ദൃശ്യ ശ്രാവ്യ് ഉപകരണങ്ങള്‍ (എന്നു വെച്ചാല്‍, ഓഡിയോ വിഷ്വ്ല് എക്വിപ്മെന്റ്സ് - ടീവി, റേഡിയോ, സൗണ്ട് സിസ്റ്റം, സീഡീ പേയര്‍ തുടങ്ങിയവ), കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഒക്കെ ഇല്ലാത്തവര്‍ ഈ വന്ന കാലത്തു് വിരളമാണു് ; ബൂലോകത്തു് പ്രത്യേകിച്ചും.
വോള്‍ട്ടേജ് വ്യ്തിയാനങ്ങളാല് ഇത്തരം ഉപകരണങ്ങള്‍ കേടാവുക (അടിച്ചു പോവുക?) എന്ന പ്രതിഭാസം കേരളത്തില്‍ ജനിച്ചു വളര്ന്നവര്ക്കു് പരിചിതമായ കാര്യങ്ങളാണു്. കേരളത്തിലെ ഏറ്റവും പുതിയ ജില്ലയായി, "വോള്ട്ടേജില്ലാ.." പ്രഖ്യാപിക്കണമെന്ന തമാശ കേട്ടു തഴമ്പിച്ചവരായിരുന്നു നമ്മള്. ഇത്തരം അടിച്ചു പോക്കുകള്‍ക്ക് പരിഹാരമായി, യു.പി.എസ്സ്., സ്റ്റെബിലൈസര്‍ തുടങ്ങിയവ ഉപയോഗിക്കാം എന്നു നമ്മുടെ സാമാന്യ ജ്ഞാനം.
ഓഡിയോ വെര്ഷന്
എങ്കിലും കഴിഞ്ഞ നാലഞ്ചു കൊല്ലമായി നാട്ടില്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട് - കൂടുതല്‍ പവര്‍ ട്രാന്‍സ്ഫോര്‍മറുകള്‍ വന്നു എന്നതും, കുറഞ്ഞ വോള്‍ട്ടേജിലും കത്തുന്ന വിളക്കുകള്‍, സ്വിച്ച് മോഡ് പവര്‍ സപ്ളൈ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വ്യാപകമായി, തുടങ്ങിയവ കാരണം വൈകിട്ട് ഏഴരയ്ക്കും വെളിച്ചത്തിലിരുന്നു് ടീവീ കാണാം എന്ന നിലയിലെത്തിയിട്ടുണ്ടെന്നു് അനുഭവം.
എന്നാല്‍, കാര്യമായ വോള്‍ട്ടേജ് വ്യതിയാനങ്ങളില്ലാത്ത രാജ്യങ്ങളിലെ പവര്‍ പോലും നേരിട്ട് സെന്‍സിറ്റീവ് ഉപകരണങ്ങളിലേക്കു കൊടുക്കുവാന്‍ പറ്റുന്നതല്ല - ഇലക്ട്രോ മാഗ്നറ്റിക് ഇന്റര്ഫെറന്സ് അഥവാ നോയ്സ് (ഒച്ച) അത്തരം ഉപകരണങ്ങള്‍ക്ക് മുരളിച്ചയും മൂളലും ഉണ്ടാക്കുന്നു. ചില സന്ദര്‍ഭങ്ങളിലാകട്ടെ, ഈ നോയ്സ്, ഉപകരണങ്ങളുടെ അടിച്ചു പോക്കിനു വരെയും കാരണമാവാം എന്നു അനുഭവം.
ഏതു രാജ്യത്തായാലും, ഏതു കറന്‍സി വിനിമയം ചെയ്താലും, ഗാഡ്ജെറ്റ് ഭ്രാന്തുണ്ടെങ്കില്, കീശ കുറെ കാലിയാക്കാതെ ലിവിങ്ങ് റൂമിലും മറ്റും ഇത്തരം ഉപകരണങ്ങള്‍ എത്തുകയില്ല. അവയെ മേലെ പറഞ്ഞ EMI നോയ്സില് നിന്നും രക്ഷിക്കാന്‍ വലിയ വിലയൊന്നും നല്‍കാതെ തന്നെ ഫില്‍റ്ററുകള്‍ വാങ്ങാന്‍ കിട്ടും.
ഇവിടെ, ഇപ്പോള്‍ ഞാന്‍ ഉപയോഗിക്കുന്നത്, ഈ സാധനമാണു് - DXPC101. പവര്‍ സര്‍ജ് (വോള്‍ട്ടേജ് വ്യതിയാനം) പ്രൊട്ടക്ഷന്‍ മാത്രമല്ല, പവര്‍ ലൈനിലെ നോയ്സ് ഫില്ട്ടറിങ്ങും ചെയ്യുന്ന ഈ സാധനം റൊമ്പ പിടിച്ചു. പവര്‍ ലൈന്‍ മാത്രമല്ല, വീട്ടിലേക്കു വരുന്ന കേബിള്‍ ലൈന്‍, ടെലിഫോണ്‍ ലൈന്‍ എന്നിവയും ഫില്‍റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട് ഇതില്‍. അനുഭവം ഗുരുവെന്നാണല്ലോ - ഇതു നല്ലതാണെന്നു് സാക്ഷ്യപെടുത്താന്, ഉപകരണങ്ങളുടെ ഇതില്ലാഞ്ഞപ്പോളത്തെ മുരളിച്ചയും മറ്റും അത്ര പെട്ടെന്നു മറക്കാനൊക്കില്ല. ആകെ മൊത്തം ടോട്ടല്‍ വറി ഫ്രീ സെറ്റപ്പ്, വിലയോ വലിയ കുഴപ്പമില്ലാത്തതും.
സത്ത: നമ്മള് കാശു കൊടുത്തു വാങ്ങിയ ഉപകരണങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം ഫില്‍റ്ററുകള്‍ കൂടി വാങ്ങണമെന്ന ബോധവല്ക്കരണമാണു് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
6 അഭിപ്രായങ്ങൾ:
Good article.This definitely will help malayalis understand about the need of filters. Way back on the late 90s when pcs poked first in middle class India, interference/spike filters were available in the market. I would be surprised to hear mallus are not aware of filters until now. Or are you talking about the same interference/spike filters or is this some new gadget?v
നല്ല ലേഖനം
ഉപകാരപ്രദം. കൂടുതല്‍ അറിയേണ്ടിയിരുന്നു.
നാട്ടില്‍ ഈ സാധനം (അല്ലെങ്കില്‍, ഇതു പോലത്തേതു്) വാങ്ങാന്‍ കിട്ടുമോ?
ഒന്നു് രണ്ടു് മെമ്മറി ഡിമ്മും രണ്ട് കോര്‍ഡ് ലെസ്സ് ഫോണുകളും പണ്ടാരടങ്ങി നാട്ടിലിരിപ്പുണ്ട്.
.
വളരെ ഉപകാരപ്രദമായ ലേഖനങ്ങളണീതിലെയെല്ലാം. ഞാന്‍ തേടി കണ്ടുപിടിക്കുകയായിരുന്നു
ഹലോ
എന്റെ ബ്ലോഗ് ബ്ലൊഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ താല്പര്യം
തനി മലയാളത്തില്‍ ഒന്നു ലിസ്റ്റ് ചെയ്യപ്പെടണം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ