കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഫെബ്രുവരി 15, 2009

ഈ കടംകഥയുടെ ഉത്തരമറിയാമോ, ആര്‍ക്കെങ്കിലും?

പണ്ടെഴുതിയ കടംകഥയാകുന്ന വാർത്തകൾ എന്ന പോസ്റ്റ് ഇന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തിയത്, ദീപിക ദിനപത്രത്തില്‍ കണ്ട തീവ്രവാദിബന്ധം: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരേ മൊഴി എന്ന വാര്‍ത്തയാണു്.

ആളിന്റെ പേരൊഴിച്ച് ബാക്കിയെല്ലാം, അല്പം ഫാമിലി ഹിസ്റ്ററി വരെയും കൊടുത്തിട്ടുണ്ട്. വ്യംഗ്യ സാഹിത്യത്തിന്റെ ഉത്തുംഗശൃംഗം തേടി പത്രപ്രവര്‍ത്തനം മുന്നേറുമ്പോള്‍, അന്വേഷണ ഏജന്‍സികള്‍ക്ക് ശമ്പളം കൊടുക്കുന്ന സാധാ നികുതി ദായകനു്, ടി ഉത്തമ ഭാരതപുത്രനാര്‍ (?) എന്ന എളിയ ചോദ്യം പല പത്രങ്ങള്‍ മാറി മാറി വായിച്ചിട്ടും വലിയോരു കിണ്ടി വന്നു വിങ്ങി വിങ്ങി നില്‍ക്കുന്ന പോലെ മുട്ടി നില്‍ക്കുന്നു.

കടംകഥയുടെ ഉത്തരം വായനക്കാര്‍ക്കറിയോ? ലങ്ങേരാരാണെന്നു്?



5 അഭിപ്രായങ്ങൾ:

Umesh::ഉമേഷ് പറഞ്ഞു...

മദനി

ഗുപ്തന്‍ പറഞ്ഞു...

വരിയെടുത്ത എഴുത്തിന് ഏറ്റവും സ്കോപ്പുള്ളത് പത്രപ്രവര്‍ത്തനത്തിലാ‍ാണ് സര്‍. :)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇതാണ് യഥാര്‍ത്ഥ പത്ര (തറ ) പ്രവര്‍ത്തനം.... !
:)

Thaikaden പറഞ്ഞു...

Aalude peruparayilla, venamenkil thottu kaanichutharam - enna reethiyilulla 'thara' edapadu.

evuraan പറഞ്ഞു...

ആഹ് ഹാ ഹ -

പ്രളയത്തില്‍ പിണം നല്‍കുന്ന പ്രതീക്ഷ (കടപ്പാട്: സനാതനന്‍) വെറുതെയായി.

അങ്ങനെ പ്രതീക്ഷിക്കാനും മാത്രം വിവരക്കേട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടായതല്ല, അവര്‍ക്ക് വോട്ടെന്ന തിമിരം ബാധിച്ചതിലാണു്.

ഇടതും വലതും ഒന്നിനൊപ്പമുണ്ടായിരുന്നില്ലേ മദനിയെ കോവൈ ജയിലീന്നു വിടീക്കാന്‍. .?വോട്ട് കിട്ടിയാല്‍ ആരേം, ലാദനേം വരെ അപ്പനാക്കാന്‍ മടിയില്ലാത്ത പ്രീണന രാഷ്‌‌ട്രീയം. അഫ്സല്‍ ഗുരുക്കളും ബര്‍ണബാസുമാരും അപ്പോള്‍ ഇങ്ങിനെയാണു് ഊരിപ്പോരുന്നത്.

ആവാഹിച്ചു തറച്ച ആണി. അബദ്ധത്തില്‍ ഊരിയെടുത്തിട്ട്, പരവേശത്തോടെ എവിടേലും
വീണ്ടും തറച്ചിരുത്തി കൈയ്യൊഴിക്കാന്‍ ഇറക്കിയവരോടുമ്പോള്‍, കോവൈ ജയില്‍ നിതാന്ത ശാന്തതയോടെ കാത്തിരിപ്പുണ്ടെന്നും അവര്‍ക്കറിയാമല്ലോ..?

അനുയായികള്‍

Index