കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഫെബ്രുവരി 09, 2008

പീ.ഡി.എഫ്. ബൂലോഗങ്ങള്

കൈവെള്ളയിലെ ബൂലോഗങ്ങള് എന്ന പേരില് 2006-ലിട്ട ഒരു പോസ്റ്റില്, മലയാളം ബ്ളോഗ് പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് നേരിട്ട് ഡൗണ്ലോഡാനൊരു സൗകര്യം ഉണ്ടായിരുന്നെങ്കില്, എന്നാഗ്രഹിച്ചിരുന്നു.

ആപ്പീസിലേക്കും തിരിച്ചുമുള്ള ബസ്സ് യാത്രയ്ക്കിടയില് ഇരുന്നുറങ്ങാതെ , pdf reader സപ്പോര്ട്ടു് മാത്രമുള്ള ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസ് മലയാളം ബ്ളോഗ് വായനയ്ക്ക് ഉപയോഗിക്കണം എന്ന ആഗ്രഹം 2007-ല് കലശലായി.

എന്തായാലും ഒടുക്കം, 2008-ല് :) പീഡീഎഫ് ഫയലുകള് നേരിട്ട് ഡൗണ്‌‌ലോഡാനൊരു സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നു. വിഷയമനുസരിച്ച് വര്ഗ്ഗീകരണത്തിനു (category) വന്നിട്ടുള്ള പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് ഇവിടെ നിന്നും ഡൗണ്ലോഡാവുന്നതാണു്.

ഉദാഹരണം: (1) ബ്ലോഗുവാരഫലം തുടങ്ങുന്നു -- ഉമേഷിന്റെ, ഇപ്പോള് വെടിതീര്ന്ന് നിലയില് അനാഥമായി കിടക്കുന്ന ബൂലോകവാരഫലം എന്ന ബ്ളോഗിലെ ഒരു പോസ്റ്റിന്റെ പീഡീഎഫ് ഫയല്. (2) ഇന്റര്‍നെറ്റിലെ ആദ്യമലയാള കമന്റുകള്‍ - നെറ്റിലെ ആദ്യകാല മലയാള കമന്റിനെ പറ്റിയുള്ള വിശ്വത്തിന്റെ 2005-ലെ പോസ്റ്റിന്റെ പീഡിഎഫ് ഫയല്.

മലയാളം ഫോണ്ടില്ലാത്തവയും സപ്പോര്ട്ടില്ലാത്തതുമായ ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസുകള്, മലയാളം സെറ്റപ്പല്ലാത്ത പീസികള്, ബ്ളോഗ് സൈറ്റുകള് ബ്ളോക്കായിരിക്കുന്ന ആപ്പീസുകളില് പണിയെടുക്കുന്നവര്ക്കും -- ഈവക സന്ദര്ഭങ്ങളിലും മലയാളം ബ്ളോഗ് വായന സാധ്യമാക്കുവാന് ഈ സംവിധാനം ഒരു ചെറിയ അളവു വരെയെങ്കിലും ഒരു സഹായമാവും എന്നു കരുതുന്നു.

അഭിപ്രായങ്ങള് സദയം അറിയിക്കുക, നന്ദി.

ലിങ്ക്


കുറിപ്പ്: അപൂര്‌‌വ്വം ചില ലിങ്കുകള് ഒരു പക്ഷെ പ്രവര്‍ത്തനരഹിതങ്ങളാവാം. പയ്യെത്തിന്നാല്, പനയും തിന്നാം -- കാറ്റഗറി തിരിക്കുവാന് വന്നിട്ടുള്ള മൊത്തം പോസ്റ്റുകളും പീഡിഎഫിലോട്ട് കണ്‌‌വെര്ട്ടിത്തീരാന് ഒരു ദിവസം കൂടിയോ മറ്റോ വേണ്ടി വരും..

5 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

Great great! ഒരു ലോഡ് നന്ദി ഏവൂരാനെ. സ്വന്തം മടീപ്പുറോം ഓപ്പീസിലെ ഓസും ഒന്നും ഇല്ല്യാണ്ടേ വല്ലപ്പോഴും ഒക്കെ വിരുന്ന് പോവുമ്പോഴ് ആ വീടുകളില്‍ തന്നെ ചിലവഴിക്കേണ്ടി വരും. അപ്പോഴ് അവര്‍ടേ മിഷീനില്‍ ഒരു മലയാള ഏടാകൂടോമ്ം ഉണ്ടാവില്ല. അവിടെ ഇരുന്ന് അഞലീം ഒക്കെ ഡൌണ്‍ലോടാക്കുന്നതും ശരിയല്ലല്ലോ. ഇത് തന്നെ കൊച്ചീലെ ചില കഫേകള്‍ഊടേ സ്ഥിതീം. നന്ദി പിന്നേമ്മ്. എങ്ങനെ തന്ന് തീരോ ആവോ.

-അതുല്യ

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കൊള്ളാം. വളരെ ഉപകാരപ്രദം.

Pongummoodan പറഞ്ഞു...

പ്രജോജനപ്രദം. നന്ദി.

Onlooker പറഞ്ഞു...

.

ശ്രീ പറഞ്ഞു...

നല്ല കാര്യം തന്നെ.
:)

അനുയായികള്‍

Index