കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 10, 2006

ബൂലോക കൃതികളുടെ ബായ്ക്കപ്പ്

ചൊവ്വേ നേരെ കാര്യങ്ങള്‍ നടക്കുമ്പോഴും ഒരു സു‌പ്രഭാതത്തില്‍ എഴുതിയിട്ട പോസ്റ്റുകള്‍ കാലിയാകുന്നത്, തികച്ചും സംഭവ്‌യ‌‌മാണു. ബീറ്റായിലേക്ക് ചാടിയിട്ടോ ടെമ്പ്ലേറ്റ് മാറ്റിയതിനാലോ തുടങ്ങി ഒന്നിലധികം കാരണങ്ങളാല്‍, അല്ലെങ്കില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ (കാരിക്ക്) പൊടുന്നനെ ബ്ലോഗെഴുത്തില്‍ വിരക്തി തോന്നിയതിനാല്‍ ഒറ്റയടിക്ക് സ്വന്തം പോസ്റ്റുകള്‍ ഡിലീറ്റിയതിനാലോ -- ഇപ്രകാരം അനവധി കാരണങ്ങള്‍ കൊണ്ട് പോസ്റ്റുകള്‍ നഷ്ടപ്പെടാന്‍ എളുപ്പമാണു.

നഷ്ടപ്പെട്ട സ്വന്തം കൃതികളെ തിരികെ കൊണ്ടു വരാന്‍ ഒരു പക്ഷെ കഴിഞ്ഞേക്കും, ബ്ലോഗ് സെന്‍‌‌ഡ് വിലാസം വെച്ചിട്ടുള്ള ഈ-മെയില്‍ ഐ.ഡി.യില്‍ നിന്നോ മറ്റോ, അല്ലെങ്കില്‍ എഴുതിയതിന്റെ കോപ്പി സ്വന്തം പീസിയില്‍ സൂക്ഷിച്ചതില്‍ നിന്നോ, പിന്മൊഴികളില്‍ നിന്നോ മറ്റോ തിരികെ കൊണ്ടു വരാന്‍ സാധിച്ചെന്നു വരും. ആയതിലേക്ക് അല്പം സാങ്കേതിക ജ്ഞാനവും വേണ്ടതു തന്നെ എന്ന ചിന്ന കുഴപ്പമൊഴിച്ചാല്‍.

മറ്റൊരാള്‍ എഴുതിയ പ്രിയങ്കരങ്ങളായ കൃതികളാണു നഷ്ടപ്പെട്ടതെങ്കിലോ? ആയാള്‍ തിരികെ വരണമേ എന്നു കൊതിക്കുകയല്ലാതെ വലുതായി ചെയ്യാനില്ല.

ഇതിലേക്ക് ഒരു ചെറിയ പരിഹാരമെന്ന നിലയില്‍, കാറ്റഗറി തിരിക്കുവാന്‍ സബ്‌മിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന കൃതികളുടെ, ബായ്ക്കപ്പ് പ്രതികള്‍ ലഭിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.


വിഷയമനുസരിച്ച് വിഭാഗീകരണത്തിനു വേണ്ടി സബ്‌മിറ്റ് ചെയ്യപ്പെട്ടിട്ടുള്ള കൃതികളുടെ കോപ്പി ഇവിടങ്ങളില്‍ ലഭ്യമാണു:

ലിങ്ക് ൧
ലിങ്ക് ൨ബായ്ക്കപ്പ് പ്രതികള്‍ വേണമെന്നുണ്ടെങ്കില്‍ :

എഴുതിവയിലോ വായിച്ചവയിലോ താത്പര്യ‌‌‌‌മുള്ള കൃതികളുടെ (ഇന്‍‌ഡിീവിഡ്‌വല്‍ പോസ്റ്റിന്റെ, ബ്ലോഗിന്റെ മൊത്തമല്ല) യൂ.ആര്‍.എല്‍. (ഉദാഹരണം: http://chithrangal.blogspot.com/2006/08/blog-post_19.html) വിഷയമനുസരിച്ച് ഇവിടെയോ അല്ലെങ്കില്‍ ഇവിടെയോ കൊടുക്കുക.

തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്യ‌‌‌പ്പെട്ടിട്ടുള്ളവയെങ്കില്‍, വിഭാഗമനുസരിച്ചുള്ള ലിസ്റ്റില്‍ ചേര്‍ക്കപ്പെടുകയും, തുടര്‍ന്ന് നിശ്ചിത സമയത്തിനകം അതിന്റെ ബായ്ക്കപ്പ് പ്രതി മേല്പ്പറഞ്ഞിടത്ത് എത്തേണ്ടതാണു.

അഭിപ്രായങ്ങള്‍ സ്വാഗതം..!

സമര്‍പ്പണം: ഇഞ്ചിയ്ക്ക്..!

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഹഹ!എനിക്കൊരു കാര്യം ഇപ്പൊ മനസ്സിലായി. ഞാന്‍ നിങ്ങളെയൊക്കെ ഇത്രേം അധികം ഉപദ്രവിക്കുന്നുണ്ടല്ലേ? ഇപ്പൊ ഡാലീന്റെ പാലപ്പം ചീത്ത വിളി കേട്ടിട്ടിരിക്കണേയുള്ളൂ...
ശ്ശെടാ! ക്രിസ്തുമസ് ഒക്കെ വരുവല്ലേ? ഞാന്‍ അച്ചനോട് കുമ്പസാരിക്കുമ്പൊ, ബ്ലോഗില്‍ പരിചയപ്പെട്ട കുറേ മനുഷ്യരെ ഉപദ്രവിക്കുന്നുവെന്ന് എങ്ങിനാ ബ്ലോഗ് എന്താന്ന് അറിയാത്ത അച്ചനെ പറഞ്ഞ് മനസ്സിലാക്കാ? :)

വീട്ടുജോലികള്‍ ലാപ്സായിട്ടും ഇത്രേം ഒക്കെ പണികള്‍ ചെയ്യാന്‍ സമ്മതിക്കുന്ന ആ മിസ്സിസ്സ് ഏവൂര്‍ജിക്ക് എന്റെ പ്രണാമം! ;)

ഈ ഐഡിയ ശരിക്കും കൊള്ളാം.അടിപൊളി!ഞാന്‍ ചെയ്തു നോക്കില്ലാ. അപ്പൊ അഭിപ്രായം മുറക്ക് പറയാം...താങ്ക്സ്യൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

(അമ്മയാണെ, ഇനി മുതല്‍ ഞാന്‍ ബ്ലോഗില്‍ പണിയൂല്ലാ)

കലേഷ്‌ കുമാര്‍ പറഞ്ഞു...

നന്നായി ഏവൂരാനേ!

അഗ്രജന്‍ പറഞ്ഞു...

ഇത് വളരെ നല്ല കാര്യം ഏവൂരാനേ.

ആദിത്യനാഥ്‌ പറഞ്ഞു...

ഏവൂരാന്‍ജീ,

മലയാള സാഹിത്യം, സ്ഥലങ്ങല്‍, വ്യക്തികള്‍ തൂടങ്ങിയവക്കും വിഭാഗങ്ങള്‍ പണിയാമോ

അനുയായികള്‍

Index