കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, മാർച്ച് 04, 2009

സീത സിങ്സ് ദ ബ്ളൂസ് (സീതയുടെ പാട്ടുകള്‍)

പോസ്റ്റില്‍ നിന്നാണു് സീത സിങ്ങ്സ് ദ ബ്ളൂസ് (Sita Sings the Blues) എന്ന സിനിമയെ പറ്റി അറിയുന്നത്. വീട്ടിലെത്തിയ ഉടനെ, കാണുകയും ചെയ്തു - എന്തിനു ഏറെപ്പറയുന്നു, നല്ല ഉഗ്രന്‍ സിനിമ. ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം, ആര്‍ക്കും കാണാം, ഡൗണ്‍ലോഡാം എന്നതു കൊണ്ട് വിവരിച്ച് സമയം കളയുന്നില്ല.

ഏകദേശം ഒരു മണിക്കൂര്‍ ഇരുപത്തൊന്നു മിനിറ്റ് ദൈര്‍ഘ്യം. സമയമുണ്ടോ? ദാ, ഗൂഗിള്‍ വീഡിയോവില്‍ ഇവിടെ നിന്നും സ്ട്രീം ചെയ്തു കാണാം - അതല്ല, ഡൗണ്‍ലോഡി നല്ല റെസല്യൂഷന്‍ ഉള്ളവ കാണാന്‍ സൗകര്യമുള്ളവര്‍ ഇവിടേക്ക് ചെല്ലുക.

തിരുവനന്തപുരം ടെക്നോ‌‌പാര്‍ക്ക് ഞാനാദ്യമായിട്ട് "നേരില്‍" കാണുന്നത് ഈ സിനിമേലാ..! :)




ഇന്റര്‍വെല്‍ സമയത്തെ രാവണന്‍


മറ്റൊരു ഫ്രെയിം പോസ്

വന്നു വന്നു് ബോളിവുഡ് കൊമേഴ്സ്യല്‍ സിനിമ മടുക്കുകയാണു്. പകരം, ഇത്തരം ഇന്നോവേറ്റീവ് സംരഭങ്ങള്‍ ആശ നല്‍കുന്നു. സിനിമായെടുക്കുന്നെങ്കില്‍ സായിപ്പ് എടുക്കണം എന്നതു ഒരു അപ്രൂവ്ഡ് ക്ളീഷേയാവുമോ എന്തോ..?

.

4 അഭിപ്രായങ്ങൾ:

വികടശിരോമണി പറഞ്ഞു...

ആകെ രസായിട്ടുണ്ട്...

Calvin H പറഞ്ഞു...

The movie was good.... :)

un പറഞ്ഞു...

ഈ സിനിമയെക്കുറിച്ച് ഞാന്‍ മുമ്പെഴുതിയിരുന്നു.
http://lemondesign.blogspot.com/2008/04/blog-post_25.html

Vadakkoot പറഞ്ഞു...

ഇത് വായിച്ച അന്ന് മുതല്‍ ഡൌണ്‍ലോഡ് ചെയ്ത് തുടങ്ങിയതാ.. ഇന്നാണ് കാണാനൊത്തത്. ഉഗ്രന്‍ എന്ന് പറഞ്ഞാല്‍ പോര.. അത്യുഗ്രന്‍.

Thanks for sharing :)

അനുയായികള്‍

Index