കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, നവംബർ 25, 2006

മലയാളഭാഷ.ഓര്‍ഗ്ഗ്:::www.malayalabhasha.org

അങ്ങനെ ഞാനും കണ്ടു ഒടുവില്‍, മറ്റൊരു ബ്ലോഗനെ. പലകാര്യങ്ങള്‍ക്കും സഹകരിച്ചു് പോന്നിരുന്നുവെങ്കിലും ശനിയനെ ഞാനും, എന്നെ ശനിയനും ഇന്നു വരെ കണ്ടിട്ടുണ്ടായിരുന്നില്ല.

ഒടുവില്‍, ഇന്ന് ഞങ്ങള്‍ കണ്ടു മുട്ടി. (മുട്ടലിന്റെ ചിത്രങ്ങള്‍ പിന്നാലെ, ക്യാമറയുടെ കേബിള്‍ വീട്ടില്‍ ചെന്നിട്ട് തപ്പിയെടുത്തിട്ട്..!)

കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണ്, തനിമലയാളം ചുരുളിന്റെ ആവിര്‍ഭാവവും മറ്റും ചര്‍ച്ചാ വിഷയമാകുന്നത്. ഒടുവില്‍, തനിമലയാളം പേജ് വെളിച്ചത്ത് വന്നിട്ട് നവംബര്‍ 25-നു ഒരു വര്‍ഷം പൂര്‍ത്തിയായി എന്ന യാദൃശ്ചികത മനസ്സിലാകുന്നത് വളരെ ആ‍കസ്മികമായിട്ടായിരുന്നു.

എന്തായാലും, ഒന്നാം വാര്‍ഷികത്തില്‍ തന്നെ, ശനിയനെ കാണാന്‍ കഴിഞ്ഞത് കൊണ്ട്, ഒരു ഡൊമെയ്ന്‍ നെയിം കൂടി ഒത്തുകിട്ടാന്‍‌ ഉതകി..! മലയാളഭാഷ.ഓര്‍ഗ്ഗ് (http://www.malayalabhasha.org/) എന്ന ഡൊമെയ്ന്‍ നെയിം കൂടി ചേര്‍ത്തിരിക്കുന്നു.

തനിമലയാളം പേജുകളിലേക്ക് നീളുന്ന ലിങ്കുകള്‍:

1) തനിമലയാ‍ളം.ഓര്‍ഗ്ഗ് (http://www.thanimalayalam.org/)
2) തനിമലയാളം.ഇന്‍‌ (http://www.thanimalayalam.in/)
3) മലയാളഭാഷ.ഓര്‍ഗ്ഗ്‌ (http://www.malayalabhasha.org/)


ഫോര്‍ ദി (ടെക്നിക്കലി) ഇനിഷ്യേറ്റഡ്:


തനിമലയാളം.ഓര്‍ഗ്ഗ് , തനിമലയാളം.ഇന്‍ എന്നും രണ്ടു ഡൊമെയ്ന്‍ നെയിമുകളാണല്ലോ ഉണ്ടായിരുന്നത്. ഇതില്‍ ആദ്യത്തേത് എന്റെ സെര്‍വറിലും, രണ്ടാമത്തേത്, ശനിയന്റെ സെര്‍വറിലും ചെല്ലുന്നവയാണ്.

മലയാളഭാഷ.ഓര്‍ഗ്ഗ് എന്ന സൈറ്റിലെ ജെ.എസ്.പി. കോഡ്, ഇന്‍‌കമിംഗ്‌ ട്രാഫിക്കിനെ, രണ്ട് സെര്‍വറുകളിലേക്കും റാന്‍‌ഡമായി തിരിച്ചു വിടുന്നു. ആയതിനാല്‍, കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍
നടക്കും എന്നു പ്രത്യാശിക്കുന്നു.

(ഇനി, സെര്‍വറൊരെണ്ണം ചത്തു പോയാലോ മറ്റോ ട്രാഫിക്‍ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടുന്നതിനുള്ള ജെ.എസ്.പി. എന്‍‌ഹാന്‍സ്‌മെന്റ്സ്‌ -- ക്രമേണ എഴുതിയിടുന്നതാകുന്നു.)

(ഒപ്പം, ബ്രോഡ്‌ബാന്‍ഡ് നെറ്റും, 24x7 ഒരു ലിനക്സ് സിസ്റ്റമോടിക്കാനുള്ള കപ്പാകിറ്റിയും മനഃസ്ഥിതിയുമുള്ള ബൂലോകരുണ്ടെങ്കില്‍, “ഇന്നാ പിടിച്ചോ തനിമലയാളത്തിനു് ഒരു സിസ്റ്റം കൂടി..!” എന്നും പറഞ്ഞു മുന്നോട്ട് വരാനും താത്പര്യപ്പെടുന്നു..!)

:^)

22 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഏവൂ, :)

ഈ മഹാഭാഗ്യം( ശനിയമഹാരാജാവിനെ നേരിട്ടുകാണാനുള്ള) മൂന്നുമാസം മുന്‍പേ എനിക്കു വീണുകിട്ടി!
qw_er_ty

അതുല്യ പറഞ്ഞു...

ഏവൂരാനേ.. നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ... ആയുരാരോഗ്യ സൊഖ്യം രണ്ടാള്‍ക്കും.
--

ഒരു ദ്ര്ഷ്ടി പരിഹാര ഗണപതീടേ പടം അയച്ച്‌ തരാംട്ടോ രണ്ടാള്‍ക്കും.

Thomas K Prakash പറഞ്ഞു...

എങ്ങനെയാണു കൂട്ടുകാരെ ഈ ലിങ്കുകള്‍ ഉണ്ടാക്കുന്നത്‌. ഒന്നു പറഞ്ഞു തരാമോ.

അജ്ഞാതന്‍ പറഞ്ഞു...

തനിമലയാളം പേജിന് ഒരു വയസ്സു പൂര്‍ത്തിയായെന്നോ.
തനിമലയാളമേ പിറന്നളാശംസകള്‍.ഏവൂരാന്‍ ചേട്ടനും ശനിയന്‍ ചേട്ടനും അഭിനന്ദനങ്ങള്‍.നല്ല നല്ല സംരംഭങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.

പട്ടേരി l Patteri പറഞ്ഞു...

നന്ദി....
കീപ് ഗുഡ് വര്‍ക്ക് ഗോയിങ്ങ്....
ഓ ടൊ: ഈ ശനിയന്‍ ആളെങ്ങിനെ ;;)

myexperimentsandme പറഞ്ഞു...

അഭിനന്ദനങ്ങള്‍, നന്ദി, കടപ്പാട്...എല്ലാം...എല്ലാം.

അപ്പോള്‍ പലര്‍ക്കും ഇപ്പോള്‍ ശനിദശയാണല്ലേ :)

qw_er_ty

Kiranz..!! പറഞ്ഞു...

ഒന്നാം പിറന്നാളിനു എല്ലാ ആശംസകളും..!

ഖാദര്‍ പറഞ്ഞു...

തനിമലയാളത്തിനും അണിയറ ശില്പികള്‍ക്കും
ഒന്നാം പിറന്നാള്‍ ആശംസകള്‍

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

എത്രപറഞ്ഞാലും തനിമലയാളത്തിന്റെ സേവനത്തിന്‌ ഉപമയില്ല. നന്ദി.

കാളിയമ്പി പറഞ്ഞു...

ഡയലപ്പമാണ്.64ബിറ്റ് AMD,512 റാം ,80gb hdd ഉണ്ട്..
കമ്പ്യൂട്ടര്‍ നിരക്ഷരനായ തലയാണ്.ബ്രോഡ് ബാന്റില്ല
എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

Abdu പറഞ്ഞു...

നന്ദി എനിക്കിഷ്ടമില്ലാത്ത വാക്കാണ്, പക്ഷെ ഞാനധികം ഉപയൊഗിക്കുന്ന വാക്കുകളില്‍ അതും ഉണ്ട്, പല ഭാഷകളില്‍.

നന്ദി, എനിക്ക് എന്നെ, എന്റെ വായനയെ, എന്റെ ഭാഷയെ, എന്റെ വേരുകളെ തിരിച്ചുതരുന്നതിന്,

അഭിനന്ദനങ്ങളും

അജ്ഞാതന്‍ പറഞ്ഞു...

ഏവൂരാനേ
പുതിയ ആളാണ്.

ഞാന്‍ റെഡി. എന്തു ചെയ്യണമെന്ന് ഉപദേശിക്കൂ.

അജ്ഞാതന്‍ പറഞ്ഞു...

I have DSL.
No computer/programming knowledge.
But, I am more than willing to join in.

If you think you can work something out, please tell me

warm regards,

അജ്ഞാതന്‍ പറഞ്ഞു...

I cannot log in

the above anony was me

divaswapnam

അജ്ഞാതന്‍ പറഞ്ഞു...

എവിടെയാ നിങ്ങള് കണ്ടുമുട്ടിയേ? അവിടെ കാറ്റും മഴയുമൊക്കെ ഉണ്ടായിരുന്നൊ? ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെ ഒരു നൂറ് കമന്റ് അടിച്ച് ഒരു കാറ്റും മഴയും ഉണ്ടാക്കായിരുന്നല്ലോ ഏവൂര്‍ജി? ഒഹ്,സോറി, നിങ്ങള് മീറ്റുമ്പൊ ഇവിടെ കാറ്റും മഴയും ഉണ്ടായാലും ആരു നോക്കും?

കേബിളാണൊ നിങ്ങള് രണ്ടാളും ഉപയോഗിക്കുന്നേ? കോംകാസ്റ്റ് കാര്‍ കേബിളില്‍ സെര്‍വര്‍ ഓടിക്കാന്‍ പാടില്ലാന്നൊക്കെ സമന്‍സ് ഇടക്കിടക്ക് ഇറക്കാറുണ്ടെന്ന് കേട്ടു.

പിന്നേയ് വീട്ടിലു DSL highspeed ഉണ്ട്. പൊടിപിടിച്ച് കിടക്കണ ഒരു കമ്പ്യൂട്ടറുമുണ്ട്. പക്ഷെ ലിനക്സിനെക്കുറിച്ച് അധികം ഒന്നും അറിയില്ല. പറഞ്ഞു തന്നാല്‍.....എന്നെ വിശ്വാസമുണ്ടെങ്കില്‍....വേറെ ആരുമില്ലെങ്കില്‍...... അങ്ങിനെ കുറേ ല്‍... ല്‍...ല്‍....ല്‍
:) :) (ഹോസ്റ്റുന്നോര്‍ക്ക് മലയാളത്തില്‍ ബ്ലോഗ് വേണമെന്ന് നിര്‍ബന്ധമാണൊ? ) :)

- ഇഞ്ചിപ്പേണ്ണ് ( ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ലല്ലോ )

അനംഗാരി പറഞ്ഞു...

ഏവൂ, ഒരു വര്‍ഷം പൂര്‍ത്തിയായ ഈ സംരംഭത്തിന് ആശംസകള്‍.

കം‌പ്യൂട്ടര്‍ ജ്ഞാനമില്ല.സഹായിക്കാന്‍ തയ്യാറാണ്.എന്താ വേണ്ടതെന്ന് പറഞ്ഞോളൂ.

ഓ:ടോ: ഞാന്‍ ഒരു ഇ-തപാല്‍ അയച്ചിരുന്നു. മറുപടി കിട്ടിയില്ലല്ലോ?

അനംഗാരി.

evuraan പറഞ്ഞു...

നന്ദി കൂട്ടരേ..!

അംബീ, ഡയലപ്പു പറ്റില്ലല്ലോ..! :( എങ്കിലും സഹായിക്കാമെന്ന്‍ പറഞ്ഞതിനു നന്ദി.

എങ്കിലും കാറ്റഗറി തിരിക്കാനുള്ള ഉദ്യമത്തില്‍ സഹകരിച്ചിരുന്നുവെങ്കില്‍ എന്നാശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ..


ദിവാ/പയ്യന്‍/ഇഞ്ചി/അനം‌ഗാരീ: ഇഞ്ചിയുടേതു പോലെ പൊടിപിടിച്ച് മൂലയ്ക്ക് കിടക്കുന്ന (പഴയ 386-പോലെയുള്ള) സിസ്റ്റമായാലും മതി. മോണിറ്റര്‍ പോലും നിങ്ങളുടെ ഇന്‍സ്റ്റലേഷന്‍ പരിപാടി കഴിഞ്ഞാല്‍ വേണമെന്നില്ല..

സഹായിക്കാന്‍ തയാര്‍. ആദ്യ ചുവട് അതില്‍ ലിനക്സ് ലോഡു ചെയ്യുക എന്നതാണ്. ഉബണ്ടുവായിരിക്കും അക്കാര്യത്തില്‍ (പുതിയവര്‍ക്കും) എളുപ്പം എന്നു കരുതുന്നു. (ആള്‍‌റെഡി മറ്റു ലിനക്സ് ഫ്ലേവറുകളോടുന്ന സിസ്റ്റമുണ്ടെങ്കിലും പോരട്ടെ..)

ലിനക്സ് ലോഡു ചെയ്യാന്‍ ഏറിയാല്‍ ഒരു മണിക്കൂര്‍ മതി, എന്നിട്ട്, ഒരു യൂസര്‍ ഐ.ഡി. ഉണ്ടാക്കി തരിക, ബാക്കി ഞാന്‍ ഇവിടെ നിന്നും തീര്‍ത്തോളാം. (ചിലരുടെ ഫയര്‍വാള്‍/റൌട്ടറ് -ല്‍ ഒരു പോര്‍ട്ട് ഫോര്‍‌വ്വേഡിംഗ് റൂളും വേണ്ടി വന്നേക്കും, അതും ഞാനേറ്റു..)

ഓരോത്തുരുടെയും വേഗമനുസരിച്ച് പതിയെ മതി...

ആദ്യം ഉബണ്ടു ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യണം. എന്നിട്ടതൊരു സീ.ഡി.യിലേക്ക് കോപ്പി ചെയ്യുക. ഒപ്പം എനിക്കൊരു ഈ-മെയിലും അയയ്ക്കുക: evuraan അറ്റ് thanimalayalam.org അല്ലെങ്കില്‍ gmail.com

ഇഞ്ചീ: അതൊന്നും പേടിക്കേണ്ട. കൊക്കെത്ര കുളം കണ്ടിരിക്കുന്നു...? ഒരു പോര്‍ട്ടടയുമ്പോള്‍, അടുത്ത പോര്‍ട്ട് തുറന്നു വരും.. :)

evuraan പറഞ്ഞു...

ഞാന്‍ ആകാശത്തേക്ക് കണ്ണുകള്‍ ഉയര്‍ത്തി. എന്നെ സഹായിക്കുന്നവന്‍ എവിടെ നിന്നും വരും?

ഇഞ്ചീ ദിവാ അനംഗാരീ:

സഹായിക്കുവാന്‍ ഒന്നിലേറെ പേരുണ്ടാവുന്നെങ്കില്‍ സന്തോഷമേയുള്ളൂ.

പരിദേവനങ്ങള്‍:
ഒരോട്ടത്തിനുള്ള സമയം ഒരു മണിക്കൂറിനു മേലോട്ടായിരിക്കുന്നു ഇപ്പോള്‍ -- ബാള്‍ട്ടിമോറിലെ സിസ്റ്റത്തിന്റെ ലോഡു ഇനിയും കൂടുതല്‍ കൂട്ടാനാവില്ല

:( കൂട്ടിയാല്....!

:(

കൂടുതല്‍ നോഡുകള്‍ ഉണ്ടായിരുന്നെങ്കില്‍, ലോഡ് കുറച്ചു കൂടി distributed ആയേനെ..

ഉപേക്ഷ വിചാരിപ്പാതെ, ഉഷാറായിട്ട് നിങ്ങളുടെ പഴയ കമ്പ്യൂട്ട‌റുകള്‍ ഇതിലേക്ക് തരിക... :)

ഉമേഷിന്റെ ഭൂതത്തിനു നിങ്ങളും പിടി കൊടുക്കരുതേ.

/അങ്ങോര്‍ക്കറിയാം, എന്താണുദ്ദേശിച്ചതെന്ന്. മനസ്സു (അതോ മടിയോ?) മാറുന്നെങ്കില്‍, ആയിക്കോട്ടെ എന്നൊരു പാസ്സീവ് ലക്ഷ്യവും ഇതിലുണ്ട്../

അജ്ഞാതന്‍ പറഞ്ഞു...

ഏ? കേട്ടൂടാ...കുറച്ചൂടി ഉറക്കെ പറ...
(കട: രാംജിറാവ്)

evuraan പറഞ്ഞു...

ഇഞ്ചീ,

എനിക്കൊന്നെഴുതാമോ? ആ പഴയ ഐ.ഡി.-യെ ഇഞ്ചി കൊന്നില്ലായിരുന്നോ? അല്ലെങ്കില്‍ ഞാന്‍ അങ്ങോട്ട് എഴുതിയേനേ..?

എന്റെ പ്രൊഫെയില്‍ നെയിം അറ്റ് തനിമലയാളം.ഓര്‍ഗ്ഗ്

അജ്ഞാതന്‍ പറഞ്ഞു...

ശ്ശൊ! ഇത്രേം നേരം ചെവിക്കായിരുന്നു.ഇപ്പൊ കണ്ണും കാണാന്‍ പറ്റണില്ല്യല്ലൊ.. :-)

evuraan പറഞ്ഞു...

ഇഞ്ചീ,

ഇനീം പ്രൊഫൈല്‍ മാറ്റിയോ ടെമ്പ്ലേറ്റ് മാറ്റിയോ ഒക്കെ വരൂ. അന്ധതയും ബധിരതയും പകരുന്ന അസുഖങ്ങളാണെന്നു കാട്ടിത്തരാം.. :)

അനുയായികള്‍

Index