കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, മേയ് 24, 2006

പെരിങ്ങോടര്‍ ഏഷ്യാനെറ്റില്‍

അനിലിന്റെ പക്കല്‍ നിന്നും ഫയലുകള്‍ മുഴുവനായി വന്ന് തീര്‍ന്നിട്ടില്ല, എങ്കിലും വന്നെത്തിയതില്‍ നിന്നും പെരിങ്ങോടരുടെ ചിത്രങ്ങളിതാ:





















അനില്‍ ടേപ്പ് ചെയ്ത് വീഡിയോയുടെ “വീഡിയോ” ആയതിനാലാണ്‌ വ്യക്തത കുറവ്. കൂടുതല്‍ ചിത്രങ്ങള്‍ പിന്നാലെ...


അപ്ഡേറ്റ് 1: (Wed May 24 22:12:05 EDT 2006)

പെരിങ്ങോടരുടെ രണ്ട് ചിത്രങ്ങള്‍ കൂടിയിതാ:






അപ്ഡേറ്റ് 2 : (Wed May 24 22:42:59 EDT 2006)

അനിലയച്ചു തന്ന വീഡിയോ‍ ഫയലുകളില്‍ ഒന്നാ‍മനെയിവിടെ (53.9 M) നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

(15 ഫ്രെയും പെര്‍ സെക്കന്‍ഡുള്ള ഏ.വി.ഐ. ഫയല്‍ ഒരു പക്ഷെ ആദ്യമായിട്ടാവും ഞാന്‍ കണ്ടത്. അതിനെയൊന്ന് mpg/mpeg-യിലോട്ട് മാറ്റി ഒന്ന് ട്രിം ചെയ്യാന്‍ നോക്കിയിട്ട് നടക്കുന്നുമില്ല. ങ്ഹും, ഇനിയും നോക്കാം..)

അപ്ഡേറ്റ് 3: (Wed May 24 23:11:24 EDT 2006)

ഇതാ, വീഡിയോ രണ്ടാം ഭാഗം (42.2 M) ഇവിടെ

20 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

തകര്‍പ്പന്‍. പെരിങ്ങോടര്‍ക്കുള്ള അഭിനന്ദനപൂക്കുടകള്‍ വഴിയേ വരുന്നതായിരിക്കും.

ഹോ, ഇനി പെരിങ്ങോടര്‍ക്ക് പെണ്ണുകിട്ടാന്‍ എന്തൊരു പാടായിരിക്കും.

evuraan പറഞ്ഞു...

പെരിങ്ങോടരുടെ രണ്ട് ചിത്രങ്ങള്‍ കൂടിയിതാ...

reshma പറഞ്ഞു...

ഞെട്ടി! ശരിക്കും ഞെട്ടി!
“ലോകത്തിന്റെ മാറുന്ന മുഖച്ഛായകളില്‍ അവനും പകച്ചു നില്‍ക്കുന്നു, തെല്ലു കഴിഞ്ഞാണെങ്കിലും ഒരു മുഖംമൂടിയണിഞ്ഞു നാഗരികതയുടെ സിരകളിലേക്കു അവനും മെല്ലെ ഒഴുകിച്ചേരുന്നു’. ഇതെന്താ‍ാന്ന് ഇപ്പൊ മനസ്സിലായി:D
(ഇനിയും എന്തെല്ലാം ഞെട്ടല്‍ ഈ ബൂലോകം തരാനിരിക്കുന്നു?!)

ബിന്ദു പറഞ്ഞു...

കണ്ടതില്‍ സന്തോഷം. :)

keralafarmer പറഞ്ഞു...

പെരിങ്ങോടരുടെ വീഡിയോ പരിപാടി ബ്ലോഗിലൂടെ വരുന്നില്ലെ. അനിൽ വീഡിയോയിൽ പകർത്തിയെന്നു പറഞ്ഞപ്പ്പ്പോൾ വീഡിയോ പരിപാടിയാണല്ലോ പ്രതീക്ഷിച്ചത്‌.
അഭിനന്ദനങ്ങൾ.

evuraan പറഞ്ഞു...

അപ്ഡേറ്റ് 2: (Wed May 24 22:42:59 EDT 2006)

അനിലയച്ചു തന്ന ഫയലുകളില്‍ ഒന്നാ‍മനെയിവിടെ (53.9 M) niന്നും ഡൌണ്‍ലോഡ് ചെയ്യാം.

(15 frame പെര്‍ സെക്കന്‍ഡുള്ള ഏ.വി.ഐ. ഫയല്‍ ഒരു പക്ഷെ ആദ്യമായിട്ടാവും ഞാന്‍ കണ്ടത്. അതിനെയൊന്ന് mpg/mpeg-യിലോട്ട് മാറ്റി ഒന്ന് ട്രിം ചെയ്യാന്‍ നോക്കിയിട്ട് നടക്കുന്നുമില്ല. ങ്ഹും, ഇനിയും നോക്കാം..)

അജ്ഞാതന്‍ പറഞ്ഞു...

ഹൊ!ഇതൊക്കെ ഇച്ചിരെ കടുപ്പം തന്നേ! ഞാന്‍ മലയാളത്തില്‍ ബ്ലോഗെഴുതുന്നതു തന്നെ നിറുത്താന്‍ പോവാണു.ഇതിലും ഒരു ഷോക്കു ഈയടുത്ത കാലത്തൊന്നും എനിക്കു കിട്ടിയിട്ടില്ല.
മതിയായി....ഇങ്ങിനെ ഒരു കോമ്പ്ലാന്‍ ബേബിക്കാണു ‘പെരിങ്ങോടര്‍’ എന്ന പേരു.
ഇനി എല്ലാരും ആദ്യം അവര്‍വരുടെ മുഖ ചിത്രം പോസ്റ്റാന്‍ അപേക്ഷ...
ഇനി കുട്ട്യേടത്തി ഹൈര്‍ ഒക്കെ ബ്ലോണ്ഡാക്കി ഐഷ്വര്യാ റായ് പോലെ നിക്കുന്നതും,
വക്കാരിചേട്ട്ന്‍ ഒരു അമീര്‍ഖാന്റെ പോലെ ഇരിക്കുന്നതും ഒന്നും ഇനിക്കിനി കാണാന്‍ ഉള്ള ശ്ക്തിയില്ല. ഈ കുറച്ചു ദിവസങ്ങളില്‍ എനിക്കിത്രേം ഞെട്ടാമെങ്കില്‍ ബാക്കി ഉള്ളോരുടെ കാര്യം എനിക്ക് ആലോചിക്കാനേ വയ്യ.

Unknown പറഞ്ഞു...

അതു ശരി.. അപ്പോഴേക്കും പോസ്‌റ്റിംഗും കഴിഞ്ഞോ? ദാ.. ഞാനിവിടെ ഒരു അഭിപ്രായം കുറിച്ചിട്ടുണ്ട്.

ബിന്ദു പറഞ്ഞു...

എല്ലാവരും അവരവരുടെ മുഖചിത്രം ഇടുന്നതിന്റെ ഭാഗമായി, സ്വന്തം മുഖചിത്രം ഇട്ട്‌ എല്‍ ജി ഉത്ഘാടന കര്‍മം നിര്‍വഹിക്കുന്നതായിരിക്കും !!(എന്നെ കൊണ്ടു ഇത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ.) :)

viswaprabha വിശ്വപ്രഭ പറഞ്ഞു...

അന്നത്തെ മലനാടെവിടെ? ഇന്നത്തെ മലയാണ്മയെവിടെ!
കാലം മാറിയപ്പോള്‍ കോലം കീഴ്മേല്‍ മറിഞ്ഞു!

പണ്ട് ഉദയാ സ്റ്റുഡിയോയില്‍ നിന്നും 250cc കുതിരപ്പുറത്ത് അങ്കത്തിന് കച്ചയും കെട്ടി ഇറങ്ങിവരുന്ന ആ പഴയ GK പിള്ള, സാക്ഷാല്‍ അരിങ്ങോടന്‍, ദാ ഇപ്പോള്‍ ടോപ് ലാപ്പും പിടിച്ച് ദാ ഇവിടെ ഇങ്ങനെ മെട്രോ പ്ലസ്സായി ഇരിക്കുന്നു.....

അരയില്‍ കെട്ടിയിരുന്ന അങ്കക്കച്ച കഴുത്തിലും..!

എന്റെ ഉബുണ്ടു മുത്തപ്പാ, ഇതോ പെരും Codeന്‍ ...!?

evuraan പറഞ്ഞു...

അപ്ഡേറ്റ് 3: (Wed May 24 23:11:24 EDT 2006)

ഇതാ,ഏഷ്യാനെറ്റ് വീഡിയോ രണ്ടാം ഭാഗം (42.2 M) ഇവിടെയുണ്ട്

ഡ്രിസിലേ, താങ്കള്‍ നമ്മളിലൊരുവനല്ലേ... പിന്നെന്തിനാ മുന്‍‌കൂറൊരു ജാമ്യം..?

aneel kumar പറഞ്ഞു...

AVI to MPG using Nero Vision ഉപയോഗിച്ച് ചെയ്തതാണ്. ഫയല്‍ വലുതായിപ്പോകുന്ന കാരണം തെരക്കിട്ട് ഒന്നും ശ്രമിച്ചില്ല (കൊളാക്കിയില്ല)

മുല്ലപ്പൂ പറഞ്ഞു...

ഇന്നലെ ഒരു ദിവസം ബൂലോകം നോക്കാത്തതുകൊണ്ടു എനിക്കു എന്തൊക്കെയാ ഈശ്വരാ നഷ്ടമായേ..

അഭിനന്ദനങ്ങള്‍..... അരിങ്ങോടരേ.. അല്ല... പെരിങ്ങോടരേ.....

പരസ്പരം പറഞ്ഞു...

പെരിങ്ങോടന്‍ എന്തായാലും ഇത്ര നിഷ്കളങ്കമായ മുഖമുള്ളവനാണെന്ന് ഒരിക്കലും കരുതിയില്ല.ഇന്നലെ ഏഷ്യാനെറ്റില്‍ പരുപാടി മുഴുവന്‍ കാണാന്‍ പറ്റിയില്ല. എഴുത്തുകളിലെ ഗൌരവമൊന്നും മുഖത്തു കാണിക്കാതെ പാശ്ചാത്യ പരിഷ്ക്കാരത്തിന്റെ ഉടയാടകള്‍ അണിഞ്ഞിരിക്കുന്ന പെരിങ്ങോടന്‍ മലയാളത്തെ സ്നേഹിക്കുന്നതില്‍ നമുക്കഭിമാനിക്കാം.ഇത്തരമൊരു സാഹചര്യത്തില്‍ ഇങെനെയൊക്കെ ഉടുത്തോരുങ്ങേണ്ടി വരുന്നതു നമുക്കു മാനീക്കാം. മലയാള ബ്ലോഗുലോകത്തിന് ഇത്രയേറ സംഭാവനകള്‍ നല്‍കിയ പെരിങ്ങോടനെ നമുക്കാദരിക്കാം.കോമ്പ്ലാന്‍ ബേബിയല്ല ലിപ്റ്റണ്‍ ബേബിയായിരിക്കും രാജ്.

രാജ് പറഞ്ഞു...

ഛെ ഒരു വെപ്പുതാടിയെങ്കിലും കൈയില്‍ കരുതണമായിരുന്നു :)

കോമ്പ്ലാന്‍ ലിപ്ടണ്‍ എന്നൊന്നും പറഞ്ഞെന്നെ അപമാനിക്കാതിരിക്കൂ പിന്നെന്താ? ന്നു ചോദിച്ചാല്‍ ഏയ് അതിപ്പൊ ഞാനെങ്ങിനെയാ പറയ്യാ ;)

aneel kumar പറഞ്ഞു...

ലക്ഷണങ്ങള്‍ വച്ചു നോക്കിയിട്ടിതൊരു സ്മരണോഫ് ബോയീന്നാണു തോന്നുന്നത്.

Kumar Neelakandan © (Kumar NM) പറഞ്ഞു...

ആദ്യമായിട്ടാണ്‌ പെരിങ്ങോടനെ കാണുന്നത്‌. എന്റെ മനസിലുണ്ടായിരുന്ന പെരിങ്ങോടന്‍ ഒരു പ്രായമുള്ള ആളായിരുന്നു. ഇതു ഒന്ന് പകച്ചുനില്ക്കുന്ന കുഞ്ഞുപയ്യന്‍. (പെരിങ്ങോടാ ഞങ്ങളെയൊക്കെ കാണുമ്പോള്‍ ഒരു ചിരികുടി ചുണ്ടില്‍ തിരുകിവയ്ക്കാമായിരുന്നു :)
കണ്ടതില്‍ വളരെ സന്തോഷം.

അഭയാര്‍ത്ഥി പറഞ്ഞു...

I can recognize പെരിങ്ങോടര്‍ , outside Saravanabhava now.

Mystery unfold.

obscurity unveiled.

Hallowed face appears bright
Congrets.

keralafarmer പറഞ്ഞു...

പെരിങ്ങോടന്റെ പടം എന്റെ മനസിലുള്ള പെരിങ്ങോടനേ അല്ല എന്നതാണ്‌ വാസ്തവം. ഡൌൺ ലോഡും പിതിക്കി ഒന്നാം ഭാഹം നോക്കിയിട്ടൊന്നും കാണാൻ കഴിഞ്ഞില്ല. രണ്ടാം ഭാഗത്തിന്റെ പ്രോപ്പർട്ടീസെടുത്ത്‌ റീയൽ പ്ലയറിൽ നോക്കിയപ്പോൾ ഇറങ്ങിവരാൻ സമയം രണ്ടുമണിക്കൂർ വേണം.

Unknown പറഞ്ഞു...

പരിപാടി കണ്ടു. പെരിങ്ങോടന്‍ ഒരു ചിന്നപ്പയ്യനാണെന്ന് നേരത്തേ അറിഞ്ഞിരുന്നതിനാല്‍ എനിക്ക് നോ ഞെട്ടല്‍. കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു അല്ലേ പെരിങ്ങോടാ.. സാരമില്ല പോകെ പോകെ ശരിയായിക്കോളും.. വെല്‍ ഡണ്‍!

അനുയായികള്‍

Index