കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, നവംബർ 18, 2006

ചലനം ചലനം ചലനം...

കേവല സത്യമിതൊന്നേയുലകില്‍‌
സര്‍വ ചരാചര ചലനം...

കവി വാക്യത്തിന്റെ അതേ അര്‍ത്ഥവ്യാപ്തിയിലല്ലെങ്കിലും, നേരം പുലര്‍ന്നാലുടന്‍ വീണ്ടും മൂവുകയാണു്. (വീട് മാറുകയാണെന്ന്...)

രാവിലെ ഒമ്പതിനു് മൂവേഴ്സ് എത്തും, ഒന്നരയ്ക്ക് മുമ്പെപ്പോഴെങ്കിലും സിസ്റ്റത്തിന്റെ പ്ലഗ്ഗൂരപ്പെടും...!

തിങ്കള്‍ വൈകുന്നേരത്തോടെയെങ്കിലും തിരികെ ഓണ്‍ലൈന്‍ ആക്കാമെന്ന് കരുതുന്നു. പിന്മൊഴികള്‍ ശനിയന്റെ സിസ്റ്റം കൈകാര്യം ചെയ്യേണ്ടതാണ്.

അസൌകര്യത്തിനു ഖേദിക്കുന്നു.

വീണ്ടും സന്ധിപ്പും വറേം വണക്കം..! സ്വസ്തി..! സമാധാനം..!

4 അഭിപ്രായങ്ങൾ:

അതുല്യ പറഞ്ഞു...

ആ വീടിന്റെ പടം ഇട്ടപ്പഴേ ഞാന്‍ കരുതി ആരേലും കണ്ണു വയ്കുമ്ന്ന്. ഒരു ദ്ര്ഷ്ടി പരിഹാര ഗണപതീനേ ഇനി കൂടെ വച്ചോളൂ ഏവൂരാനെ. ഇനി വീടിന്റെ പടം ഇടണ്ട. എന്നെ പോലെ എന്തിലും ഏതിലും അസൂയ തോന്നുന്നവരു വേറേം ഉണ്ടാവും.

സമാധാനവും ആരോഗ്യവും ഉണ്ടാവട്ടെ.

കലേഷ്‌ കുമാര്‍ പറഞ്ഞു...

എല്ലാം നേരെയാകട്ടെ.
സമാധാ‍നവും സന്തോഷവും സുഖവും പുതിയ താമസസ്ഥലത്തുമുണ്ടാ‍കട്ടേ!`

evuraan പറഞ്ഞു...

മൂവൊക്കെ കഴിഞ്ഞ്, സിസ്റ്റം (തനിമലയാളം.ഓര്‍ഗ്ഗ്) തിരികെ ഓണ്‍‌ലൈനായിട്ടുണ്ട്, ഒന്നര മണിക്കൂറ് മുമ്പ്. അക്സെസ്സ് ചെയ്യുന്നതിലുള്ള പ്രശ്നങ്ങളിലിനിയും ബാക്കിയുണ്ടെങ്കില്‍, സദയം ഇവിടെ അറിയിക്കുക.

അതുല്യ, കലേഷ്: നന്ദി..! അതുല്യയുടെ അഭിപ്രായം മാനിക്കാതെ വയ്യ, നടുവൊടിയാറായി..

ദില്‍ബാസുരന്‍ പറഞ്ഞു...

മൂവുന്ന ഏവൂരാന്‍ ചേട്ടന് മൂവാണ്ടന്മാങ്ങ മൂന്നാലെണ്ണവും മൂവായിരം ആശംസകളും. :-)

അനുയായികള്‍

Index