കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, നവംബർ 20, 2007

ഫ്ളിക്കെണി

അങ്ങിനെ പവനായി (ഒടുവില്‌) ശവ‌മായി

ഫ്ളിക്കറി‌ല്‌ കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട്:

ചിത്രം‌‌ 1: ഫ്ളിക്കര്‍ കെണി = ഫ്ളിക്കെണി


ഹോ..! എന്തൊക്കെ ബഹളമായിരുന്നു? യാഹൂ വലിപ്പിക്കില്ല, അവരു ഏറ്റവും നല്ലയാള്ക്കാരാ..! ഒരു കൈ തല്ലുമ്പോള് മറു കൈയാല്‌ തഴുകുന്ന ടീമാണു്‌..!

അരിശം കൊള്ളിക്കുന്നത് അവരുടെ ഹൈജാക്കിങ്ങ് തന്ത്ര‌മാണു്‌ -- ഇനി മുതല് ഫ്ളിക്കറില്, ഏറ്റവും അവസാനത്തെ 200 എണ്ണം മാത്രമേ കാണാനും അക്സസ്സ്‌ ചെയ്യാനും ഒക്കൂ..! യാഹൂ ഫോട്ടോസ് പൂട്ടിയപ്പോള് ഇതില്‌ പെട്ട് പോയവര്‍ക്ക് ‌ പുറത്തിറങ്ങാനാവാത്ത വിധം നാലു മാസങ്ങള്ക്കകം കതകുകള് അടയ്ക്കുമെന്ന് അവരുടെ ഫൈന്‍ പ്രിന്റിലുണ്ടായിരുന്നില്ല തന്നെ..!

അറേബ്യന്‍ രാജ്യങ്ങളില് ഫ്ളിക്കറ്‌ ബാന‍്ഡ് ആണെന്നതില് വലിയ വിഷമം ഇനി വേണ്ട എന്നൊരു ഗുണം ഇതിനില്ലാതില്ല. ഹാ ഹാ ഹാ..!

നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെ, അടുത്ത മേച്ചില്‌പ്പുറം തേടാം. ഒന്നു രണ്ട് ഡീവീഡികള്‌ നിറയെ പോട്ടങ്ങളുടെ ബായ്ക്പ്പും കൈയ്യില് കരുതാം. എന്നാലും ഇവര്‍ക്ക് തുട്ട് കൊടുക്കുന്ന പ്രശ്ന‌മില്ല..!

എന്തായാലും അന്ന്‌ അമ്പി പറഞ്ഞതു അച്ചട്ടായി:

യാഹൂന്റെ ഒരു സര്വീസിലും അത്ര വിശ്വാസം പണ്ട് മുതലേയില്ല. ഹോട്ട്മെയിലും അവന്മാരുമൊക്കെ ഇപ്പം ഞങ്ങളിത് പേയ്ഡാക്കുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പൊ കുറേ കോണ്ടാക്റ്റ്സും കയ്യില്‍ കിട്ടിയതുമൊക്കെ വാരിയെടുത്ത് റെഡിഫിലേയ്ക്കും അവിടുന്ന് ജീ മെയിലിലേയ്ക്കും ഓടിയയാളാണ് ഞാന്‍.എന്തായാലും ജീ മെയിലിനോട് അത്തരമൊരു അവര്‍ഷനില്ല. എന്തുകൊണ്ടാണെന്നറിയില്ല..ഗൂഗിളിനെ വല്യ വിശ്വാസമാണ്..അന്ധവിശ്വാസമാണെന്ന് നല്ല ഉറപ്പുണ്ട്..:) കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചാല്‍ അത്ര ദുഖിയ്ക്കേണ്ടല്ലോ..അവസാനം ഒരു സുപ്രഭാതത്തില്‍ 'പത്ത് പൗണ്ട് തന്നില്ലേല്‍ ലോഗിന്‍ ചെയ്യണ്ടാ കുട്ടാ ' എന്നൊരു മെസേജ് വന്നാല്‍ സങ്കടപ്പെടേണ്ടല്ലോ..:)

6 അഭിപ്രായങ്ങൾ:

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ഇതുതന്നെയല്ലെ പണ്ട് usa.net ചെയ്തത്? ഇ-മെയില്‍ ആദ്യമായി ഫ്രീ അക്കൗണ്ടില്‍ നിന്നും ചാര്‍ജ്ജ് ചെയ്യാന്‍ തുടങ്ങിയത് അവരല്ലേ?

ഹരിത് പറഞ്ഞു...

ശരിയാ ഏവൂരാനേ, ഒറ്റ ഒരുത്തനേം വിശ്വസിക്കാന്‍ കൊള്ളില്ല.

അതുല്യ പറഞ്ഞു...

ഏവുരാനേ, ഞാനിപ്പോഴ് സത്യമായിട്ടും ചെയ്യുന്നത്, പ്രിയപ്പെട്ട കുറച്ച് പ്ടമൊക്കേനും , ഷെയ്ര്ര്ഡ്.കോമില്‍ വേറ്ഡ് ഫയലില്‍ പടം പേസ്റ്റ് ചെയ്ത് ആ വേറ്ഡ് ഫയലിനു പാസ്വേറ്ഡിട്ട് സൂക്ഷിയ്കുകയാണു. സംഗതി തീരെ ഔട്ട്ഡേറ്റട് ആണെങ്കിലും അവിടെ കിടന്നോളുംന്ന് തോന്നുന്നു ....ഷെയേര്‍ഡ്.കോം. അവരും ചതിയ്കോ?

കല്യാണി പറഞ്ഞു...

ഫ്ലിക്കറില്‍ പുതിയ പടങ്ങള് ഡിലീറ്റ് ചെയ്താല്‍ പഴയത് കാണാന്‍ പറ്റുമോ?

Siju | സിജു പറഞ്ഞു...

ഗൂഗിളിനു മുന്നില്‍ യാഹു അടിയറവു പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് അവരിങ്ങനെ ചെയ്യുമെന്ന് കരുതിയില്ല

കയ്യില്‍ ബാക്കെപ്പെടുത്തു വെച്ചാല്‍ ഇവന്മാരെയൊന്നും പേടിക്കേണ്ടല്ലോ..

absolute_void(); പറഞ്ഞു...

ഫ്ളിക്കെണി തന്നെ. ഡേവിയന്റ്‍ ആര്‍ട്ടില്‍ സ്ഥലമുണ്ടാകുമോ ആവോ?

അനുയായികള്‍

Index