കരുണാകരന്‍ ചോദിച്ച ഈ ചോദ്യത്തെ പറ്റിയറിഞ്ഞത്, വക്കാരിയുടെ കമ്മന്റില്‍ നിന്നാണ്. തുടര്‍ന്ന് പത്രങ്ങള്‍ വായിച്ചപ്പോള്‍ കൂടുതല്‍ വ്രണിതനായി എന്ന് പറയാതെ വയ്യ.
ഒരല്പമെങ്കിലും വായനാശേഷിയും ചിന്താശേഷിയുമുള്ള മലയാളികളുടെ ഓര്‍മ്മയിലെ വിങ്ങുന്ന ഭീതിയാണ് രാജന്‍ വാര്യരും, അദ്ദേഹത്തിന്റെ കുടുംബവും. ഏതു രാഷ്ട്രീയപാര്‍ട്ടിക്കാരനുമായിക്കൊള്ളട്ടെ, പുത്രവാത്സല്യമുള്ള ഏതൊരു പിതാവും ഭയക്കുന്ന ദുര്‍വിധിയാണ് ആ സംഭവം.
മുരളിയെ സ്ഥാപിക്കാന്‍ തുണിയഴിച്ചിറങ്ങിയിരിക്കുന്ന കരുണാകരനുള്ള പുത്രവാത്‌സല്യം, ആരെ കൊന്നാലും തന്‍കാര്യം നേടണമെന്ന രാഷ്ട്രീയമോഹങ്ങള്‍ -- അതിന്റെ പൊങ്ങച്ചങ്ങള്‍ക്കിടെ ഈയോരു “ചെറിയ” കാര്യം ഇവിടെ എഴുതിയിട്ടേ പറ്റൂ.
പത്രങ്ങളില്‍ വന്ന് മാഞ്ഞൊരു വാര്‍ത്താ ശകലമായി അങ്ങേരുടെ ആ പ്രസ്താവന എന്റെയും നിങ്ങളുടെയും ബോധമണ്ഡലങ്ങളില്‍ നിന്ന് മറയാതിരിക്കാനായി, ഇതാ.
ദീപിക വാര്‍ത്ത:


ദേശാഭിമാനി:

മലയാള മനോരമ:

രാഷ്ട്രീയപ്പിശാചുകള്‍ക്ക് പതം പറഞ്ഞു കരയാനും നിഷേധിച്ച് രസിക്കാനും “ഞെട്ടി”ക്കളിക്കാനും പുതിയ രാജന്മാര്‍, നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ നിന്നും, പുത്രന്മാര്‍ക്കിടയില്‍ നിന്നും ഇനിയൊരിക്കലും ഉണ്ടാവാതിരിക്കട്ടെ.
3 അഭിപ്രായങ്ങൾ:
ഏവൂരാന്‍ പറഞ്ഞത് വളരെ ശരി. നാളെ ഇതേ പത്രക്കാരെ വിളിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല, എല്ലാം പത്രക്കാര്‍ വളച്ചതും ഒടിച്ചതും ആണെന്ന് ഈ കടല്‍കിഴവന്‍ പറയും. ഇവരിതെത്ര കണ്ടിരിക്കുന്നു. നമ്മള്‍ വിചാരിക്കുന്നതിലും വേഗം ജനങ്ങളും ഇതെല്ലാം മറക്കും (അല്ലെങ്കില്‍ മാധ്യമപ്പരിഷകള്‍ മറവിയുടെ കയങ്ങളില്‍ അവരെ മുക്കും). പൊതുജനത്തിന്റെ മറവിക്കും നിസംഗതയ്ക്കും മുകളിലാണല്ലോ ഈ കഴുകന്മാര്‍ എപ്പോഴും പറന്നു നടക്കുന്നത്!
കരുണാകരനെന്ന ദുര്‍ഭൂതത്തെ കേരളക്കര തിരിച്ചറിഞ്ഞിട്ടും ഇടതും വലതും തരംപൊലെ ഈ ഭൂതത്തെ ഉപയോഗിക്കുന്നു. അപഹസിക്കേണ്ടതു കേരളരാഷ്ട്രീയത്തെയാണു്. റെയില്‍വേ സ്റ്റേഷനില്‍ കരുണാകരന്‍ പറഞ്ഞതെന്തെന്നു കാണുവാന്‍ കഴിഞ്ഞില്ല. ഏതോ സ്വകാര്യചടങ്ങില്‍ പങ്കെടുക്കുവാനെത്തിയ കരുണാകരന്‍ ശുഭകാര്യങ്ങള്‍ക്കിടയിലാണോ അനുശോചനവാര്‍ത്തയും തേടി എത്തിയതെന്നു പത്രക്കാരോടു കയര്‍ത്തിരുന്നു.
ചാനലുകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകേട്ട ഒരു വാചകം: “പുത്രവാത്സല്യത്തിനു പേരുകേട്ട കരുണാകരന്‍ ഈച്ചരവാര്യര്‍ എന്ന അച്ഛനെ തിരിച്ചറിയാതെ പോകുന്നതെങ്ങിനെ?”
kaatu kallan odungiyathinu peril buzzilum chanelukalilum anthyanjalikalum, adaranjalikalum nirayunnu...
http://www.ahrchk.net/pub/pdf/mof.pdf
"ormakal undayirikkanam"
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ