കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, നവംബർ 18, 2007

ശര്‍ക്കര‌ക്കുടം

കഴിഞ്ഞ ദിവസം ദീപികയില് കണ്ട വാര്‍ത്തയാണു്‌ ആധാരം. ഇന്നു വരെ ഒരു ഇന്ത്യന്‍ ക‌മ്പനിയും ചെയ്യാത്ത ഒരു കാര‍്യം ചെയ്യാന്‍ റിലയന‍്സിനു സാധിച്ചു.


വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്:


തട്ടിയുടഞ്ഞ ശര്‍ക്കരക്കുടത്തില്, മറ്റുള്ളവര്‍ക്കൊപ്പം കൈയ്യിട്ടു വാരാന്‍ അവരും തയാറായി. മറ്റ്‌ രാജ്യങ്ങള്ക്ക്‌ ആവാമെങ്കില്, പിന്നെന്താ ന‌മുക്ക്‌ മാത്രം‌‌ ആ എണ്ണ കത്തിച്ചാലൊക്കില്ലേ?

തീര്‍ച്ചയായും പറ്റും.

സോറി എന്ന വാക്കു്‌ പോലെ, എന്തിനും ഏതിനും [കുറേക്കഴിഞ്ഞ്] ഉപയോഗിക്കാവുന്ന ഒരു വാക്കു കൂടിയുണ്ട് - ചരിത്രം‌‌. പണ്ട് വാസ്‌കോഡി ഗാമയുമായി കോഴിക്കോടു പിണങ്ങിയപ്പോള്, കൊച്ചി അങ്ങേരോട് ഇണങ്ങി നിന്നിരുന്നു‌. കൊച്ചിയിലായാലും കോഴിക്കോട്ടായാലും പറങ്കിയെന്നും പറങ്കി തന്നെയെന്നു്‌ മനസ്സിലാക്കാന്‍ കഴിവില്ലായിരുന്നുവെന്ന തെറ്റ്‌ ചരിത്രം‌‌ എന്ന പേരില്‌ ഇപ്പോളൊതുങ്ങും.

ഭാവിയില് റിലയന‍്സിനെ ചരിത്രം‌‌ പഴിക്കാതിരിക്കട്ടെ...!

5 അഭിപ്രായങ്ങൾ:

കുടുംബംകലക്കി പറഞ്ഞു...

തിന്മയില്‍ നിന്നും രൂപംകൊണ്ട ഒരു സ്ഥാപനത്തില്‍ നിന്നും ഇതില്‍ക്കൂടുതല്‍ എന്താ പ്രതീക്ഷിക്കേണ്ടത്?

Anivar പറഞ്ഞു...

ഏവൂരാനെ, ദ പോളിസ്റ്റര്‍ പ്രിന്‍സ് എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? റിലയന്‍സ് എന്ന സാമ്രാജ്യം നിര്‍മ്മിക്കപെട്ടതിന്റെ (ലോകം മുഴുവന്‍ ധീരുഭായ് അംബാനിയുടെ മുഷ്ടിയിലായതിന്റെ)കൊള്ളാവുന്നതും കൊള്ളരുതാത്തതുമായ (അതായിരിക്കുമല്ലോ കൂടുതല്‍) കഥകളുടെ വിവരണമാണീ പുസ്തകം. ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെങ്കിലും ഈ പുസ്തകം കിട്ടാനില്ല. ആമസോണില്‍ ഞാന്‍ നോക്കിയപ്പോളൊക്കെ unavailable ആയിരുന്നു. ഒരു വര്‍ഷം മുന്‍പ് ഒരു സുഹൃത്തിന്റെ ഫോട്ടോകോപ്പി തന്നത്. പഴയ ചരിത്രത്തിന്റെ തുടര്‍ച്ചയേ ഈ കഥയും ആവുന്നുള്ളൂ.

അപ്പു പറഞ്ഞു...

വായിച്ചു ഏവൂരാനേ... എന്തുപറയാന്‍!

SAJAN | സാജന്‍ പറഞ്ഞു...

ബിസിനെസ്സ് കുറെയൊക്കെ ഒരു ചൂതാട്ടം അല്ലേ?
നേരിന്റെയും നെറിയുടേയുംബോഡറില്‍ കൂടെയുള്ള ഒരു ഒരു കറക്കിക്കുത്ത്, കിട്ടിയാല്‍ ഊട്ടി, ഇല്ലേല്‍ ചട്ടി..
ഇതുപോലെ എത്ര കറക്കികുത്ത് കഴിഞ്ഞാ അവരിത്രടം വരെയെത്തിയത്, ഒന്നില്‍ പിഴച്ചു എന്നു വിചാരിച്ചാ മതി!

വാല്‍മീകി പറഞ്ഞു...

കലക്ക വെള്ളത്തില്‍ അല്ലേ മീന്‍ പിടിക്കാന്‍ എളുപ്പം?

അനുയായികള്‍

Index