ഏതാനും ചിത്രങ്ങള്‍:
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്‌ച, ജൂലൈ 17, 2006
പുതിയ കൂട്
ആഗസ്റ്റ് ഒന്നു് മുതല്‍ക്ക് ഈ കൂട്ടിലേക്ക് ചേക്കേറുവാനുള്ള ഒരുക്കത്തിലാണ്.
ഏതാനും ചിത്രങ്ങള്‍:
ഏതാനും ചിത്രങ്ങള്‍:
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
38 അഭിപ്രായങ്ങൾ:
പുതിയ കൂട്..
ഹായ്..എനിക്കിതിലെ contemporary designs പിടിച്ചു...ഇതു എവിടെയാ സ്ഥലം?
രണ്ടാമത്തെ പടത്തില്‍ ആ കണ്ണാടി ഇല്ലേ? ആ സ്പ്ലിറ്റ് മിറര്‍, അതു ഞാന്‍ നോക്കി നടക്കുവായിരുന്നു..എനിക്ക് തരൊ? :-)
ബോണ്ജീ,
ന്യൂയോര്‍ക്ക്, ലോംഗ് ഐലന്‌ഡ്
കണ്ണാടി വേണം, അല്ലേ? :)
കണ്ട സ്ഥലം തന്നെ പിന്നേം പിന്നേം കണ്ടോ എന്നൊരു ശങ്ക. :)
എനിക്കാ സണ്‍ റൂഫ് കണ്ടപ്പൊ...ഇതു ന്യൂയോര്‍ക്കാണോന്ന് ഒരു സംശയം..ഞാന്‍ അവിട്യെ അങ്ങിനെ കണ്ടിട്ടുള്ളൂ..അതൊ തണുപ്പുള്ള സ്ഥലങ്ങളില്‍ ഒക്കെ ഉണ്ടോ? അവിടെ മഞ്ഞു കാലത്ത് ആ സണ്‍ റൂഫിന്റെ താഴെ മലയാളികളുടെ വീട്ടില്‍ കരിവേപ്പില ചട്ടികളില്‍ ഇരിക്കുന്നത് കണ്ടിട്ടുണ്ട്.. അതോണ്ടാണ് ചോദിച്ചെ...
അപ്പൊ..ലോങ്ങ് ഐലണ്ടില്‍ എവിടെ? ന്യൂ ഹൈഡ് പാര്‍ക്കാണൊ? :)
ഉവ്വ..ആ കണ്ണാടി പഴയ ഹൌസ് ഓര്‍ണറുടെ ആണൊ? ആണെങ്കില്‍ അടിച്ചു മാറ്റാന്‍ നോക്കൂ...നല്ല വിലയുണ്ട്..അതിനു..:)
സെറ്റപ്പ് രസായിട്ടുണ്ട്. അടിപൊളി.
ഈ ഭവനത്തില്‍ സ്‌നേഹവും സന്തോഷവും സമാധാനവും എന്നുമെന്നും ഉണ്ടാകുമാറാകട്ടെ.
പുതിയ കൂട് അടിപൊളി,....:)
സെമി
എല്‍ജ്യേ, കണ്ണാടി വേണമെന്ന് പറയണ കേട്ടു ഓടി വന്നതാ.. നമ്മുടെ തനിമലയാളത്തിന്റെ മൂന്ന് കണ്ണാടികളില്‍ ഒരെണ്ണം ഇന്നു വീണു പൊട്ടി.. അത്തരം ഒരെണ്ണം തരാമോ പകരം? ;-)
ഏവൂരാനേ,
അഭിനന്ദനങ്ങള്‍ ! അഭിനന്ദനങ്ങള്‍ ! അഭിനന്ദനങ്ങള്‍ !
അപ്പോള്‍, വെല്‍ക്കം ടൂ ഹൌസ് ഓണേഴ്സ് ക്ലബ്ബ്.
അവിടെയൊക്കെ വീടിന് നല്ല വിലയാണല്ലേ. എന്റെ കസിന്‍ ന്യൂ യോര്‍ക്കിലുണ്ട്. പണ്ടേ അമേരിക്കയിലെത്തിയവരാണ്. ഇപ്പോള്‍ താമസിക്കുന്ന വീട് പോരായെന്ന് തോന്നി അത് വിറ്റ് പുതിയതൊരെണ്ണം പണിയിക്കുന്നു. കുമാര്‍ജിയാണെന്ന് തോന്നുന്നു, കഴിഞ്ഞയാഴ്ച പറഞ്ഞു “ശരികളുടെ വ്യത്യാസം’ എന്ന്.
വന്ന് വന്ന് ഇപ്പോള്‍ ഞാന്‍ ഓഫ് ടോപ്പികിന്റെ രാജാവായിരിക്കുന്നു.
എന്നാല്‍ ശരി. പുതിയ വീട്ടില്‍ അടിച്ച് പൊളിക്കുക. അതു വഴി വരുമ്പോള്‍ വിളിക്കാതെ തന്നെ കയറിയിറങ്ങി ഫാമിലി സഹിതം ഡിന്നറിന് പങ്കുചേരുന്നതായിരിക്കും !
ഏവൂരാനെ പുതിയ കൂട് കലക്കീട്ട്ണ്ട്
പുതിയ വീട് നന്നായിരിക്കുന്നു.പച്ച ചെടിയുടെ പുറകില്‍ കുങ്കുമ വര്‍ണം വന്നതും ഭംഗിയായി.
അതേയ്, ഓഫാണ് എന്നാലും..
ഈ തനിമലയാളത്തില്‍ ലിസ്റ്റ് ചെയ്തു വരുന്നതിന് ഒരു തീയതി കൊടുക്കാന്‍ പറ്റുമൊ? അങ്ങിനെ ആണെങ്കില്‍ ഇന്ന തീയതി വരെയുള്ളത് വായിച്ചു..
ഇനിയങ്ങോട്ടുള്ളത് എന്ന് തിരഞ്ഞുപിടിച്ചു വായിക്കാല്ലൊ..അല്ലെങ്കില്‍ ഇപ്പോള്‍ പഴയത് ഒരാള്‍ തിരുത്തി പുതിയ തീയതി വെച്ചു പിന്നേയും പബ്ലിഷ് ചെയ്താല്‍..അതു മുകളിലോട്ട് വരുന്നു, അപ്പൊ അവിടെ എത്തുമ്പോള്‍ ഞാന്‍ കരുതും ഓ, ഈ പോസ്റ്റ് ഞാന്‍ വായിച്ചതാണല്ലൊ..
ബാക്കി താഴെയുള്ളതൊക്കെ വായിച്ചു കാണും എന്ന്.. അങ്ങിനെ ആകെ കണ്‍ഫൂസഡാവുന്നു..
ചുമ്മാ നിര്‍ദ്ദേശം തരാന്‍ കൊള്ളാം..
നിനക്കൊക്കെ ഒരു സെര്‍വറോ മിററോ പിടിച്ചു ഇരുന്നൂടെ എന്നൊന്നും ചോദിക്കരുതു..
ഒരാഗ്രഹം പറഞ്ഞൂന്നെ ഉള്ളൂ, അത്യാഗ്രഹമാണെങ്കില്‍ പൊറുക്കുക..ഇപ്പൊ ഒരു ദിവസം തന്നെ എന്തോരം പോസ്റ്റാ വരുന്നെ..അന്നേരമെ പറഞ്ഞതാ പത്രക്കാര്‍ക്കൊന്നും ഇതു ലീക്ക് ചെയ്യണ്ടാന്ന് :)
ഏവൂരാനേ വീടടിപൊളി.
എല്‍ജി കൊറെ ഐറ്റംസ് ഒക്കെ നോട്ടമിട്ടിട്ടുണ്ട്. അങ്ങോട്ടൊന്നും ക്ഷണിച്ചേക്കല്ലേ... വന്നു പോയിക്കഴിയുമ്പോ പിന്നെ വീട്ടില്‍ സാധനം ഒന്നും ബാക്കി കാണില്ല...
അപ്പോ എല്ലാര്‍ക്കും നമ്മടെ ന്യൂയോര്‍ക്കിലെ ഗസ്റ്റ് ഹൌസ് ഇഷ്ടപ്പെട്ടല്ലോ അല്ലെ? ന്യൂയോര്‍ക്ക് വഴി പോകുന്നവരെല്ലാം കേറിയേച്ചു പോണേ...
(Sorry for using English, I am in office. Two days a week, I have to stay back late)
1. Agree with LG on adding dates to thaniorg's links. (Since Evuraan has'nt done it so far, I assume that might have technical reasons/issues)
2. Could I make another request...
In 'Pinmozhi NILAVARA' could you pl make the links (to the list ) of pinmozhi collections IN REVERSE CHRONOLOGICAL ORDER ? That might be easier, so we dont have to scroll all the way down to the latest pinmozhi collection.
Just two requests. If it requires extra pain, pl ignore them. We are already obliged by your support.
regards,
സ്വപ്ന സൗധം
വിരാചിക്കട്ടെ
ശാന്തി പൂര്‍ണമായ്
ഐശ്വര്യ ലക്ഷ്മിതന്‍
നിവാസസ്ഥലിയായ്.
ആശംസകള്‍ക്ക് നന്ദി കൂട്ടരെ..!
ബോണ്‍ജീ, ദിവാസ്വപ്നം: തീയതികള്‍ ഇട്ടായിരുന്നു ആദ്യകാലങ്ങളിലെ ലിസ്റ്റിംഗുകള്‍. സിബുവും കൂട്ടരും പറഞ്ഞതനുസരിച്ചാണ്, അതില്ലാതെയാക്കിയത്.
നിലവറ തിരിച്ചിടുന്ന കാര്യം, നോക്കട്ടെ, തിരക്കുകളൊഴിയട്ടേ... (ചൊവ്വേ നേരെ ഓടുന്ന സാധനത്തിനെ തൊടാനൊരു ചെറിയ മടി, അതാണേ...)
ആദിത്യാ, ((ദ്രോഹീ...)) :^) "ഗസ്റ്റ് ഹൌസിലേക്ക്" മറ്റാരു വരുന്നതിനും മുമ്പേ ഒന്ന് വന്ന് പോകൂ. :^)
തീയതി വെച്ചാല്‍ ,സിബു ചേട്ടന്‍ എന്തിനാ അതു വേണ്ടാന്ന് പറഞ്ഞെ? എന്താന്ന് പറയുവൊ?
പിന്നെ എന്തണീ പിന്മൊഴി നിലവറ? പിന്മൊഴി ഗ്രൂപ്പാണൊ?
ഗൂഗിള്‍ പുറത്ത് പറയുന്നില്ലെങ്കിലും മലയാളം ബ്ലോഗുകള്‍ മാത്രമായൊക്കെ ആശാന്‍ കണ്ടുപിടിച്ച് തരുന്നുണ്ട്. പക്ഷെ, 'എല്ലാ മലയാളം ബ്ലോഗുകളും' എന്നു മാത്രം പറയാന്‍ പറ്റുന്നില്ല. എന്തെങ്കിലും സെര്‍ച്ച് ചെയ്യാന്‍ കൊടുക്കണം. ഞാന്‍ അങ്ങനെയുണ്ടാക്കിയ ഒരു സെര്‍ച്ചിവിടെ. URL-ല്‍ lr=lang_ml എന്നാക്കിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.
കഴിഞ്ഞ മാസം 504 മലയാളം ബ്ലോഗുകള്‍ എന്നാണ് എനിക്ക് ഏറ്റവും കൂടുതല്‍ കിട്ടിയ റിസള്‍ട്ട്. ഇതിനും മുകളില്‍ കടത്താന്‍ പറ്റുമോ ആര്‍ക്കെങ്കിലും? നമുക്കിതൊരു മത്സരമാക്കാം. കൂട്ടത്തില്‍ ഒരു നല്ല സെര്‍ച്ച് സ്റ്റ്രിങ് കിട്ടുകയും ചെയ്യും.
btw, എല്‍ജിക്കുവേണ്ട ഡേറ്റും മറ്റും ഗൂഗിള്‍ തരുന്നുണ്ട്. അന്ന് എന്തിനാണ് തിയതി വിവരം മാറ്റാന്‍ പറഞ്ഞത് എന്ന് മറന്നുപോയി :(
ഞാനിപ്പൊ നോക്കി..
ഒരു സാമ്പിളിന് വേണ്ടി..
എന്റെ ഈ പുതിയ പോസ്റ്റ് ഞാന്‍ ജൂലൈ 18-ന് ഇട്ടതാണ്.
അതവിടെ ഞാന്‍ തീയതി വഴിയും ഒക്കെ തപ്പിയിട്ട് കണ്ടില്ല....അതെന്താവും അപ്പൊ? ഞാന്‍ പ്രത്യേകിച്ച് ഗൂഗിളിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.
തനിമലയാളമല്ലേ നമ്മുടെ ഒരു മലയാളം ബ്ലോഗ് റോള്‍ പോലെ, അപ്പൊ അവിടെ ഒരു തീയതി ഇതുപോലെ ഉണ്ടെങ്കില്‍ ഇനി വരുന്ന മലയാളം ബ്ലോഗ് സുനാമികളെ ഒന്ന് വായിച്ചു തീര്‍ക്കാന്‍ എളുപ്പമായിരുന്നു...ആ തീയതു കൊടുക്കാന്‍ എന്തു മാത്രം ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയില്ല.
പക്ഷെ പ്രത്യേകിച്ചു വേറെ ഒരു കാരണങ്ങളുമില്ലെങ്കില്‍ അത് കൊടുക്കാമൊ?
മാത്രമല്ല സിബുചേട്ടാന്‍ കാറ്റഗറീസായിട്ട് തരം തിരിക്കേണ്ടതിനെ പറ്റിയും ചിന്തിക്കണമെന്ന് തോന്നുന്നു. ഇപ്പോള്‍ ഞാനൊരു കഥ പോസ്റ്റിയിട്ടു, എന്റെ ട്ടൈട്ടിലില്‍ ‘നാടകം - രണ്ടാം ഭാഗം (കഥ)‘ എന്ന് എഴുതിയാല്‍ അതൊരു കഥ കാറ്റഗ്ഗറിയും...അതുപോലെ പാചകം,വെറുതെ കൊച്ച് വര്‍ത്തമാനം,
വാര്‍ത്തകള്‍, കവിതകള്‍,
എന്നിങ്ങിനെ ടൈട്ടിലില്‍ വെച്ചാല്‍..അതു തനി മലയാളത്തിന്റെ ലിസ്റ്റിങ്ങില്‍ ഒരു കാറ്റഗറി പോലെ ചെയ്യാന്‍ എളുപ്പമാവുമൊ?
ബെയിത്തൂണ്‍ ജമീലുണ്‍
സിബുചേട്ടാന്‍ -> സിബുചേട്ടാന്‍ പറഞ്ഞപോലെ കാറ്റഗറീസ് ആയിട്ട് തിരിക്കാന്‍..
അവിടെയുണ്ടല്ലോ
ബ്ലോഗ് കാറ്റഗറികളെ പറ്റി
ഇതിനെക്കൊണ്ടു തോറ്റല്ലോ...
ചേട്ടാനല്ല കൊച്ചേ ചേട്ടന്‍.. സിബുച്ചേട്ടന്‍, സിബുച്ചേട്ടന്‍...
ഒ! ഞാന്‍ നോക്കിയപ്പൊ കണ്ടില്ല..ഇനി റിഫ്രഷ് ചെയ്യാഞ്ഞിട്ടാണൊ?
ഈ കാറ്റഗ്ഗറീസ് ആരാണ് തിരിക്കുന്നത്? മാനുവല്‍ ആയിട്ടാണൊ? ആണെങ്കില്‍ എന്റെ ട്ടൈട്ടിലില്‍ കഥ കവിത എന്നൊക്കെ ഇട്ടാള്‍ ഓട്ടൊമേറ്റഡ് ആക്കാന്‍ പറ്റുമൊ? അധികം വെവരങ്ങളിലാത്തകൊണ്ടാണെ ചോയിക്കുന്നെ..
സിബുചേട്ടാാാാാാാാ
(ഉമേഷേട്ടാാാാാാ..) ഹിഹിഹിഹി..
സ്വാറി..അപ്പീ..ഇനി പൈലുകള്..
ശ്രദ്ധിച്ചോളാമേ
ഏവൂരാനേ, ഓഫ് ടോപ്പിക്കടിച്ചതിന് എന്നെ ഒറ്റക്കിട്ടു പൊതിക്കാനല്ലേ? ഞാന്‍ തന്നെ വരൂല :)) എല്ലാരടേം കൂടെ വരാം :))
ഉമേഷ്ജീ,
ചേട്ടാനല്ല കൊച്ചേ ചേട്ടന്‍.. സിബുച്ചേട്ടന്‍, സിബുച്ചേട്ടന്‍...
ഇതു വായിച്ച് ഞാന്‍ തറയില്‍ കിടന്നു ചിരിയ്ക്കുവാണ് :)))
എല്‍ജിയേ,
എന്ത് പ്രശ്നവെന്ത്? അല്ല... ഇവിടെ ഇതു മര്യാദയ്ക്ക് നടന്നു പോകുന്നത് തീരെ പിടിയ്ക്കുന്നില്ല അല്ലെ? എന്റെ സാഹിത്യസൃഷ്ടികള്‍ക്കടെ ടൈറ്റില്‍-ഇല്‍ വേറെ വാക്കൊന്നും കൂട്ടാന്‍ പറ്റൂല. എന്തുമാത്രം ബുദ്ധിമുട്ടിയാണെന്നറിയോ ഞാന്‍ ഈ ഹിറ്റ് ടൈറ്റിത്സ് ഒക്കെ കണ്ടു പിടിയ്ക്കുന്നത്? അതും ജ്യോത്സനെ ഒക്കെ കാണിച്ച് ന്യൂമറോളജി ഒക്കെ നോക്കി, അക്ഷരം ഒക്കെ എണ്ണിയാ ഉണ്ടാക്കുന്നെ,അറിയോ????
പിന്നെ എന്തണീ പിന്മൊഴി നിലവറ?
ബോണ്‍ജി, ഈ ലിങ്കുകള്‍ നോക്കൂ..
ഒന്ന്
രണ്ട്
ഏവൂരാനെ,
ഒന്നും തോന്നരുത്..എന്താ ഇതിന്റെ വില?....
ഒന്നിനുമല്ല....ഒന്നു് ബോധം കെടാനാ.....
അയ്യയ്യോ.. ഇത് വാങ്ങിയതല്ല കൂട്ടരേ -- വാടഹയാണ്.
ആമ്പിയറൊക്കെ ആയി വരട്ടെ.
എന്നിട്ടെവിടെ വാങ്ങണം, എന്തു വാങ്ങണം, 30 കൊല്ലം കൊണ്ടടയ്ച്ചു തീര്‍ക്കണോ, അതോ 45 വരെ പോകണോ എന്നൊക്കെ തീരുമാനിക്കാന്‍..
കുറേകൂടി ബ്ലോഗുകള്‍ കണ്ടുപിടിച്ചു തരുന്ന സേര്‍ച്ച് ഇതാ. സ്കോര്‍ ഇപ്പോള്‍ 688. ഈ പോയിന്റും ക്വിസ് മാസ്റ്റര്‍ക്ക്. (ക്വിസ് മാസ്റ്റര്‍ മാത്രമേ മത്സരത്തിനുള്ളൂ എന്നു തോന്നുന്നു)
“2006 OR ഒരു OR ഈ OR ഞാന്‍ OR അ”
സിബുചേട്ടാ, ഇങ്ങിനെ ഇട്ടാല്‍ 2000 ഓളം വരുന്നുണ്ട്.പ്ലീസ് ചിരിക്കല്ലെ..ഇതു തെറ്റാണൊ? റിപീറ്റഡ് ആയിരിക്കുമൊ?
ഏവൂരാനേ, നോ പ്രോബ്ലം.
അങ്ങനെ തന്നെ ഓടട്ടെ. ഞാന്‍ വെറുതെ ഒരു സജഷന്‍ പറഞ്ഞെന്നേ ഉള്ളൂ....
നന്ദി...
എല്‍ജീ, "Any time"-ഇല്‍ 2000 കിട്ടിയിട്ട് കാര്യമില്ല.(ഇടതു വശത്തെ കോളം നോക്കൂ). മത്സരത്തിന്‍ ‘last month'-ഇല്‍ ഏറ്റവും കൂടുതല്‍ റിസള്‍ട്ട് തരുന്ന സേര്‍ച്ചാണ് വേണ്ടത്.
സിബ്വോ, ഈ സ്ട്രിങ് വച്ചു ഞാന്‍ സേര്‍ച്ചുമ്പോള്‍ 700 റിസല്‍ട്ട്സ് കിട്ടിയിരുന്നു. സിബുവിന്റേതില്‍ സിബു പറഞ്ഞത്ര ഉണ്ടായിരുന്നുമില്ല ;) (പിന്നെ മനസ്സിലായി ഈ പറഞ്ഞ റിസല്‍ട്ട് എനിക്കു തന്നെ റീക്രിയേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. ഗൂഗിള്‍ എകദേശം 690 റേഞ്ചിലാണു റിസല്‍ട്ട് തരുന്നതെന്നുമാത്രം. ഏറ്റവും പുതിയതു കണ്ടുപിടിക്കുക ആണു് ഉദ്ദേശമെങ്കില്‍ കൂടുതല്‍ കീവേഡ്സാവാം എന്നു തോന്നുന്നു.)
Results 1-10 of about 700 for '2006 | ഈ | ആ | വീണ്ടും | ഞാന് | അവന് | അവള് | ഇന്നലെ | എന്റെ | ഒരു' (0.60 seconds)
പെരിങ്ങോടരേ, സമ്മതിച്ചു. എന്നാല്‍ പെരിങ്ങോടരുടേതിനോട് ഒപ്പം നില്‍ക്കാവുന്ന ഒരു സേര്‍ച്ചിതാ. മാസം 700 ഏകദേശം ആണ് ബ്ലോഗുകളുടെ എണ്ണം എന്ന് ഗൂഗിള്‍ പറയുന്നുണ്ടെങ്കിലും, next അടിച്ച് പോയാല്‍ 220 എണ്ണമേ കാണിക്കുന്നുള്ളൂ. July 5 ആണ് അവസാനം വരുന്നവയുടെ ഡേറ്റ്.
ഉദ്ദേശം ഏറ്റവും പുതിയത് ഒന്നും മിസ്സാവാതെ കണ്ടുപിടിക്കുക തന്നെ.
ന്യൂയോര്‍ക്ക്, ലോംഗ് ഐലന്‌ഡ്
Thanimalayalam Server Relocation
================================
Sun Jul 30 21:22:22 EDT 2006
Part of my relocation to NYC, the main server that used to handle thanimalayalam content generation is
now in transit to the new location.
Until this monster becomes alive from its new home, (mostly by Thursday or so) we will be operating
on a limited capacity.
Until then:
=============================================================================================
** Please use www.thanimalayalam.in instead of www.thanimalayalam.org for continued access. **
=============================================================================================
1) Thanimalayalam listings won't be updated frequently as it used to. Attempts to use alternate systems
to run the scripts have croaked out so far. (They're too weak to handle the scripts, it turns out...!)
2) Pinmozhi Soochika -- We won't be able to generate soochika until Thursday either. Please note that,
emails to the pinmozhi groups (google/yahoo) are handled by another server in Maryland, USA,
and hence,
GROUPS FUNCTIONALITY *** WILL NOT *** BE AFFECTED.
Things may get better by tomorrow, provided I can access a certain wireless network in NYC. Not sure, but
efforts to provide content are still on..!!
er_ ഉം ty യ്ക്കും ഇടയിലൊരു ബ്ലാങ്ക് സ്പേസ് ഉണ്ടായതിനാലാ, ഇതിനെ suppress ചെയ്യാഞ്ഞത്.
(ഫില്‍റ്റര്‍ പൊട്ടിയില്ല, ഹാവൂ, സമാധാനം..)
അപ്പോള്‍ qw_ er_ ty എങ്ങിനെയാണെഴുതേണ്ടത് എന്നു മനസ്സിലായല്ലോ..!!
qw_er_ty
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ