായം അറിയിക്കാന്‍ വേണ്ടി ക്ഷണിക്കുന്നൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ