ഓപ്ര വിന്‍ഫ്രിയെ പറ്റി കേള്‍ക്കാത്തവരുണ്ടോ? (ഉണ്ടെങ്കില്‍, ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ ടെലിവിഷനിലെ വമ്പത്തിമാരിലൊരാളാണു്, അവരെ പറ്റി കൂടുതല്‍ അറിയാന്‍ വിക്കിപീഡിയ ലേഖനം , അല്ലെങ്കില്‍ ഓപ്ര.കോം എന്നിവ നോക്കുക) വല്ലപ്പോഴുമൊക്കെ ഓപ്ര ഷോ കാണാറുണ്ട്. വീട്ടുകാരിയുടെ റെക്കോര്‍ഡിങ്ങ് ലിസ്റ്റിലെ ഫേവറിറ്റ്സുകളില്‍ ഒന്നാണു് ഓപ്ര വിന്‍ഫ്രി ഷോ. (റിമോട്ട് കണ്ട്രോള്‍ ആര്‍ടെ കൈയ്യിലാണോ, ആയാളാണു് "അധികാരം കൈയ്യൊഴിയുന്നതു വരെ" ലിവിങ്ങ് റൂമിലെ മീഡിയ അഡ്‌വൈസര്‍. )
റിസഷന്‍ എന്ന വാക്ക് തുടര്‍ച്ചയായി കേള്‍ക്കാന്‍ തുടങ്ങിയതിനു ശേഷം മാത്രം ശ്രദ്ധയില്‍ പെട്ടതാണോ എന്തോ, ഓപ്രയുടെ ഷോ-കളില്‍ ഇപ്പ് മിക്ക റിമോട്ട് ഗസ്റ്റ്സ്റ്റും പങ്കെടുക്കുന്നത് സ്കൈപ്പ് വഴിയാണു്. എന്തു നല്ല ഐഡിയ അല്ലേ? നേരത്തെ, ഷോവില്‍ പങ്കെടുക്കേണ്ടവരെ ഓപ്രയുടെ ഷിക്കാഗോ സ്റ്റുഡിയോവിലേക്ക് ഫ്ളൈ ചെയ്യിക്കണം, അവരുടെ താമസ ചെലവ് വഹിക്കണം - ഇത് അതൊന്നും വേണ്ടല്ലോ - ഏറി വന്നാല്‍ സ്കൈപ്പ് ഒക്കെയുള്ള ഒരു ലാപ്‌ടോപ്പ് അയച്ചു കൊടുക്കണം. അവരവരുടെ ലിവിങ്ങ് റൂമില്‍ നിന്നു തന്നെ ഓപ്രയുടെ ഷോവില്‍ പങ്കെടുക്കാം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാം. ഇതിനെ പറ്റി കൂടുതല്‍ ഇവിടെ കാണാം.
നല്ല ചോയ്സ്..! ഗുഡ് വര്‍ക്ക്..!
സ്കൈപ്പും ഞാനും:
എനിക്ക് സ്കൈപ്പ് ഇഷ്ടമാണു - ആദി കാലം മുതല്‍ക്കേ അവര്‍ ലിനക്സ് ഡിസ്ട്രോസ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നതു ഒരു പ്രധാന കാരണം - ലിനക്സില്‍ ഒരു കാലത്ത് വോയ്സ് ചാറ്റ് ചെയ്യാന്‍ സ്കൈപ്പ് മാത്രമേ ഒരു ഉപാധിയുണ്ടായിരുന്നുള്ളൂ. വൈന്‍ എമുലേറ്ററും ലിബ് ജിങ്കിളും ടപ്പിയോക്കയും എമ്പതിയും ഒക്കെയുണ്ടായിട്ടും ഗൂഗിളിന്റെ ടോക്ക്, യാഹൂ മെസ്സെഞ്ചര്‍ തുടങ്ങിയവയുടെ ശബ്ദവാഹക കഴിവുകള്‍ ഇപ്പോഴും ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ ഭയന്നകന്നു നില്‍ക്കുമ്പോഴാണു് ഇതെന്നു ഓര്‍ക്കണം.
1 അഭിപ്രായം:
off: most lcd projectors are not working with linux (ubuntu).. so i moved back to windows xp.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ