കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മേയ് 18, 2008

ജോണ്‍ ക്യു

ഡെന്‍സല്‍ വാഷിങ്ങ്ടണ്‍ അഭിനയിച്ച ജോണ്‍ ക്യു എന്ന ചിത്രം, 2002-ലാണു റിലീസായതു്. ആതുരസേവന രംഗത്തുള്ള ഹോസ്പിറ്റല്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കനിവില്ലായ്മ നിര്‍ദ്ദയം വരച്ചുകാട്ടുന്ന ചിത്രം പ്രമേയം കൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നു. അപായകരമായ ഹൃദയരോഗം ഡയഗ്നോസ് ചെയ്യപ്പെട്ട മകന്റെ ജീവന്‍ രക്ഷിക്കുവാന്‍ നെട്ടോട്ടമോടുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഒരു പിതാവിന്റെയും മാതാവിന്റെയും കഥ പറയുന്ന ജോണ്‍ ക്യു എന്ന സിനിമ.

ബ്യൂറോക്രസി കൊണ്ട് ഫലമില്ല എന്നു വരുമ്പോള്‍ ഒരു ഹോസ്പിറ്റല്‍ എമര്‍ജെന്‍സി റൂമിലുള്ളവരെ ബന്ദിയാക്കുന്നതും ഒക്കെയുള്ള കഥ ഈ ഭാഗങ്ങളില്‍ അല്‍പം സ്വല്‍പം മുഴച്ചു നില്‍ക്കുന്നു എന്നു തോന്നിയിരുന്നു.

ഡെന്‍സല്‍ വാഷിങ്ങ്ടണിന്റെ ഭാവതീക്ഷ്ണമായ അഭിനയത്തിന്റെ മൂല്യമറിയുവാന്‍ ഈ ചിത്രം മതിയാവും.

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/john_q2.png” cannot be displayed, because it contains errors.
ഡെന്‍സല്‍ വാഷിങ്ങ്ടണ്‍ ജോണ്‍ ക്യു എന്ന ചിത്രത്തില്‍..

ആറു വര്‍ഷങ്ങള്‍ക്കു് ശേഷം, ഈ ചിത്രം ഇപ്പോള്‍ സാദാ ടീവീ ചാനലുകളില്‍ എത്തിയിട്ടുണ്ട് - കാണാന്‍ സാധിക്കുമെങ്കില്‍, കാണുവാന്‍ മടിക്കേണ്ട എന്നര്‍ത്ഥം.
.

2 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

ഹൊ ഒരു ഒന്നൊന്നര സിനിമയായിരുന്നു കേട്ടോ അത്‌! എന്നിട്ടോ അങ്ങേര്‍ക്കക്കൊല്ലം ഓസ്കാറു കിട്ടിയത്‌ ടെയിനിങ്‌ ഡേയിലെ പൊട്ട റോളിനും!

ബാബുരാജ് ഭഗവതി പറഞ്ഞു...

സിനിമ കാണാന്‍ കഴിഞ്ഞില്ല..
പിന്നെ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കാമല്ലോ

അനുയായികള്‍

Index